മറ്റത്തൂരിലെ കൂറുമാറ്റം; തെറ്റ് പറ്റിയെന്ന് വിമത മെമ്പര്‍; പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസിക്ക് കത്ത്
തൃശൂര്‍: മറ്റത്തൂരിലെ കൂറുമാറ്റത്തില്‍ ക്ഷമാപണം നടത്തി വിമത മെമ്പര്‍. 23ാം വാര്‍ഡ് അംഗമായ അക്ഷയ് സന്തോഷ് പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റിന് കത്ത് നല്‍കി.
പുതിയ മെമ്പര്‍ എന്ന നിലയില്‍ തെറ്റുപറ്റിയെന്നും, ഡിസിസി ജനറല്‍ സെക്രട്ടറി ചന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് രാജിവെച്ചതെന്നും അക്ഷയ് പറയുന്നു. പാര്‍ട്ടിയിലെ എല്ലാ തീരുമാനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കും. ബിജെപിയുടെ പിന്തുണയോടെ ഭരണം പിടിക്കാമെന്ന് ടിഎം ചന്ദ്രന്‍ പറഞ്ഞതായും ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിന് നല്‍കിയ കത്തില്‍ അക്ഷയ് വെളിപ്പെടുത്തി.
മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗങ്ങൾ കൂട്ടത്തോടെ പാർട്ടിവിട്ട് ബിജെപിക്കൊപ്പം ചേർന്ന് സ്വതന്ത്ര സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ, 24 അംഗങ്ങളുള്ള പഞ്ചായത്തിൽ സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസ് കല്ലറക്കൽ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സംഭവം സിപിഎം രാഷ്ട്രീയ ആയുധമാക്കുകയും മറ്റത്തൂരിലേത് കോൺഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ആർഎസ്എസിൽ നിന്ന് പണം വാങ്ങിയാണ് ഈ സഖ്യമുണ്ടാക്കിയതെന്നും, തൃശ്ശൂർ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതൽ തുടങ്ങിയ ഈ ബന്ധം ഇപ്പോഴും തുടരുകയാണെന്നും സിപിഎം ആരോപിച്ചിരുന്നു.
പിന്നാലെ കൂറുമാറിയ അംഗങ്ങൾക്കെതിരെ കടുത്ത നടപടിയുമായി കോൺഗ്രസ് രംഗത്തെത്തി. എട്ട് അംഗങ്ങൾ അടക്കം പത്തുപേരെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. സുമ മാഞ്ഞുരാൻ, അക്ഷയ് കൃഷ്ണ, സിജി രാജു, സിബി പൗലോസ്, ശ്രീജ ടീച്ചർ, മിനി ടീച്ചർ, കെആർ ഔസ്സേപ്പ്, ലിൻറോ പള്ളിപ്പറമ്പിൽ, നൂർജഹാൻ എന്നിവർക്ക് പുറമെ വിമതയായ ടെസി കല്ലറയ്കക്കൽ എന്നിവരെയാണ് പുറത്താക്കിയത്. തൃശൂർ ഡിസിസി പ്രസിഡൻറ് ജോസഫ് ടാജറ്റാണ് അംഗങ്ങളെ പുറത്താക്കികൊണ്ടുള്ള നടപടിയെടുത്തത്. ഇതോടൊപ്പം മറ്റത്തൂരിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കാൻ ശ്രമിച്ച കെ ആർ ഔസേപ്പിനെയും പുറത്താക്കിയിരുന്നു.
akshay santhosh, ward 23 member, apologized for the dispute in mattathur and asked the dcc president to reinstate him in the party.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."