മുന്നറിയിപ്പില്ലാതെ കെ.എസ്.ഇ.ബി വൈദ്യുതി വിശ്ചേദിച്ചു; കടപ്പുറം ആശുപത്രിയില്‍ സംഘര്‍ഷം
അമ്പലപ്പുഴ: മുന്നറീപ്പില്ലാതെ കെ.എസ്.ഇ.ബി വൈദ്യുതി ബന്ധം വിശ്ചേദിച്ചതോടെ ആശുപത്രി പേ വാര്‍ഡില്‍ സംഘര്‍ഷം. ആലപ്പുഴ കടപ്പുറം ആശുപത്രിയിലാണ് സംഘര്‍ഷം ഉണ്ടായത്.
ഇന്നലെ രാവിലെ ഒന്‍പതോടെ മുന്നറീപ്പില്ലാതെ ഇരുപേവാര്‍ഡുകളിലും വൈദ്യുതി ബന്ധം നിലയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ദിനചര്യയ്ക്കു പോലും ഒരു തുള്ളി വെള്ളം ലഭിയ്ക്കാതായി. ഫാന്‍ ഉള്‍പ്പടെ പ്രവര്‍ത്തിക്കാതായതോടെ പ്രസവിച്ച സ്ത്രീകളും ഗര്‍ഭിണികളും മടങ്ങിയവരുടെ ബന്ധുക്കളും ജീവനക്കാരുമായി പ്രശ്‌നം ഉടലെടുത്തു. ഇതുസംഘര്‍ഷമായി വളര്‍ന്നു. വൈദ്യതി നിലച്ച വിവരം പേ വാര്‍ഡ് ജീവനക്കാര്‍ നിരവധി തവണ തിരുവമ്പാടിയിലെ കെ.എസ്.ഇ.ബി ഓഫിസില്‍ അറിയിച്ചെങ്കിലും വൈകിട്ട് 5.30 കഴിയുന്നത് വരെ വൈദ്യുതി ബന്ധംപുനസ്ഥാപിച്ചില്ല.
പുതിയ പേ വാര്‍ഡിലും ജനതാ പേ വാര്‍ഡിലും അനേകം സ്ത്രീകളയും കുട്ടികളയുമാണ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിയ്ക്കുന്നത്. ഫാനുകള്‍ പ്രവര്‍ത്തിയ്ക്കാതെ വന്നതോടെ കൊതുകുശല്യം വര്‍ധിച്ചു.
ഇവിടെ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിയ്ക്കാന്‍ ഇതുവരെ വൈദ്യുതി ബോര്‍ഡ് അനുവാദം കൊടുത്തിട്ടില്ല. ആതുരസേവനാലയങ്ങളില്‍ വൈദ്യുതി മുടങ്ങാന്‍ പാടില്ലന്ന നിയമം കാറ്റില്‍ പറത്തി രോഗികളെ ദുരിതത്തിലേക്ക് തള്ളിവിടുന്ന നടപടിയാണ് വൈദ്യുതി ബോര്‍ഡ് മുന്നറീപ്പില്ലാതെ നടത്തിയത്.
വൈദ്യുതി ബോര്‍ഡിനെതിരേ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."