കോഴിക്കോട് സ്വദേശിയായ വൈദികന്‍ കാനഡയില്‍ ബലാത്സംഗക്കേസില്‍ അറസ്റ്റില്‍; 16 വയസ്സിന് താഴെയുള്ള കുട്ടിയെ പീഡിപ്പിച്ചതായും കുറ്റം
ന്യൂഡല്‍ഹി: കോഴിക്കോട് സ്വദേശിയായ കത്തോലിക്കാ വൈദികന്‍ ലൈംഗിക പീഡന കേസില്‍ കാനഡയില്‍ അറസ്‌റഅറില്‍. ടൊറന്റോ അതിരൂപതയ്ക്ക് കീഴില്‍ സേവനമനുഷ്ഠിച്ചിരുന്ന ഫാദര്‍ ജെയിംസ് ചെരിക്കല്‍ (60) ആണ് പിടിയിലായത്. 16 വയസ്സിന് താഴെയുള്ള കുട്ടികളോടുള്ള ലൈംഗിക കുറ്റകൃത്യങ്ങളുള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നതെന്ന് റീജ്യനല്‍ പോലീസ് അറിയിച്ചു. അറസ്റ്റിന് പിന്നാലെ ഫാ. ചെരിക്കല്‍ ജോലിചെയ്തിരുന്ന ബ്രാംപ്ടണിലെ സെന്റ് ജെറോംസ് പള്ളിയില്‍ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ വിശുദ്ധ കുര്‍ബാന റദ്ദാക്കി.
വിഷയം ഇപ്പോള്‍ കോടതികള്‍ക്ക് മുമ്പിലുള്ളതും അന്വേഷണത്തിന്റെ സമഗ്രത സംരക്ഷിക്കുന്നതുമായതിനാല്‍, കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കാന്‍ കഴിയില്ലെന്നും പീല്‍ പോലീസ് കനേഡിയന്‍ പ്രസ്സിനോട് പറഞ്ഞു.
കോഴിക്കോട് താമരശ്ശേരി രൂപതയില്‍പ്പെട്ട വൈദികനാണ് ജെയിംസ് ചെരിക്കല്‍. കേരളത്തില്‍ നിന്നുള്ള കത്തോലിക്കാ കുടിയേറ്റക്കാര്‍ക്കായി സ്ഥാപിച്ച സിറോമലബാര്‍ മിഷനിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. കനഡയിലേക്ക് പോകുന്നതിന് മുന്‍പ് ഫാ. ചെരിക്കല്‍ താമരശ്ശേരി രൂപതയില്‍ വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കേസിനെത്തുടര്‍ന്ന് ഫാ. ജെയിംസ് ചെരിക്കലിനെ സഭാ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി ഒഴിവാക്കിയതായി അതിരൂപത അറിയിച്ചു. അറസ്റ്റ് സ്ഥിരീകരിച്ച അതിരൂപത, കേസില്‍ കുറ്റാരോപണം നേരിടുന്ന വ്യക്തി നിയമപരമായി കുറ്റക്കാരനെന്ന് തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയാണെന്നും നിയമപരമായ എല്ലാ നടപടികളും ലഭിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്നും പസ്താവിച്ചു.
പ്രതി നേരത്തെ വിദേശത്തെ വിവിധ ചര്‍ച്ചുകളില്‍ സേവനം ചെയ്തിരുന്നു. മിസ്സിസൌഗയിലെ സെന്റ് പാട്രിക്, മിസ്സിസൌഗയിലെ സെന്റ് ജോസഫ്, സ്‌കാര്‍ബറോയിലെ പ്രഷ്യസ് ബ്ലഡ്, ബ്രാംപ്ടണിലെ സെന്റ് മേരി , സെന്റ് തോമസ് സിറോ മലബാര്‍ മിഷന്‍ , ബ്രാംപ്ടണിലെ സെന്റ് ആനി , മിസ്സിസൌഗയിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ എന്നിവിടങ്ങളിലും ഫാ. ചെറിക്കല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
A Catholic priest in Brampton, Ont., has been charged with sexual offences and removed from the ministry, the Archdiocese of Toronto says. It says James Cherickal is accused of one count of sexual assault and one count of sexual interference, an offence that applies when the victim is under 16 years old.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."