HOME
DETAILS

പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സര്‍ലാന്‍ഡിലെ ബാറില്‍ വന്‍ സ്ഫോടനം, തീപിടിത്തം; നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

  
Web Desk
January 01, 2026 | 9:18 AM

massive explosion at bar in switzerland during new year celebrations

സൂറിച്ച്: പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സര്‍ലന്‍ഡിലെ ബാറില്‍ വന്‍ സ്ഫോടനം. സ്‌ഫോടനത്തിന് പിന്നാലെ തീപിടിത്തവുമുണ്ടായി. അപകടത്തില്‍ നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കുറേയാളുകള്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.  ക്രാന്‍സ് മൊണ്ടാനയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബാറിലാണ് സ്ഫോടനമുണ്ടായത്. 

പ്രാദേശികസമയം വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ്  സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ഉറവിടമോ എങ്ങനെയാണ് സ്ഫോടനമുണ്ടായതെന്നോ വ്യക്തമല്ലെന്നും ഒട്ടേറെപേര്‍ മരിച്ചെന്നും നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പൊലിസ് വക്താവ് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു. സംഭവസ്ഥലത്ത് പൊലിസിന്റെ ഇടപെടല്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌ഫോടനത്തെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്നും ആ സമയത്ത് 100-ലധികം പേര്‍ ബാറിനുള്ളില്‍ ഉണ്ടായിരുന്നതായി കരുതപ്പെടുന്നുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രദേശം പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ്.  ക്രാന്‍സ്-മൊണ്ടാനയില്‍ പറക്കല്‍ നിരോധിത മേഖല ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പൊലിസ് അറിയിട്ടു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലിസ് പറഞ്ഞു.

അതിനിടെ, സ്വിറ്റ്സര്‍ലാന്‍ഡിലെ സ്ഫോടനത്തിന്റെ ദൃശ്യങ്ങളെന്നപേരില്‍ ചില വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരുകെട്ടിടത്തില്‍നിന്ന് തീ ഉയരുന്നതും ആളുകള്‍ സമീപത്ത് തടിച്ചുകൂടിനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍, ഇത് ക്രാന്‍സ് മൊണ്ടാനയിലെ ദൃശ്യങ്ങളാണോ എന്നതില്‍ സ്ഥിരീകരണം വന്നിട്ടില്ല. 

 

a powerful explosion followed by a fire broke out at a bar in crans-montana, switzerland, during new year celebrations, leaving several people dead and many injured, according to police reports.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയിലെ ഷാ എണ്ണപ്പാടത്ത് ഡ്രോൺ ആക്രമണം; വൻ അഗ്നിബാധ

uae
  •  3 days ago
No Image

കൊണ്ടോട്ടിയിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ രണ്ടുപേർക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

രാജ്യസഭാ തെരഞ്ഞെടുപ്പ്; ബിഹാറില്‍ അഞ്ച് സീറ്റിലും എന്‍ഡിഎക്ക് ജയം; നാലുപേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു 

National
  •  3 days ago
No Image

'നോമ്പ് കാലത്ത് ഭക്ഷണം വിളമ്പിയതിന് മുസ്‌ലിങ്ങള്‍ ആക്രമിച്ചു'; വാട്‌സ്ആപ്പിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ച പ്രതി പിടിയില്‍ 

Kerala
  •  3 days ago
No Image

പട്ടികയിൽ തുഷാറില്ല; 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ് 

Kerala
  •  3 days ago
No Image

തൃശൂര്‍ ഒല്ലൂരില്‍ യുവതിയെ അയല്‍വാസി കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

ഹോര്‍മുസില്‍ ഇടപെടില്ല; ട്രംപിനെ ഞെട്ടിച്ച് സഖ്യ രാഷ്ട്രങ്ങളുടെ നിലപാട്; യുദ്ധത്തില്‍ ഒറ്റപ്പെട്ട് ഇസ്‌റാഈലും, യുഎസും 

International
  •  3 days ago
No Image

വലിയ വിസ്മയങ്ങള്‍ ഇനിയും ഉണ്ടാകും; നല്ല കമ്മ്യൂണിസ്റ്റുകളെ ചേര്‍ത്ത് പിടിക്കണം; ടികെ ഗോവിന്ദന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതികരിച്ച് വിഡി സതീശന്‍ 

Kerala
  •  3 days ago
No Image

കര്‍ണാടകയില്‍ 17,969 ഏക്കര്‍ വഖഫ് സ്വത്തുക്കള്‍ കയ്യേറിയതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

National
  •  3 days ago
No Image

എറണാകുളത്ത് അങ്കമാലി സ്വദേശിയെ വെടിവെച്ചു കൊന്നു; മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Kerala
  •  3 days ago