മദ്യലഹരിയില്‍ സീരിയല്‍ താരം സിദ്ധാര്‍ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു
കോട്ടയം: മദ്യലഹരിയില്‍ സീരിയല്‍ താരം സിദ്ധാര്‍ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. തമിഴ്നാട് സ്വദേശി തങ്കരാജ് (60) ആണ് മരിച്ചത്. ലോട്ടറി തൊഴിലാളിയായിരുന്ന തങ്കരാജ് കഴിഞ്ഞ ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു.
ഡിസംബര്‍ 24നായിരുന്നു വൈകിട്ടായിരുന്നു അപകടം. നടന്‍ ഓടിച്ച കാര്‍ വിവിധ വാഹനങ്ങളില്‍ ഇടിച്ച ശേഷം തങ്കരാജിനെ ഇടിക്കുകയായിരുന്നു. നാട്ടകം കോളജ് കവലയിലായിരുന്നു അപകടം. നടന്‍ മദ്യലഹരിയിലായിരുന്നു.
അപകടത്തെ തുടര്‍ന്ന് തന്നെ ചോദ്യംചെയ്ത നാട്ടുകാരെയും തടയാന്‍ എത്തിയ പൊലിസിനെയും സിദ്ധാര്‍ഥ് ആക്രമിച്ചിരുന്നു. ഒടുവില്‍ ബലംപ്രയോഗിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
സിദ്ധാര്‍ഥ് നാട്ടുകാരെ അസഭ്യം പറഞ്ഞ് നടുറോഡില്‍ കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെ സിദ്ധാര്‍ഥിനെതിരെ പൊലിസ് കേസെടുത്തിരുന്നു. തങ്കരാജ് മരിച്ച സാഹചര്യത്തില്‍ ഇനി സിദ്ധാര്‍ഥിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. സിദ്ധാര്‍ഥിന്റെ വാഹനവും പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
An elderly man who was seriously injured after being hit by a car driven by serial actor Siddharth Prabhu in Kottayam has died while undergoing treatment. The victim, Thangaraj (60), a native of Tamil Nadu and a lottery vendor, had been receiving medical care for the past week.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."