ഞാനല്ല, എപ്പോഴും മികച്ച താരമായി തുടരുന്നത് അദ്ദേഹമാണ്: എംബാപ്പെ
റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച ഐക്കൺ താരമായി പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ തുടരുമെന്ന് പറഞ്ഞിരിക്കുകയാണ് ഫ്രഞ്ച് സ്ട്രൈക്കെർ കിലിയൻ എംബാപ്പെ. താൻ റയലിന്റെ ഒരു ഐക്കൺ താരമായി മാറിയെന്ന എല്ലാ അവകാശവാദവും തള്ളിയാണ് എംബാപ്പെ റൊണാൾഡോയെക്കുറിച്ച് പറഞ്ഞത്.
''ഞാൻ വലിയൊരു ഐക്കൺ അല്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ ആരാധകർക്ക് മികച്ച താരമായി തുടരും'' എംബാപ്പെ വ്യക്തമാക്കി.
റയൽ മാഡ്രിഡിനായി മിന്നും പ്രകടനമാണ് എംബാപ്പെ നടത്തിക്കൊണ്ടിരിക്കുന്നത്. 2025ൽ റയലിനൊപ്പം ഒരു ചരിത്രനേട്ടവും എംബാപ്പെ സ്വന്തമാക്കിയിരുന്നു. റയൽ മാഡ്രിഡിനായി ഒരു കലണ്ടർ ഇയറിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായാണ് എംബാപ്പെ റെക്കോർഡിട്ടത്. ഈ കലണ്ടർ ഇയറിൽ റയൽ ജേഴ്സിയിൽ എംബാപ്പെ ഇതുവരെ 59 ഗോളുകളാണ് അടിച്ചുകൂട്ടിയത്. 2012 കലണ്ടർ ഇയറിൽ റയലിനായി 58 ഗോളുകൾ അടിച്ചുകൂട്ടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്നാണ് ഫ്രഞ്ച് താരത്തിന്റെ കുതിപ്പ്.
ഈ പട്ടികയിൽ റൊണാൾഡോയെ എംബാപ്പെ മറികടന്നെങ്കിലും പോർച്ചുഗീസ് ഇതിഹാസം 2013 സീസണിൽ 59 ഗോളുകൾ നേടിയിട്ടുണ്ട്. ഇതോടെ റൊണാൾഡോയുടെ ഈ റെക്കോർഡിനൊപ്പവും എംബാപ്പെ എത്തിയിരിക്കുകയാണ്. മത്സരത്തിൽ ഒരു ഗോൾ കൂടി നേടിയിരുന്നെങ്കിൽ ഈ റെക്കോർഡും ഫ്രഞ്ച് താരത്തിന്റെ പേരിലാവുമായിരുന്നു.
അതേസമയം ഫുട്ബോളിലെ തന്റെ റോൾ മോഡലാണ് റൊണാൾഡോയെന്ന് എംബാപ്പെ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. റൊണാൾഡോ തന്റെ റോൾ മോഡൽ ആണെന്നും ഫുട്ബോളിൽ മികച്ചതാകാൻ റൊണാൾഡോ തനിക്ക് ധാരാളം ഉപദേശങ്ങൾ നൽകാറുണ്ടെന്നുമാണ് എംബാപ്പെ പറഞ്ഞത്.
"ക്രിസ്റ്റ്യാനോ റൊണാൾഡോ എപ്പോഴും എന്റെ റോൾ മോഡലാണ്. ഫുട്ബോളിൽ എനിക്ക് അദ്ദേഹം ഒരു മാതൃകയാണ്. അദ്ദേഹത്തോട് സംസാരിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. എനിക്ക് ധാരാളം ഉപദേശങ്ങൾ അദ്ദേഹം നൽകി'' എംബാപ്പെ മൂവീ സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഫുട്ബോളിൽ റൊണാൾഡോക്കെതിരെ എംബാപ്പെ അഞ്ചു തവണയാണ് കളിക്കളത്തിൽ നേരിട്ടുള്ളത്. ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെയ്ന്റ് ജെർമെയ്‌നിൽ കളിക്കുന്ന സമയത്ത് റയൽ മാഡ്രിനെതിരെ രണ്ട് മത്സരങ്ങളിലും രാജ്യാന്തര തലത്തിൽ പോർച്ചുഗൽ-ഫ്രാൻസ് തമ്മിൽ മൂന്നു മത്സരങ്ങളും റൊണാൾഡോയും എംബാപ്പെയും നേർക്കുനേർ കളത്തിൽ ഇറങ്ങി.
French striker Kylian Mbappe has said that Portuguese legend Cristiano Ronaldo will remain Real Madrid's greatest icon of all time. Mbappe dismissed all claims that he has become an icon for Real.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."