സർക്കാർ മേഖലയിൽ സ്കൂൾ വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല, ആർക്കും അനുവദിച്ചിട്ടുമില്ല: വി ശിവൻകുട്ടി
തിരുവനന്തപുരം: എയ്ഡഡ് മേഖലയിൽ സ്കൂൾ വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും സ്കൂൾ ആർക്കും അനുവദിച്ചിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൻഡിപി, എൻഎസ്എസ് പ്രത്യേക അപേക്ഷ നൽകിയിട്ടില്ലെന്നും അപേക്ഷ നൽകിയാലും പരിശോധിച്ചിട്ട് മാത്രമേ ഇത് അനുവദിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് സർക്കാർ മേഖലകളിൽ കൂടുതൽ സ്കൂളുകൾ ആരംഭിക്കണമെന്നതാണ് എൽഡിഎഫിന്റെ നിലപാട്. നാലര വർഷത്തിനിടയിലായി സംസ്ഥാനത്ത് പുതിയ സ്കൂളുകൾ ഒന്നും അനുവദിച്ചിട്ടില്ല. സാമ്പത്തികം, കുട്ടികളുടെ എണ്ണം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങൾക്ക് ശേഷം മാത്രമേ സ്കൂൾ അനുവദിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. നിലവിൽ പുതിയ സ്കൂൾ ആരംഭിക്കേണ്ട ഒരു സാഹചര്യവും വന്നിട്ടില്ലെന്നും സ്കൂൾ അനുവദിക്കാത്തതിൽ മതപരമായ കാരണങ്ങളൊന്നുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."