വെള്ളാപ്പള്ളി പറയുന്നതില്‍ സ്വീകാര്യവും, അസ്വീകാര്യവുമായ കാര്യങ്ങളുണ്ട്; എം.എ ബേബി
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. വെള്ളാപ്പള്ളി നടേശന്‍ പറയുന്ന കാര്യങ്ങളില്‍ സ്വീകാര്യമായതും, അസ്വീകാര്യമായവയും ഉണ്ടെന്ന് എംഎ ബേബി പറഞ്ഞു. അസ്വീകാര്യമായ കാര്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു സിപിഎം നേതാവിന്റെ പ്രതികരണം.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ എസ്.ഐ.ടിയുടെ അന്വേഷണം നടക്കുകയാണെന്നും, കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സഖാക്കള്‍ കള്ളന്‍മാരാണെന്നും അയ്യപ്പന്റെ സ്വര്‍ണം എടുത്തുകൊണ്ട് പോയെന്നുമുള്ള പാരഡി പാട്ട് തദ്ദേശ തെരഞ്ഞെടുപ്പ് വേളയില്‍ ഇറക്കിയത് മ്ലേച്ചമാണ്. നിലവാരമില്ലാത്ത മുദ്രാവാക്യങ്ങള്‍ യു.ഡി.എഫിന്റെ അവസാനത്തെ ആശ്രയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം ശക്തമായ പ്രതിഷേധങ്ങൾക്കിടയിലും തന്റെ വർഗീയ പരാമർശങ്ങൾ തുടരുകയാണ് വെള്ളാപ്പള്ളി നടേശൻ. മലപ്പുറം പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിന് പ്രകോപിതനായതിന് പിന്നാലെ വിശദീകരണം നൽകുമ്പോഴാണ് വീണ്ടും വർഗീയ പരാമർശം നടത്തിയത്. വെള്ളാപ്പള്ളിയോട് ചോദ്യം ചോദിച്ച റിപ്പോർട്ടർ ടിവിയുടെ മാധ്യമപ്രവർത്തകൻ തീവ്രവാദിയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
മുസ്‌ലിം ലീഗിന്റെ വിദ്യാർഥി സംഘടനയായ എം.എസ്.എഫിൽ വിദ്യാർഥി ആയിരിക്കെ പ്രവർത്തിച്ചത് ചൂണ്ടിക്കാണിച്ചാണ് മാധ്യമപ്രവർത്തകനെ തീവ്രവാദിയായി വെള്ളാപ്പള്ളി നടേശൻ ചിത്രീകരിച്ചത്. എന്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിക്കുന്നതെന്ന് ചോദിച്ചപ്പോൾ 'അയാൾ തീവ്രവാദി'യാണെന്ന് എനിക്ക് വിവരം കിട്ടിയിട്ടുണ്ടെന്നാണ് നടേശന്റെ വിശദീകരണം. ഇയാൾ ഈരാറ്റുപേട്ടക്കാരനാണെന്നും മുസ്‍ലിംകളുടെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.
CPI(M) General Secretary M. A. Baby reacted to comments made by SNDP Yogam General Secretary Vellappally Natesan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."