HOME
DETAILS

സംഘ് പരിവാറിന്റെ ആവശ്യം അംഗീകരിച്ച് മദ്രാസ് ഹൈക്കോടതി;  മധുര തിരുപ്പറകുണ്‍റത്ത് ദര്‍ഗയോട് ചേര്‍ന്ന വിളക്കുകാലില്‍ ദീപം തെളിയിക്കാന്‍ അനുമതി

  
Web Desk
January 06, 2026 | 6:55 AM

madras high court allows lighting of lamp near madurai thiruparankundram dargah

ചെന്നൈ: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ തമിഴ്‌നാട്ടിലെ മധുര തിരുപ്പറകുണ്‍റത്ത് ദര്‍ഗയോട് ചേര്‍ന്ന വിളക്കുകാലില്‍ ദീപം തെളിയിക്കാന്‍ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതിയുടെ വിധി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് അനുമതി നല്‍കിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ചാണ് ഡിവിഷന്‍ ബെഞ്ച് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജസ്റ്റിസ് ജി.ജയചന്ദ്രന്‍, ജസ്റ്റിസ് കെ.കെ രാമകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

കേസില്‍ ദീപം തെളിയിക്കുന്നത് വിലക്കുന്നതിനാവശ്യമായ തെളിവുകള്‍ സമര്‍പ്പിക്കുന്നതില്‍ ഹസ്‌റത്ത് സുല്‍ത്താന്‍ സിക്കന്ദര്‍ ബാദുഷ ഔലിയ ദര്‍ഗയും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും പരാജയപ്പെട്ടുവെന്ന് വിദി പ്രഖ്യാപനത്തിനിടെ കോടതി നിരീക്ഷിച്ചു.  സംസ്ഥാന സര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശനവും കോടതി ഉന്നയിച്ചു.

ഒരു പ്രത്യേക ദിവസം ദേവസ്ഥാനം പ്രതിനിധികള്‍ പ്രത്യേകസ്ഥലത്ത് ദീപം തെളിയിക്കുന്നത് എങ്ങനെയാണ് സമാധാനത്തിന് വിഘാതം സൃഷ്ടിക്കുകയെന്നായിരുന്നു കോടതിയുടെ ചോദ്യം. സംസ്ഥാന സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്താല്‍ മാത്രമേ അത്തരമൊരു പ്രശ്‌നമുണ്ടാകൂ എന്ന് പറഞ്ഞ കോടതി രാഷ്ട്രീയ അജണ്ട മുന്നോട്ട് കൊണ്ട് പോകുന്നതിനായി ഒരു സംസ്ഥാനവും ഇത്രത്തോളം തരംതാഴില്ലെന്ന പരാമര്‍ശവും വിധി പ്രസ്താവത്തിനിടെ നടത്തി. 


തിരുപ്പറകുണ്‍റം വിവാദം
ഹൈന്ദവ ദേവനായ മുരുകന്റെ ആറ് വാസസ്ഥലങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന തിരുപ്പറകുണ്‍റം ഉച്ചൈപിള്ളൈയാര്‍ ക്ഷേത്രത്തില്‍ കാര്‍ത്തിക ദീപം തെളിക്കല്‍ എന്നത് നൂറ്റാണ്ടുകളായി മുരുക ഭക്തര്‍ അത്യാദരപൂര്‍വം നടത്തിവരുന്ന ചടങ്ങാണ്. എന്നാല്‍, 1994ല്‍ ക്ഷേത്രത്തില്‍നിന്ന് മാറി തിരുപ്പറകുണ്‍റം മലമേട്ടിലുള്ള ഹസ്രത്ത് സികന്ദര്‍ ബാദുഷ ദര്‍ഗക്ക് സമീപത്തുള്ള തൂണില്‍ ദീപം തെളിക്കണമെന്ന ആവശ്യവുമായി സംഘ് പരിവാര്‍ രംഗപ്രവേശം ചെയ്യുന്നു. ചരിത്രപരമായോ ആചാരപരമായോ ഒരു പിന്‍ബലവുമില്ലാത്ത ഈ ആവശ്യം അനുവദിക്കാനാവില്ലെന്ന് അന്ന് ജസ്റ്റിസുമാരായ കല്യാണ സുന്ദരം, ഭവാനി സുബ്രഹ്‌മണ്യം എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കുന്നു. 2017 ഡിസംബറിലായിരുന്നു ഇത്. ഇക്കാര്യം ഉന്നയിച്ച് കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച റിട്ട് ഹരജി, സമാധാനവും സൗഹാര്‍ദവും തകര്‍ക്കാന്‍ വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളുകയും ചെയ്തിരുന്നു. 

ശേഷം നടന്ന ഹിന്ദുത്വ വര്‍ഗീയനീക്കങ്ങളെ എം.കെ. സ്റ്റാലിന്‍ നയിക്കുന്ന തമിഴ്‌നാട്ടിലെ ഡി.എം.കെ മുന്നണി സര്‍ക്കാര്‍ ധീരമായി ചെറുക്കുകയും ചെയ്തിരുന്നു.പിന്നീട് തിരുപ്പറകുണ്‍റം കുന്നിന്‍ മുകളിലെ ഹസ്രത്ത് സികന്ദര്‍ ബാദുഷ ദര്‍ഗക്ക് സമീപത്തുള്ള സര്‍വേക്കുറ്റിയില്‍ ദീപംതെളിക്കാന്‍ അനുവദിച്ച് കൊണ്ട് മദ്രാസ് ഹൈക്കോടതി ജഡ്ജി ജി ആര്‍ സ്വാമിനാഥന്‍ ഉത്തരവിട്ടത് വീണ്ടും വീവാദമുയര്‍ത്തി. ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിയെ ഇംപീച്ച്മെന്റ് ചെയ്യണമെന്ന് ഇന്ത്യാ ബ്ലോക്ക് എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. കക്ഷികളുടെ വാദംപോലും കേള്‍ക്കാന്‍ നില്‍ക്കാതെയാണ് 2017ലെ ഡിവിഷന്‍ ബെഞ്ച് ഉത്തരവിന് വിരുദ്ധമായി, ഹൈകോടതി ജഡ്ജി ജി.ആര്‍. സ്വാമിനാഥന്‍ ദര്‍ഗക്ക് സമീപത്തെ തൂണില്‍ ദീപം തെളിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കുന്നത്. ഈ വിധി നാടിന്റെ സമാധാനം തകര്‍ക്കുന്ന ദുര്‍വിധിയാകുമെന്നതിനാല്‍ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നില്ല.

സംഘ്പരിവാര്‍ ലക്ഷ്യം തുറന്നു കാട്ടി നിരവധി ആക്ടിവിസ്റ്റുകളും സാമൂഹിക പ്രവര്‍ത്തകരും നേരത്തെ രംഗത്തെത്തിയിരുന്നു. 

മുരുകനെ കയ്യടക്കി തമിഴ്‌നാട് പിടിക്കാനാണ് സംഘി ശ്രമം. അതിന്റെ ഭാഗമായി സംഘ പരിവാരം മുരുകന്‍ കോണ്‍ഫ്രന്‍സും നടത്തി. ഇതിനെ പ്രതിരോധിക്കാന്‍ ഒരു മുരുകന്‍ കോണ്‍ഫ്രന്‍സ് സര്‍ക്കാരും നടത്തി - ആക്ടിവിസ്റ്റ് ബാബുരാജ് ഭഗവതി കഴിഞ്ഞ ഡിസംബറില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 

തിരുപ്പറംക്കുണ്ഡ്രം (തിരുപ്പറകുണ്‍റം) മലകളെ തെക്കേ ഇന്ത്യയുടെ അയോധ്യയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സംഘപരിവാരം. ആ ശ്രമങ്ങള്‍ക്ക് കൂട്ടുപിടിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതിയിലെ ഒരു ജഡ്ജിയുമുണ്ട്. തമിഴ്‌നാട്ടിലെ ബ്രാഹ്‌മണ കീഴാള പാരമ്പര്യത്തിന്റെ പ്രതിബിംബമായ മുരുകനെ തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമങ്ങളാണ് ബിജെപി തിരുപ്പറംകുണ്ഡ്രം ഗൂഢാലോചനയിലൂടെ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. 

 

the madras high court’s madurai bench upheld permission to light a lamp at a lamp post near the thiruparankundram dargah in madurai. the division bench criticized the tamil nadu government for failing to provide evidence that the act would disturb public peace.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസി യൂറോപ്പിലേക്ക് മടങ്ങിയെത്തുന്നു? ഇതിഹാസത്തെ നോട്ടമിട്ട് വമ്പന്മാർ

Football
  •  7 hours ago
No Image

ആറ് മക്കളെ ബാക്കിയാക്കി ജലീലും ഭാര്യയും ഉമ്മയും മടങ്ങി: നൊമ്പരമായി മദീനയിലെ 4 പേരുടെ ഖബറടക്കം; പ്രാർഥനയോടെ പ്രവാസലോകം

Saudi-arabia
  •  7 hours ago
No Image

വൈഭവിന് വീണ്ടും ലോക റെക്കോർഡ്; ചരിത്രമെഴുതി ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  7 hours ago
No Image

തൃത്താലയില്‍ വി.ടി ബല്‍റാം വീണ്ടും മത്സരിക്കും; പാലക്കാട് എ തങ്കപ്പന്‍ സ്ഥാനാര്‍ഥിയാകും, കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവം

Kerala
  •  8 hours ago
No Image

സഞ്ജുവിന് ശേഷം ഇന്ത്യക്കായി സെഞ്ച്വറിയടിച്ച് മറ്റൊരു മലയാളി; ഇന്ത്യയുടെ ഭാവി തിളങ്ങുന്നു

Cricket
  •  8 hours ago
No Image

'കടിക്കാതിരിക്കാന്‍ നായകള്‍ക്ക് കൗണ്‍സിലിങ് നല്‍കാം'; മൃഗസ്‌നേഹികളെ പരിഹസിച്ച് സുപ്രിംകോടതി

National
  •  9 hours ago
No Image

മധ്യപ്രദേശിലെ ഗ്രാമങ്ങളിലെ കുടിവെള്ളത്തിന്റെ മൂന്നിലൊന്ന് ഭാഗവും മലിനം; ആശുപത്രികളില്‍ വിതരണം ചെയ്യുന്നത് പോലും മലിനജലമെന്ന് ജല്‍ജീവന്‍ മിഷന്റെ റിപ്പോര്‍ട്ട്  

National
  •  10 hours ago
No Image

മെഡിക്കല്‍ കോളജിനായി നവകേര സദസില്‍ 7 കോടി രൂപ അനുവദിച്ചിട്ടുണ്ട്,സി ടി സ്‌കാനിങ് മെഷിനിനായി പര്‍ച്ചേസ് ഓര്‍ഡറും പോയി; ഫണ്ട് വകമാറ്റിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി മന്ത്രി ഒ.ആര്‍ കേളു

Kerala
  •  10 hours ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജിന് ബോംബ് ഭീഷണി: മൂന്നിടത്ത് ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് സന്ദേശം

Kerala
  •  11 hours ago
No Image

'വയനാട് മെഡിക്കല്‍ കോളജിന് അനുവദിച്ച ഫണ്ട് വകമാറ്റി',ഒന്നരക്കോടി രൂപ വകമാറ്റിയത് പാലം നിര്‍മാണത്തിന്; മന്ത്രി ഒ.ആര്‍ കേളുവിനെതിരേ കോണ്‍ഗ്രസ് 

Kerala
  •  12 hours ago