HOME
DETAILS

രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ക്ക് വധശിക്ഷ; മയക്കുമരുന്ന് കടത്ത് കേസില്‍ കുവൈത്ത് കോടതിയുടെ കര്‍ശന നടപടി

  
January 07, 2026 | 2:39 PM

Noose seals fate of two Indians in Kuwait drug bust

കുവൈത്ത് സിറ്റി: മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ക്ക് വധശിക്ഷ വിധിച്ച് കുവൈത്ത് ക്രിമിനല്‍ കോടതി. കുവൈത്തിന് പുറത്തു നിന്ന് പ്രവര്‍ത്തിച്ചിരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയുമായുളള ബന്ധം തെളിഞ്ഞതോടെയാണ് വിധി പ്രഖ്യാപിച്ചത്..ജഡ്ജി ഖാലിദ് അല്‍താഹൂസ് അധ്യക്ഷനായ കോടതിയാണ് വിധി പ്രസ്താവിച്ചത്.

ഇതിന് മുന്‍പ്, ആഭ്യന്തര മന്ത്രാലയം നടത്തിയ പ്രത്യേക സുരക്ഷാ ഓപ്പറേഷനിലൂടെ ആഭ്യന്തര വിപണിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ വലിയ തോതില്‍ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തിരുന്നു. കയ്ഫാന്‍, ശുവൈഖ് പ്രദേശങ്ങളിലെ താമസ മേഖലകളില്‍ നിന്നാണ് പ്രതികളെ ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് അറസ്റ്റ് ചെയ്തത്.  

പ്രതികളുടെ കൈവശം 14 കിലോഗ്രാം ഹെറോയിനും 8 കിലോഗ്രാം മെത്താംഫെറ്റമീനും കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ഇവ കുവൈത്തിനുള്ളില്‍ വിപണനം നടത്താന്‍  സൂക്ഷിച്ചിരുന്നതാണെന്നും അന്വേഷണസംഘം കണ്ടെത്തി.

മയക്കുമരുന്ന് നിരോധനവും രാജ്യത്തിന്റെ സുരക്ഷയും യുവതലമുറയുടെ ഭാവിയും കണക്കിലെടുത്ത്, മയക്കുമരുന്ന് കടത്ത് കേസുകളില്‍ കര്‍ശന നടപടികള്‍ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്വാസംമുട്ടിന് കുത്തിവെപ്പെടുത്ത രണ്ടര വയസ്സുകാരി മരിച്ചു; കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

Kerala
  •  10 days ago
No Image

പള്ളി പൂട്ടി ഭരണകൂടം; നിസ്കരിക്കുന്ന സഹപാഠികൾക്ക് കാവലായി ഹിന്ദു യുവാക്കൾ; മാതൃകയായി യു.പി

Kerala
  •  10 days ago
No Image

ആരോഗ്യമേഖലയിലെ വീഴ്ചകളിൽ വിട്ടുവീഴ്ചയില്ല; കർശന നടപടിയുണ്ടാകും; മുഖ്യമന്ത്രി

Kerala
  •  10 days ago
No Image

ട്രംപിന്റെ വസതിയിൽ അതിക്രമിച്ചു കയറാൻ ശ്രമം; തോക്കുമായെത്തിയ അക്രമിയെ വെടിവച്ചു കൊന്ന് സുരക്ഷാ സേന

International
  •  10 days ago
No Image

വെടിയേറ്റിട്ടും പിൻമാറിയില്ല; ഭീകരരെ പൂട്ടാൻ സൈന്യത്തിന് വഴികാട്ടിയായി ടൈസൺ

National
  •  10 days ago
No Image

'റിപ്പോർട്ട് പുറത്തുവിടൂ, മാധ്യമങ്ങളെ വിരട്ടരുത്'; ധനമന്ത്രിക്കെതിരെ അഖിൽ മാരാർ

Kerala
  •  10 days ago
No Image

ലോറിയിലെ ടൂൾ ബോക്സിൽ രഹസ്യ അറ; പരിശോധിച്ചപ്പോൾ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും; രണ്ട് യുവാക്കൾ പിടിയിൽ

Kerala
  •  10 days ago
No Image

ടി20 ലോകകപ്പിൽ ചരിത്രം കുറിച്ച് ബുംറ: പ്രോട്ടീസിനെതിരെ ബാറ്റിംഗിൽ പതറി ഇന്ത്യ

Cricket
  •  10 days ago
No Image

‌‌‌സേനയെ 20 വട്ടം വെട്ടിച്ച സെയ്‌ഫുള്ളക്ക് അന്ത്യം; കിഷ്‌ത്വാറിലെ വീട്ടിൽ ഭീകരരെ പൂട്ടി സൈന്യം

National
  •  10 days ago
No Image

മഴ വില്ലനായി; പാക്-ന്യൂസിലൻഡ് പോരാട്ടം ഉപേക്ഷിച്ചിട്ടും ടി20യിൽ വമ്പൻ 'റെക്കോർഡുമായി' പാകിസ്ഥാൻ

Cricket
  •  10 days ago