'ഇസ്‌റാഈലിനെ വിറപ്പിച്ച ശബ്ദത്തിനുടമ, കുഞ്ഞുമക്കള്‍ക്ക് വാത്സല്യനിധിയായ പിതാവ്; കുടുംബത്തോടൊപ്പം രക്തസാക്ഷിത്വം' മക്കളൊടൊത്തുള്ള അബു ഉബൈദയുടെ ദൃശ്യങ്ങള്‍
ലോകത്തെ നടുക്കി ഇസ്‌റാഈലിന്റെ അതീവ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് തൂഫാനുല്‍ അഖ്‌സ ആഞ്ഞടിച്ചതു മുതല്‍ നാം കേട്ടു തുടങ്ങിയ ശബ്ദം. ഫലസ്തീനിലെ വീറുറ്റ പോരാട്ടത്തിന്‍രെ നിമിഷങ്ങള്‍ ഘനഗാംഭീര്യമായ ശബ്ദത്തില്‍ ലോകം അറിഞ്ഞു തുടങ്ങിയത് ഈ ശബ്ദത്തിലൂടെയായിരുന്നു. പിന്നീട് ലോകം കാതോര്‍ത്തതും ഈ ശബ്ദത്തിനു വേണ്ടിയായിരുന്നു. ഇസ്‌റാഈലും അവരുടെ ശിങ്കിടികളും പറഞ്ഞു പ്രരിപ്പിച്ചു കൊണ്ടിരുന്ന മുഴുവന്‍ നുണക്കഥകളേയും പൊളിച്ചടുക്കുന്ന വെളിപെടുത്തലുകള്‍. പ്രഖ്യാപനങ്ങള്‍. മുന്നറിയിപ്പുകള്‍... ലോകത്തിന് മേല്‍ സമാധാനമെന്ന പ്രാര്‍ഥനയോടെ ദൈവനാമത്തില്‍ അദ്ദേഹം പറഞ്ഞു തുടങ്ങുമ്പോള്‍ ഭാഷ അറിയാത്തവര്‍ പോലും നിശബ്ദരായി നിന്ന് ശ്രവിക്കാറുണ്ടായിരുന്നു എന്നതാണ് യാഥാര്‍ഥ്യം.
അദ്ദേഹത്തെ കുറിച്ച് സയണിസ്റ്റുകള്‍ പ്രചരിപ്പിക്കാത്ത അപവാദങ്ങളുണ്ടായിരുന്നില്ല. ഗസ്സയെ ഒറ്റുകൊടുത്തവന്‍ എന്ന് അദ്ദേഹത്തെ വിളിച്ചു. ഗസ്സന്‍ ജനതയെ തീമഴക്ക് കീഴെ എറിഞ്ഞിട്ടിട്ട് പട്ടിണിയിലേക്ക് തള്ളിയിട്ട് സുഖസൗകര്യങ്ങള്‍ തേടിപ്പോയവന്‍ എന്നു പറഞ്ഞു. എന്നാല്‍ ഒരു കള്ളക്കഥയും ഫലസ്തീന്‍ ജനത സ്വീകരിച്ചില്ല. ഹമാസിനേയും അവരുടെ നേതാക്കളേയും അത്രമേല്‍ സ്‌നേഹിക്കുന്നവരാണ് ആ ജനത. അവരുടെ നേതാക്കള്‍ എത്തരത്തിലായിരുന്നുവെന്ന് യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ലോകത്തെ ബോധ്യപ്പെടുത്തി. വധിക്കപ്പെടുമ്പോള്‍ ദിവസങ്ങളോളം പട്ടിണിയിലായിരുന്നു ആ മനുഷ്യന്‍.

അബൂ ഉബൈദയെ കുറിച്ച പ്രചാരണങ്ങളും മറിച്ചായിരുന്നില്ല. നിരവധി തവണ അദ്ദേഹത്തിന് നേരെ വധശ്രമങ്ങളും നടന്നിട്ടുണ്ട്. ഒടുവില്‍ രക്തസാക്ഷിത്വം വഹിക്കുമ്പോള്‍ കുടുംബവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ശക്തനായ നേതാവ് എന്നതിലുപരി വാത്സല്യനിധിയായ പിതാവും കുടംബനാഥനുമായിരുന്നു അദ്ദേഹം. മകനോടൊത്തുള്ള അദ്ദേഹത്തിന്റെ ഒരു വീഡിയോ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.
ليس مقطعًا عابرًا…
— يوسف شرف yousef Sharaf 🇵🇸 (@_Ysharaf) December 30, 2025
هذا #أبوعبيدة في فيديو مع ابنه يمان،
قائدٌ في الميدان، وأبٌ يزرع الرجولة بلطف.
يمان لم يكن طفلًا خلف الكاميرا،
بل رفيق الدرب…
حتى ارتقيا معًا، أبًا وابنًا، شهيدين. pic.twitter.com/6XD1ltDNl4
മകനോടൊപ്പം കളിക്കുന്നതാണ് വീഡിയോ. യുദ്ധക്കളത്തില്‍ പുലിയായിരുന്ന ആ മനുഷ്യന്‍ മകന്റെ അടുത്ത് അങ്ങേഅറ്റം സൗമ്യനാണ്- വീഡിയോ പങ്കുവെച്ചയാള്‍ പറയുന്നു. ആ കുഞ്ഞാകട്ടെ വെറുമൊരു മകനല്ല. അവസാന യാത്രയിലും അദ്ദേഹത്തിന്റെ സഹയാത്രികനാണെന്ന് കൂടി വീഡിയോ പങ്കുവെച്ചയാള്‍ പറഞ്ഞു വെക്കുന്നു.
نكتشف في المقطع الذي نشرته عائلة #أبو_عبيدة أن الشهيد القائد، صوت الحق #حذيفة_الكحلوت لم يكن إلا واحداً من أبناء غزة البسطاء؛ ابن المخيم، ابن البحر، ابن الفرح القليل الممزوج بالقهر، يجلس على الرمل بحبّة بزر ويفرح وينشد ويضحك مع عائلته، انظر إلى ملابسه وجلسته؛ لن ترى قائداً… pic.twitter.com/1A7KKw5VrS
— Radwan AboMoamer (@nmr2orrr) December 30, 2025
താന്‍ താമസിക്കുന്ന അഭയാര്‍ഥി ക്യാംപില്‍ ചെലവഴിക്കുന്ന ദൃശ്യങ്ങളാണ് മറ്റൊരു വീഡിയോയില്‍. ഇവിടെ ഒരു നേതാവിനെയോ കാര്‍ക്കശ്യക്കാരനായ ഒരു പോരാളിയേയോ കാണാനാവില്ലെന്ന് ദൃശ്യം പങ്കുവെച്ചയാള്‍ ചൂണ്ടിക്കാട്ടുന്നു. ഒരു പച്ചമനുഷ്യന്‍. കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം തമാശകള്‍ പങ്കുവെക്കുന്ന ചിരിക്കുന്ന കളിക്കുന്ന ഒരു മനുഷ്യന്‍ ..പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ മൂന്നു മക്കളുടേതാണ് മറ്റൊരു ചിത്രം. പെണ്‍മക്കളായ ലിയാന്‍ അല്‍ കഹ്‌ലൂത്, അന്നത് അല്ലാഹ് അല്‍ കഹ്‌ലൂത്. മകന്‍ യമന്‍ അല്‍ കഹ്‌ലൂത്. ഇവരെല്ലാം ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഇസ്‌റാ ഗസ്സാന്‍ ജബറും അന്ന് കൊല്ലപ്പെട്ടിരുന്നു.
عائلة الشهيد القائد حذيفة الكحلوت (أبو عبيدة) الذين ارتقوا بالاستهداف معه:
— Hanzala (@Hanzpal2) December 29, 2025
-زوجته إسراء غسان جبر "أم إبراهيم"
-ابنته ليان الكحلوت
-ابنته منة اللّٰه الكحلوت
-ابنه يمان الكحلوت pic.twitter.com/3e4WQbFXRo
ഹമാസിന്റെ സായുധവിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം വക്താവ് അബൂ ഉബൈദയുടെയും മുതിര്‍ന്ന നേതാവ് മുഹമ്മദ് സിന്‍വാറിന്റെയും മരണം കഴിഞ്ഞ ദിവസമാണ് ഹമാസ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ഖസ്സാം ബ്രിഗേഡ്സ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കി. അബു ഉബൈദയ്ക്കും മുഹമ്മദ് സിന്‍വാറിനും പുറമെ റഫ ബ്രിഗേഡ് മേധാവി മുഹമ്മദ് ഷബാന, മറ്റ് മുതിര്‍ന്ന നേതാക്കളായ ഹകം അല്‍ ഇസ്സി, റായിദ് സാദ് എന്നിവരും കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ഹമാസ് സ്ഥാപക നേതാവ് യഹിയ സിന്‍വാറിന്റെ സഹോദരനാണ് മുഹമ്മദ് സിന്‍വാര്‍. ഹുദൈഫ സമീര്‍ അബ്ദുല്ല അല്‍കഹ്ലൗത്ത് എന്നാണ് അബു ഉബൈദയുടെ യഥാര്‍ത്ഥ പേരെന്നും ഹമാസ് വ്യക്തമാക്കി.
ആഗസ്റ്റില്‍ ഗസ്സ സിറ്റിയിലെ റിമാല്‍ മേഖലയില്‍ ഇസ്റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഹമാസ് സ്ഥിരീകരിച്ചിരുന്നില്ല. പ്രദേശത്തെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നടന്ന ഇസ്റാഈല്‍ ആക്രമണത്തില്‍ എല്ലാ താമസക്കാരും കൊല്ലപ്പെട്ടതായി ഫലസ്തീന്‍ വൃത്തത്തെ ഉദ്ധരിച്ച് സഊദി വാര്‍ത്താ മാധ്യമമായ അല്‍അറേബ്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
newly surfaced visuals show hamas spokesperson abu ubaida spending time with his children, portraying his personal life as a father alongside reports of his death with family members amid the gaza conflict.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."