ഇപ്പോൾ വിരമിച്ചില്ലെങ്കിൽ അവന് വിടവാങ്ങൽ മത്സരം ലഭിക്കില്ല: മൈക്കൽ വോൺ
ആഷസിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കണമെന്ന് ഉസ്മാൻ ഖവാജയോട് ആവശ്യപ്പെട്ടിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ജനുവരി നാലിന് സിഡ്‌നിയിൽ നടക്കുന്ന അവസാന ആഷസ് മത്സരത്തിന് ശേഷം വിരമിച്ചില്ലെങ്കിൽ ഖവാജക്ക് വിടവാങ്ങൽ മത്സരം ലഭിക്കില്ലെന്നും മുൻ ഇംഗ്ലീഷ് താരം മുന്നറിയിപ്പ് നൽകുകയും ചെയ്തു.
''ഉസ്മാൻ ഖവാജക്ക് അവിശ്വസനീയമായ ഒരു കരിയർ ഉണ്ടായിരുന്നു. സ്വന്തം വേദിയിൽ സ്വയം ഇഷ്ടപ്രകാരം വിരമിക്കാനുള്ള അവസരം പലർക്കും ലഭിക്കാറില്ല. അങ്ങനെ ചെയ്തില്ലെങ്കിൽ സ്വയം ഇഷ്ടമില്ലാത്ത സമയത്ത് തന്റെ കരിയർ അദ്ദേഹത്തിന് അവസാനിപ്പിക്കുവേണ്ടി വരും. ആഷസിൽ സ്വന്തം നാട്ടിൽ നിന്നും വിടപറയുന്നതിനേക്കാൾ മികച്ചതായി മറ്റൊന്നുമില്ലെന്നാണ് ഞാൻ കരുതുന്നു. ആഷസിൽ സിഡ്‌നിയിൽ നിന്നും വിരമിക്കുന്നത് വളരെ നല്ലതായാണ് എനിക്ക് തോന്നുന്നത്'' മൈക്കൽ വോൺ പറഞ്ഞു.
ആഷസിൽ നിറം മങ്ങിയ പ്രകടനമാണ് ഖവാജ നടത്തിക്കൊണ്ടിരിക്കുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്നും 153 റൺസാണ് ഖവാജക്ക് നേടാനായത്. മൂന്നാം മത്സരത്തിൽ താരത്തിന് പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല. ട്രാവിസ് ഹെഡ് മികച്ച ഫോമിൽ കളിച്ചതോടെ നാലാം നമ്പറിൽ കളിക്കാനും ഖവാജ നിർബന്ധിതനായി.
അതേസമയം 2025ൽ ശ്രീലങ്കക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ ഖവാജ ഡബിൾ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ഖവാജയുടെ ആദ്യ ഡബിൾ സെഞ്ച്വറിയായിരുന്നു ഇത്. ആദ്യ ഡബിൾ സെഞ്ച്വറിയിക്ക് പിന്നാലെ ഒരു വമ്പൻ റെക്കോർഡ് സ്വന്തമാക്കാനും ഖവാജക്ക് സാധിച്ചു.
ശ്രീലങ്കയിൽ ടെസ്റ്റിൽ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ ഓസ്‌ട്രേലിയൻ താരമായി മാറാനാണ് ഖവാജക്ക് സാധിച്ചത്. ശ്രീലങ്കയിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഓസ്‌ട്രേലിയൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറും ഇത് തന്നെയാണ്. ശ്രീലങ്കക്കെതിരെ 166 റൺസ് നേടിയ ജസ്റ്റിൻ ലാംഗറുടെ പേരിലായിരുന്നു ഇതിനു മുമ്പ് ഈ നേട്ടം ഉണ്ടായിരുന്നത്. ലാംഗറിന് പിന്നിൽ ഡാമിയൻ മാർട്ടി(161), ഡാരൻ ലേമാൻ(153), സ്റ്റീവ് സ്മിത്ത്(145) എന്നിവരുമാണുള്ളത്.
ഇതിനു പുറമെ ശ്രീലങ്കക്കെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ ലങ്കൻ മണ്ണിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ താരവുമാണ് ഖവാജ. തന്റെ 38ാം വയസിൽ ആണ് ഖവാജ ഈ നേട്ടം സ്വന്തമാക്കിയത്. യൂനിസ് ഖാൻ, സച്ചിൻ ടെണ്ടുൽക്കർ, അലൻ ബോർഡർ എന്നിവരാണ് ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഈ മൂന്ന് താരങ്ങളും തങ്ങളുടെ 37ാം വയസിലാണ് ശ്രീലങ്കയിൽ സെഞ്ച്വറി നേടിയത്.
Former England captain Michael Vaughan has urged Usman Khawaja to retire from Test cricket after the Ashes. The former England star has warned that Khawaja will not get a farewell match if he does not retire after the final Ashes match in Sydney on January 4.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."