HOME
DETAILS

ശൈത്യകാല അവധിക്കു ശേഷം യു.എ.ഇയിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും; പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണമെന്ന് ഓര്‍മിപ്പിച്ച് അധികൃതര്‍

  
January 05, 2026 | 1:55 AM

Schools in the UAE will reopen today after the winter break

ദുബൈ: ഒരു മാസത്തോളം നീണ്ട ശൈത്യകാല അവധിക്കു ശേഷം യു.എ.ഇയിലെ വിദ്യാര്‍ഥികള്‍ ഇന്ന് സ്‌കൂളില്‍ തിരിച്ചെത്തും. യു.എ.ഇ ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്ന പ്രതിരോധ കുത്തിവയ്പുകളെടുത്ത് കുട്ടികളുടെ രോഗപ്രതിരോധം ഊര്‍ജിതമാക്കണമെന്ന് മന്ത്രാലയം രക്ഷിതാക്കളെ ഓര്‍മിപ്പിച്ചു. ഇതുസംബന്ധിച്ച് വിശദമായ നിര്‍ദേശങ്ങളും മന്ത്രാലയം പുറത്തുവിട്ടു.
പ്രധാന നിര്‍ദേശങ്ങള്‍:
* ഗ്രേഡ് 11 വരെയുള്ള എല്ലാ വിദ്യാര്‍ഥികളും മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും എടുത്തിരിക്കണം. 
* സ്‌കൂള്‍ ക്ലിനിക്കുകളില്‍ കുട്ടിയുടെ കൃത്യമായ ചികിത്സാ വിവരങ്ങള്‍ രേഖപ്പെടുത്തണം. 
* അലര്‍ജി, സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ എന്നിവ സ്‌കൂളില്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. 
* സ്‌കൂള്‍ ബസ് വരുന്നതിന് 5 മിനിറ്റ് മുന്‍പെങ്കിലും കുട്ടികള്‍ സ്റ്റോപ്പില്‍ എത്തണം. 
* വിദ്യാര്‍ഥികളെ സ്‌കൂള്‍ ബസില്‍ കയറ്റുമ്പോഴും ഇറക്കുമ്പോഴും 'സ്റ്റോപ്' ബോര്‍ഡ് പ്രദര്‍ശിപ്പിച്ചാല്‍ മറ്റു വാഹനങ്ങള്‍ നിര്‍ബന്ധമായും 5 മീറ്റര്‍ അകലത്തില്‍ നിര്‍ത്തണം.
*  സ്റ്റോപ് ബോര്‍ഡ് നീക്കി ബസ് മുന്നോട്ടു പോയാല്‍ മാത്രമേ മറ്റു വാഹനങ്ങള്‍ ബസിനെ മറികടക്കാവൂ. 
* നിയമം ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 1,000 ദിര്‍ഹം പിഴയും 10 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.
*  കുട്ടികളെ കയറ്റാനും ഇറക്കാനും ബസ് നിര്‍ത്തുമ്പോള്‍ സ്റ്റോപ് അടയാളം ഇടാത്ത ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴ ചുമത്തും. 
* സ്‌കൂള്‍ പരിസരത്ത് വേഗം കുറച്ച് വാഹനമോടിക്കണം. 
* സീബ്രാ ക്രോസില്‍ കാല്‍നട യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കണം. 
* സ്‌കൂള്‍ ബസിന് അനുവദിച്ച പാര്‍ക്കിങ്ങില്‍ നിര്‍ത്തിയ ശേഷമേ വിദ്യാര്‍ഥികളെ കയറ്റാനും ഇറക്കാനും പാടുള്ളൂ. 
* കുട്ടിയുടെ ശരീര ഭാരത്തിന്റെ 5 മുതല്‍ 10 ശതമാനത്തില്‍ കൂടുതല്‍ ബാഗിന് ഭാരം ഉണ്ടാകരുത്. രണ്ട് തോളിലും സ്ട്രാപ്പുകള്‍ ഇട്ട് ബാഗ് ധരിക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം. 
* വീട്ടില്‍ തയാറാക്കിയ പോഷക ഗുണമുള്ള ആഹാരം ലഞ്ച് ബോക്‌സില്‍ ഉള്‍പ്പെടുത്തണം. ശീതള പാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍, ഐസോടോണിക് ഒഴികെയുള്ള സ്‌പോര്‍ട്‌സ് പാനീയങ്ങള്‍, മിഠായി, ചോക്കലേറ്റ് (ഡാര്‍ക്ക് ചോക്കലേറ്റ് ഒഴികെ), മാഷ്മലോസ്, കോട്ടണ്‍ കാന്‍ഡി, ഐസ്‌ക്രീം തുടങ്ങി കൃത്രിമ മധുരം ചേര്‍ത്തവ പാടില്ല. 
* കാപ്പി, ചായ എന്നിവ ഉള്‍പ്പെടെ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍, ചിക്കന്‍, സമൂസ തുടങ്ങി എണ്ണയില്‍ വറുത്തവയും ഒഴിവാക്കണം. 
* സോസേജ്, ഹോട്ട് ഡോഗുകള്‍ തുടങ്ങി സംസ്‌കരിച്ച മാംസത്തിനും സ്‌കൂളില്‍ നിരോധനമുണ്ട്. ചിപ്‌സ്, പഫ്ഡ് കോണ്‍, സോയ മില്‍ക്ക്, സോയ അധിഷ്ഠിത സോസുകള്‍ എന്നിവയും സ്‌കൂളില്‍ നിരോധിച്ചു. 
പുതിയ സ്‌കൂള്‍ ബാഗ് നിയമം ഫെബ്രുവരി മുതലാണ് പ്രാബല്യത്തിലാവുക. ഇന്ന് മുതല്‍ ശീലമാക്കണമെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.  അമിത ഭാരം ചുമന്ന് കുട്ടികളില്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുന്നത് ഒഴിവാക്കാനാണ് നിയമം കര്‍ശനമാക്കുന്നത്. 

Summary: More than a million students across the UAE are heading back to classrooms on Monday after the first extended winter break under the new unified academic calendar. But as school gates reopen, parents are already looking ahead to a series of changes that will reshape the school day and admissions process in the 2026–27 academic year.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളം നിറഞ്ഞ് വല നിറച്ച് മാനെയും കൂട്ടരും; ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് സെനഗൽ

Football
  •  4 days ago
No Image

ബോസ്റ്റണിൽ ഫ്രഞ്ച് വിപ്ലവം; നോർവേയുടെ രണ്ടാം നിരയെ തകർത്ത് തരിപ്പണമാക്കി ലെസ് ബ്ലൂസ്!

Football
  •  4 days ago
No Image

72 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ചരിത്ര ഹാട്രിക്കുമായി ഫ്രഞ്ച് താരം ഉസ്മാൻ ഡെംബെലെ!

Football
  •  4 days ago
No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  4 days ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  4 days ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  4 days ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  4 days ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  4 days ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  4 days ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  4 days ago