ഡയാലിസിസ് രോഗികള്‍ മരിച്ച സംഭവം; അണുബാധയെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ നിന്ന് ഡയാലിസിസ് കഴിഞ്ഞതിന് പിന്നാലെ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി ഡിഎംഒ. രണ്ട് പേര്‍ മരിച്ചത് അണുബാധയെ തുടര്‍ന്നാണെന്നാണ് ആരോഗ്യവകുപ്പ് ഡയരക്ടര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അണുബാധയുടെ ഉറവിടം കണ്ടെത്താനുള്ള വിദഗ്ധ സംഘത്തിന്റെ പരിശോധന തുടരുകയാണ്.
ഡിസംബര്‍ 29നാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിനിടെ രണ്ട് പേര്‍ മരിച്ചത്. ചികിത്സക്ക് ശേഷമുണ്ടായ അണുബാധയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ആരോഗ്യ വകുപ്പ് സമഗ്ര പരിശോധനക്ക് ഉത്തരവിട്ടത്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം രണ്ട് ഡെപ്യുട്ടി ഡിഎംഓമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് അണുബാധ ഉണ്ടായെന്ന് സ്ഥിരീകരിച്ചത്. അണുബാധയ്‌ക്കൊപ്പം രക്തസമ്മര്‍ദം അപകടകരമായി താഴ്ന്നതും മരണകാരണമെന്ന് കണ്ടെത്തി.അന്തിമ റിപ്പോര്‍ട്ട് ഉടന്‍ ആരോഗ്യമന്ത്രിക്ക് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."