HOME
DETAILS

ഖത്തര്‍ എജുക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് 2026; ഇത് കഠിനാധ്വാനത്തിന്റെ അംഗീകാരം

  
January 07, 2026 | 1:30 PM

Winners say Qatar Education Excellence Award inspires lifelong excellence

ദോഹ: ഖത്തര്‍ എജുക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് 2026 തങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത അവിസ്മരണീയ നിമിഷമാണെന്ന് ജേതാക്കള്‍. ബഹുമതി വളരെ സന്തോഷം നല്‍കുന്നതാണെന്നും ഇതിലൂടെ ഭാവിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ നേടാന്‍ പ്രചോദനമാവുമെന്നും ജേതാക്കള്‍ പറഞ്ഞു. 

ചിട്ടയായ തയ്യാറെടുപ്പുകളും കഠിനാധ്വാനവുമാണ് അംഗീകാരത്തിന് തന്നെ അര്‍ഹയാക്കിയതെന്ന് ലുസൈല്‍ സര്‍വകലാശാല ബിരുദധാരിയും യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി വിഭാഗം ഗോള്‍ഡ് മെഡല്‍ ജേതാവുമായ നാജി സാലെ അല്‍യാമി പെന്‍സുളയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

സ്‌കൂള്‍ വിഭാഗത്തില്‍ അല്‍ഖന്‍സാ ഗേള്‍സ് സ്‌കൂളിലെ ഫാതിമ ഇബ്രാഹിം അല്‍എമാദി ഗോള്‍ഡ് മെഡല്‍ നേടി. ഈ നേട്ടം തീര്‍ച്ചയായും
വലിയ നേട്ടങ്ങള്‍ക്കായുളള യാത്രയുടെ തുടക്കമാണെന്നും ഇനിയും കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ അവാര്‍ഡ് പ്രചോദനം നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.  ഒരു പീഡിയാട്രിക് ഡോക്ടര്‍ ആവാനാണ് തന്റെ ആഗ്രഹമെന്നും ഫാത്തിമ കൂട്ടിച്ചേര്‍ത്തു.

കൂടാതെ ഖത്തര്‍ അക്കാദമി ദോഹയിലെ ഹമദ് ഖലീഫ സലാഹി അല്‍യാഫി പ്രൈമറി വിഭാഗത്തില്‍ പ്ലാറ്റിനം മെഡല്‍ നേടി. ജീവിതത്തിലെ ഏറ്റവും സന്തോഷനിമിഷങ്ങളിലൊന്നാണിതെന്നും മാതാപിതാക്കളുടെ പിന്തുണ വിജയത്തിന് വലിയ ശക്തിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറും സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്ററുമാകാനാണ് ഹമദ് ഖലീഫ സലാഹി അല്‍യാഫിയുടെ ആഗ്രഹം.
ഖത്തര്‍ എജുക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡിലൂടെ മികവുറ്റ ഒരു കൂട്ടം വിദ്യാര്‍ത്ഥിളെ പടുത്തുയര്‍ത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ധനസഹായം, ഗോള്‍ഡ്-പ്ലാറ്റിനം മെഡലുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയാണ് ഖത്തര്‍ എജുക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡിലുടെ ജേതാക്കള്‍ക്ക് ലഭിക്കുക.

 

The winners of the Qatar Education Excellence Award 2026 said the recognition has tsrengthened their academic journeys and inspired them to pursue lifelong excellence while giving back to socitey. Universtiy Gold Medal winner Naji Saleh AlYami highlighted the award as a reward for years of dedication and disciplined effort. School Gold Medal winner Fatima Ibrahim AlEmadi described the honour as the beginning of a greater journey of service to Qatar, expressing her ambition to become a peditaric doctor. Primary category Platinum Medal winner Hamad Khalifa Salahi AlYafei shared his joy and gratitude for his parents' support, revealing dreams of becoming a software engineer and sports broadcaster. The award aims to promote creativtiy, academic excellence, and national development by celebrating outstanding achievers.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി-20 ലോകകപ്പിന് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്

Cricket
  •  a day ago
No Image

'വിധി പറയാന്‍ അര്‍ഹയല്ല, നടനെതിരായ തെളിവുകള്‍ പരിഗണിച്ചില്ല'; ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം

Kerala
  •  a day ago
No Image

സിഡ്നിയിലും കരുത്തുകാട്ടി കങ്കാരുപ്പട; ഇംഗ്ലണ്ടിനെ വീഴ്ത്തി തുടർച്ചയായ അഞ്ചാം ആഷസ്

Cricket
  •  a day ago
No Image

ഇന്ത്യക്ക് അമേരിക്കയുടെ തിരിച്ചടി; റഷ്യൻ എണ്ണ ഉപയോഗിക്കുന്ന രാജ്യങ്ങൾക്ക് 500% തീരുവ ചുമത്താൻ നീക്കം, പുതിയ ബില്ലിന് അനുമതി

International
  •  a day ago
No Image

ബഹ്‌റൈനില്‍ സാമ്പത്തിക തട്ടിപ്പുകള്‍ പെരുകുന്നു; പിന്‍ സുരക്ഷയില്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

bahrain
  •  a day ago
No Image

ഇനി മുഖം മറച്ച് ജ്വല്ലറികളില്‍ കയറാനാവില്ല; ബിഹാറിലെ സ്വര്‍ണക്കടകളില്‍ പുതിയ സുരക്ഷാ നിയമം നിലവില്‍ വന്നു

National
  •  a day ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കേരളം; ആയുധമാക്കാൻ വിവാദങ്ങളും ആരോപണങ്ങളും

Kerala
  •  a day ago
No Image

സമസ്ത സെൻ്റിനറി ക്യാംപ്; 33,313 പേരെ നയിക്കാൻ സജ്ജരായി 939 കോഡിനേറ്റർമാർ

Kerala
  •  a day ago
No Image

കോൺഗ്രസുമായി ബി.ജെ.പിക്ക് സഖ്യം; മഹാരാഷ്ട്രയിൽ ശിവസേന ഇടയുന്നു

National
  •  a day ago
No Image

റഷ്യൻ കപ്പലടക്കം രണ്ട് എണ്ണ ടാങ്കറുകൾ യു.എസ് പിടിച്ചെടുത്തു

International
  •  a day ago