ഭരണത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കും; പുതിയ അതോറിറ്റി പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റ്
അബൂദബി: യുഎഇയിൽ 'കമ്മ്യൂണിറ്റി മാനേജ്ഡ് വെർച്വൽ അതോറിറ്റി' രൂപീകരിക്കും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പൂർണ്ണമായും പൗരന്മാരുടെ നേതൃത്വത്തിലാകും ഇത് പ്രവർത്തിക്കുക. വിദഗ്ധരായ വ്യക്തികൾക്ക് ഭരണത്തിൽ നേരിട്ട് പങ്കുചേരാം. ഭരണരംഗത്ത് വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടാണ് ഈ നീക്കം.
ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. വിദഗ്ധരായ വ്യക്തികൾക്ക് അതോറിറ്റിയുടെ പൂർണ്ണ ഉത്തരവാദിത്തം നൽകും. ഒരു ഡയറക്ടർ ജനറലും സംഘവുമാകും അതോറിറ്റിയെ നയിക്കുക. നിശ്ചിത കാലയളവിൽ നേതൃത്വം മാറിവരുന്ന രീതിയാണിത്.
യുഎഇ ശതാബ്ദി 2071 ദർശനത്തിന്റെ ഭാഗമാണിത്. ജനങ്ങളുടെ കഴിവുകൾ രാജ്യപുരോഗതിക്കായി വിനിയോഗിക്കാനുള്ള ശ്രമം കൂടിയാണിത്. കഴിവിന്റെയും വൈദഗ്ധ്യത്തിന്റെയും അടിസ്ഥാനത്തിലാകും ആളുകളെ നിയമിക്കുക. പുതിയ ആശയങ്ങൾ വികസിപ്പിക്കാൻ ഈ മാതൃക സഹായിക്കും.
യുവാക്കൾക്കും വിദഗ്ധർക്കും വിരമിച്ചവർക്കും അതോറിറ്റിയിൽ ചേരാം. ഓരോരുത്തർക്കും തങ്ങളുടെ മേഖലയിലെ അറിവ് പങ്കുവെക്കാം. പ്രായോഗിക പരിഹാരങ്ങൾ രൂപകൽപ്പന ചെയ്യുകയാണ് പ്രധാന ദൗത്യം. സമൂഹത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചാകും അതോറിറ്റിയുടെ പ്രവർത്തനം.
നേതൃത്വം മാറുമ്പോഴും പദ്ധതികൾ തടസ്സമില്ലാതെ തുടരും. ഇത്തരമൊരു ഭരണ മാതൃക ലോകത്ത് ആദ്യത്തേതാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ജനങ്ങളെ ശാക്തീകരിക്കുന്നതിൽ അതോറിറ്റിക്ക് വലിയ പങ്കുവഹിക്കാനാകും.
uae president has announced a new authority aimed at strengthening public participation in governance. the initiative focuses on transparency community engagement policy feedback and inclusive decision making ensuring citizens voices influence national development and administrative reforms across sectors nationwide initiatives
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."