HOME
DETAILS

മൂന്നരക്കിലോ കഞ്ചാവുമായി നാല് ബംഗാള്‍ സ്വദേശികള്‍ പിടിയില്‍

  
backup
September 10, 2016 | 1:49 AM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8b-%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af


പെരിന്തല്‍മണ്ണ: മൂന്നരക്കിലോ കഞ്ചാവുമായി നാലു ബംഗാള്‍ സ്വദേശികള്‍ പെരിന്തല്‍മണ്ണ പൊലിസിന്റെ പിടിയിലായി. ഒഡീഷയില്‍ നിന്നും കേരളത്തിലേക്കു വില്‍പനക്കായി കൊണ്ടുവന്ന  മൂന്നരക്കിലോ കഞ്ചാവുമായി നാലു ബംഗാള്‍ സ്വദേശികളാണു പെരിന്തല്‍മണ്ണയില്‍ പിടിയിലായത്. മുര്‍ഷിദാബാദ് ഇസ്‌ലാംപുര്‍ പ്രഫില്‍ മണ്ഡല്‍(48), രാജ്ബട്ടി നസീപൂര്‍ ദീപന്‍ മണ്ഡല്‍(34), രാജ്ബട്ടി നസീപൂര്‍ ദീപക് മണ്ഡല്‍ (28), മുര്‍ഷിദാബാദ് റാണിലഗര്‍ ബൊഡാര്‍പട മാണിക് ചൗധരി(28) എന്നിവരെയാണു വ്യാഴാഴ്ച വൈകുന്നേരം ചെറുകര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അറസ്റ്റ് ചെയ്തത്.  
മലബാര്‍ മേഖലയിലേക്ക് ഓണം- പെരുന്നാള്‍ ആഘോഷദിവസങ്ങള്‍ പ്രമാണിച്ചു കഞ്ചാവ്, കറുപ്പ് എന്നിവ എത്തുന്നുണ്ടെണ്ടന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണു സംഘം പിടിയിലായത്.
ഒഡീഷയില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണു സംഘം കഞ്ചാവു കൊണ്ടണ്ടുവന്നത്. കേരളത്തില്‍ വര്‍ഷങ്ങളായി ജോലിചെയ്യുന്നവരാണു പ്രതികള്‍. മുമ്പും പലതവണ കഞ്ചാവ് എത്തിച്ചു വില്‍പന നടത്തിയതായി പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.  
ഡി. വൈ. എസ്.പി  എം.പി.മോഹനചന്ദ്രന്‍, സി. ഐ സാജു കെ. എബ്രഹാം എന്നിവരുടെ നിര്‍ദേശത്താല്‍ എസ്.ഐ. ജോബി തോമസ്, അഡീഷണല്‍ എസ്. ഐ കെ.സുരേന്ദ്രന്‍, ടൗണ്‍ ഷാഡോ പൊലിസിലെ പി.മോഹന്‍ദാസ്, സി.പി.മുരളി, പി.എന്‍.മോഹനകൃഷ്ണന്‍, എന്‍.ടി.കൃഷ്ണകുമാര്‍, മനോജ് മേക്കോടന്‍, നിബിന്‍ദാസ്, ദിനേശ് കിഴക്കേക്കര, അഭിലാഷ് കൈപ്പിനി, ടി.സെലീന എന്നിവരങ്ങിയ  സംഘമാണു പ്രതികളെ  പിടികൂടിയത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  12 hours ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  13 hours ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  13 hours ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  13 hours ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  13 hours ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  13 hours ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  14 hours ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  14 hours ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  14 hours ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  14 hours ago