HOME
DETAILS

ടി-20 ലോകകപ്പിലെ ഇന്ത്യയുടെ നിർണായക താരം അവനായിരിക്കും: ഡിവില്ലിയേഴ്സ്

  
January 04, 2026 | 2:55 PM

AB de Villiers has praised Indian star all rounder Hardik Pandya

ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയെ പ്രശംസിച്ച് സൗത്ത് ആഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്സ്. 2026 ടി-20 ലോകകപ്പിൽ ഹർദിക് പാണ്ഡ്യ ഇന്ത്യക്ക് വലിയൊരു മുതൽക്കൂട്ടാവുമെന്നാണ് ഡിവില്ലിയേഴ്സ് പറഞ്ഞത്. മത്സരങ്ങൾ വിജയിപ്പിക്കാൻ കഴിവുള്ള താരമാണ് ഹർദിക്കെന്നും ടൂർണമെന്റിൽ ഇന്ത്യയുടെ നിർണായക താരമായി മുംബൈ ഇന്ത്യൻസ് നായകൻ മാറുമെന്നും എബിഡി വ്യക്തമാക്കി. 

''ലോകകപ്പിൽ ഹർദിക് നിർണായക താരമാകും. മത്സരങ്ങൾ വിജയിപ്പിക്കാൻ കഴിവുള്ള താരമാണ് അദ്ദേഹം. ഹർദിക് ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ എതിർ ടീമിന് അവനെ പുറത്താക്കണമെന്ന് തോന്നൽ എപ്പോഴും ഉണ്ടാകും. പന്തുമായി അദ്ദേഹം കളത്തിൽ ഇറങ്ങുന്ന നിമിഷം അവന് ഗോൾഡൻ കൈകൾ ഉണ്ടാവുമെന്ന് തോന്നും. ഇത് ഇന്ത്യക്ക് വലിയ മുതൽക്കൂട്ടാണ്'' എബി ഡിവില്ലിയേഴ്സ് തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു. 

ഹർദിക് നിലവിൽ മിന്നും ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയിൽ ബറോഡാക്കായി സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് ഹർദിക് നടത്തിയത്. വിദർഭക്കെതിരെ 92 പന്തിൽ നിന്നും 133 റൺസ് നേടിയാണ് ഹർദിക് തിളങ്ങിയത്. എട്ട് ഫോറുകളും 11 കൂറ്റൻ സിക്സുകളും ആണ് താരം നേടിയത്.

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടി-20 പരമ്പരയിലും ഹർദിക് തിളങ്ങി. മൂന്ന് ഇന്നിങ്‌സുകളിൽ നിന്നും മൂന്ന് അർദ്ധ സെഞ്ച്വറികൾ ഉൾപ്പെടെ 142 റൺസാണ് ഹർദിക് നേടിയത്. 71.00 എന്ന മികച്ച ആവറേജിലും 186.84 സ്ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. ഈ മിന്നും പ്രകടനം ലോകകപ്പിലും ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിംഗ്.

South African legend AB de Villiers has praised Indian star all-rounder Hardik Pandya. De Villiers said that Hardik Pandya will be a great asset for India in the 2026 T20 World Cup. ABD stated that Hardik is a player who can win matches and the Mumbai Indians captain will be a crucial player for India in the tournament.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളം നിറഞ്ഞ് വല നിറച്ച് മാനെയും കൂട്ടരും; ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് സെനഗൽ

Football
  •  4 days ago
No Image

ബോസ്റ്റണിൽ ഫ്രഞ്ച് വിപ്ലവം; നോർവേയുടെ രണ്ടാം നിരയെ തകർത്ത് തരിപ്പണമാക്കി ലെസ് ബ്ലൂസ്!

Football
  •  4 days ago
No Image

72 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ചരിത്ര ഹാട്രിക്കുമായി ഫ്രഞ്ച് താരം ഉസ്മാൻ ഡെംബെലെ!

Football
  •  4 days ago
No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  4 days ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  4 days ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  4 days ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  4 days ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  4 days ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  4 days ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  4 days ago