ബെംഗളുരു ബുൾഡോസർ രാജ്; പുനരധിവാസം ഉറപ്പാക്കിയ ശേഷമേ വികസനം നടപ്പാക്കാവൂ: സമസ്ത
മംഗലാപുരം:വികസന കാഴ്ചപ്പാടുകൾക്ക് സമസ്ത ഒരിക്കലും എതിര് നിൽക്കാറില്ലെന്നും വികസനത്തിന്റെ പേരിൽ നിർധനരായ മനുഷ്യരുടെ കിടപ്പാടം ഇല്ലാതാക്കുന്ന നടപടിയോട് സമരസപ്പെടാനാവില്ലെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്‌രി തങ്ങൾ പറഞ്ഞു.കാസർക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗളൂരുവിലെ യെലഹങ്കക്ക് സമീപം ബന്ദേ റോഡിലെ ഫഖീർ ലേ-ഔട്ട്, വസിം ലേ-ഔട്ട് കോളനികളിലെ ഇരുനൂറോളം വീടുകളാണ് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്.ഈ നടപടി തീർത്തും പ്രതഷേധാർഹമാണ്.മനസാക്ഷിയുള്ള എല്ലാ മനുഷ്യരുടെയുള്ളിലും വേദനയുണ്ടാക്കുന്നതാണ് നടപടി.
സർക്കാറിന്റെ വികസന പ്രവർത്തനങ്ങളോടൊന്നും സമസ്ത എതിരല്ല.എന്നാൽ വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം ഉറപ്പ് വരുത്താൻ സർക്കാർ തയാറാവണം.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുസ്ലിംകളും ദളിതരും താമസിക്കുന്ന ഈ പ്രദേശം എന്തു നടപടിയുടെ പേരിലാണെങ്കിലും പരിഹാരം കാണുന്നതിന് മുമ്പ് കുടിയൊഴിപ്പിക്കുന്നത് മനുഷ്യത്വത്തിന് ചേർന്നതല്ല. മതിയായ സ്ഥലം കണ്ടെത്തി എല്ലാവർക്കും കിടപ്പാട സൗകര്യം നൽകണം.ഇതിന്അടിയന്തിര നടപടി സംവിധാനങ്ങൾ ഒരുക്കണം.
bengaluru bulldozer raj samastha says development should be carried out only after ensuring rehabilitation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."