HOME
DETAILS

രാജസ്ഥാന്റെ 'റോയൽസിനെ' എറിഞ്ഞു വീഴ്ത്തി; സൺറൈസേഴ്‌സിനൊപ്പം ചരിത്രം സൃഷ്ടിച്ച് സൂപ്പർതാരം

  
Web Desk
January 01, 2026 | 2:27 PM

marco jansen achieved a new milestone in sa t20

സൗത്ത് ആഫ്രിക്കൻ ടി-20 ലീഗിൽ പുത്തൻ നാഴികക്കല്ല് സ്വന്തമാക്കി സ്റ്റാർ പേസർ മാർക്കോ ജാൻസൻ. എസ്‌.എ ടി-20 ടൂർണമെന്റിന്റെ ചരിത്രത്തിൽ 50 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ ബൗളറായി മാറിയാണ് മാർക്കോ റെക്കോർഡിട്ടത്.

സൺറൈസേഴ്‌സ് ഈസ്റ്റേൺ കേപ് താരമായ മാർക്കോ പാൾ റോയൽസിനെതിരെയുള്ള മത്സരത്തിലാണ് ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ നാല് ഓവറിൽ 25 റൺസ് വിട്ടുനൽകി മാർക്കോ രണ്ട് വിക്കറ്റുകളാണ് നേടിയത്.

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന്റെ താരമാണ് മാർക്കോ. ഐപിഎൽ ആരംഭിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പഞ്ചാബിനും താരത്തിന്റെ ഈ മിന്നും ഫോം കരുത്തുപകരുന്നതാണ്. 

46 വിക്കറ്റുകൾ നേടിയ ഒട്ട്നീൽ ബാർട്ട്മാൻ ആണ് രണ്ടാം സ്ഥാനത്തുള്ളത്. 34 വിക്കറ്റുകളുമായി കാഗിസോ റബാദ മൂന്നാം സ്ഥാനത്തുമുണ്ട്. 

അതേസമയം മത്സരത്തിൽ സൺറൈസേഴ്‌സ് പരാജയപ്പെട്ടു. അഞ്ചു വിക്കറ്റുകൾക്കായിരുന്നു റോയൽസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് 20 ഓവറിൽ 149 റൺസിനാണ് പുറത്തായത്. വിജയലക്ഷ്യം പിന്തുടർന്ന് പാൾ റോയൽസ് രണ്ട് പന്തുകളും അഞ്ചു വിക്കറ്റുകളും ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു. 

 

ക്യാപ്റ്റൻ ഡേവിഡ് മില്ലറിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് റോയൽസിന് വിജയം സമ്മാനിച്ചത്. 38 പന്തിൽ പുറത്താവാതെ നാല് ഫോറുകളും അഞ്ചു സിക്സുകളും അടക്കം 71 റൺസ് നേടിയാണ് മില്ലർ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 40 പന്തിൽ 45 റൺസ് നേടി കീഗൻ ലയൺ കാഷെയും ടീമിന്റെ വിജയത്തിൽ നിർണായകമായി. ആറ് ഫോറുകളാണ് താരം നേടിയത്. 

ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സിനെ എൻകോബാനി മൊകോയേനയാണ് എറിഞ്ഞു വീഴ്ത്തിയത്. നാല് വിക്കറ്റുകളാണ് താരം നേടിയത്. ബാർട്ട്മാൻ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. 35 പന്തിൽ 47 റൺസ് നേടിയ ജോർദാൻ ഹെർമൻ ആണ് ഈസ്റ്റേണിന്റെ ടോപ് സ്‌കോറർ. 

Star pacer Marco Janssen has achieved a new milestone in the South African T20 League. Marco has set a record by becoming the first bowler to take 50 wickets in the history of the SA T20 tournament. Sunrisers Eastern Cape player Marco achieved this feat in the match against Paul Royals. Marco took two wickets in four overs, conceding 25 runs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭൂമിയിലെ സ്വർഗ്ഗം: 'ലോകത്തിലെ ഏറ്റവും വലിയ കണ്ണാടി'യായി ബൊളീവിയൻ ഉപ്പ് സമതലം; വിസ്മയിച്ച് സഞ്ചാരികൾ

Environment
  •  3 hours ago
No Image

മുണ്ടക്കൈ പുനരധിവാസം: ഒന്നാംഘട്ടം ഫെബ്രുവരിയിൽ; 300 വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

'വെടിക്കെട്ടില്ല, യാതൊരു തരത്തിലുള്ള തിരക്കുകളുമില്ല'; മരുഭൂമിയിൽ ബലൂൺ സവാരിയോടെ പുതുവർഷത്തെ വരവേറ്റ് ഒരു കൂട്ടം ദുബൈ നിവാസികൾ

uae
  •  3 hours ago
No Image

ഇപ്പോൾ വിരമിച്ചില്ലെങ്കിൽ അവന് വിടവാങ്ങൽ മത്സരം ലഭിക്കില്ല: മൈക്കൽ വോൺ

Cricket
  •  4 hours ago
No Image

വെള്ളാപ്പള്ളിക്കൊപ്പം കാറിൽ യാത്ര ചെയ്തത് തന്റെ നിലപാട്: സി.പി.ഐയെ വെള്ളാപ്പള്ളി അധിക്ഷേപിച്ചിട്ടും മൗനം പാലിച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

ഭരണത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കും; പുതിയ അതോറിറ്റി പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റ്

uae
  •  4 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണത്തിൽ ഇടപെടാറില്ല, ആരെ ചോദ്യം ചെയ്യണമെന്ന് എസ്.ഐ.ടി തീരുമാനിക്കും'; കടകംപള്ളിയുടെ ചോദ്യം ചെയ്യലിൽ പ്രതികരിച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

മാരക ഫോമിൽ കളിച്ചിട്ടും മെസിക്ക് തിരിച്ചടി; അവാർഡ് സ്വന്തമാക്കിയത് സർപ്രൈസ് താരം

Football
  •  4 hours ago
No Image

യുഎഇയിൽ നാളെ മുതൽ ജുമുഅ നിസ്കാരം 12.45-ന്; പുതിയ സമയക്രമം പ്രാബല്യത്തിൽ

uae
  •  4 hours ago
No Image

കണിയാപുരത്ത് വൻ ലഹരിവേട്ട: ഡോക്ടറും ബിഡിഎസ് വിദ്യാർഥിനിയും ഉൾപ്പെടെ ഏഴുപേർ പിടിയിൽ

Kerala
  •  5 hours ago