HOME
DETAILS

യു.എ.ഇയിൽ സുപ്രധാന തീരുമാനം; പ്രായ പൂർത്തി ഇനി 18 വയഡ്ഡ്

  
January 02, 2026 | 1:46 AM

The legal age in the UAE is now 18

 അബൂദബി: പ്രായപൂർത്തിയാകുന്നതിനുള്ള പരിധി കുറച്ച് യു.എ.ഇ സിവിൽ നിയമങ്ങളിൽ വിപ്ലവാത്മക പരിഷ്കാരം പ്രാബല്യത്തിൽ. നേരത്തെ ചാന്ദ്ര വർഷം (ലൂണാർ കലണ്ടർ) കണക്കാക്കി 21 വയസ്സായിരുന്നു പ്രായ പരിധി. ഇനി മുതൽ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം 18 വയസ്സായിരിക്കും. രാജ്യത്തെ യുവാക്കളെ ശാക്തീകരിക്കാനും രാജ്യാന്തര നിയമ വ്യവസ്ഥകൾക്ക് വിധേയമായി ഗതാഗത- തൊഴിൽ നിയമങ്ങളിൽ ഏകീകരണം കൊണ്ടു വരുന്നതിനുമാണ് ഈ സുപ്രധാന നീക്കം. ഇതോടെ, 18 വയസ് തികയുന്നവർക്ക് നിയമപരമായി പൂർണ ഉത്തരവാദിത്തമുള്ള പൗരന്മാരായി മാറാൻ സാധിക്കും. സാമ്പത്തിക രംഗത്തും യുവാക്കൾക്ക് വലിയ ഇളവുകളാണ് പുതിയ നിയമം വാഗ്ദാനം ചെയ്യുന്നത്. ബിസിനസ് കാര്യങ്ങൾ സ്വയം കൈകാര്യം ചെയ്യാനായി കോടതിയുടെ അനുമതി തേടാനുള്ള പ്രായം 15 വയസ്സായി കുറച്ചു. സംരംഭകത്വ മേഖലയിലേക്ക് യുവതലമുറയെ ആകർഷിക്കാൻ ഇത് സഹായകമാകും. കരാറുകളിൽ ഏർപ്പെടുന്നതിന് മുൻപ് സുപ്രധാന വിവരങ്ങൾ വെളിപ്പെടുത്തണമെന്ന നിബന്ധന കർശനമാക്കിയതിലൂടെ വഞ്ചനകൾ ഒഴിവാക്കാനും വ്യക്തികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും നിയമം ലക്ഷ്യമിടുന്നു. നീതി നിർവഹണ രംഗത്തും കോടതികൾക്ക് കൂടുതൽ അധികാരം നൽകുന്നതാണ് പുതിയ പരിഷ്കാരം. നിയമത്തിൽ നേരിട്ട് പരാമർശമില്ലാത്ത കേസുകളിൽ ഇസ്‌ലാമിക ശരീഅഃ തത്ത്വങ്ങൾക്കനുസരിച്ച് നീതിപൂർവകമായ വിധി പുറപ്പെടുവിക്കാൻ ജഡ്ജിമാർക്ക് സാധിക്കും. മരണമോ പരുക്കോ സംഭവിക്കുന്ന കേസുകളിൽ ബ്ലഡ് മണിക്ക് (ദിയാ ധനം) പുറമെ, അധിക നഷ്ടപരിഹാരം അനുവദിക്കാനും പുതിയ നിയമം അനുമതി നൽകുന്നുണ്ട്. കൂടാതെ, അവകാശികളില്ലാതെ മരിക്കുന്ന വിദേശികളുടെ ആസ്തികൾ പൊതുസേവന പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വരാനിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  2 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  2 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  2 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  2 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  2 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  2 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  2 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  2 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  2 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  2 days ago