HOME
DETAILS

കര്‍ശന പരിശോധന; കുവൈത്തില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ ഗണ്യമായി കുറഞ്ഞു

  
January 07, 2026 | 2:18 PM

Traffic violations plunge across Kuwait

കുവൈത്ത് സിറ്റി: കുവൈത്തില്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായതോടെ ട്രാഫിക് ലംഘനങ്ങള്‍ വന്‍തോതില്‍ കുറഞ്ഞതായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്‌മെന്റ് വ്യക്തമാക്കി.

നഗരത്തിലുടനീളം നടത്തിയ വിവിധ പരിശോധനകളിലൂടെയാണ് ഇത് സാധ്യമായത്. റൗണ്ട്അബൗട്ടുകള്‍, ട്രാഫിക് ലൈറ്റുകള്‍, പ്രധാന ജംഗ്ഷനുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക  പരിശോധനകള്‍ ഇതിനായി നടത്തിയിരുന്നു.

ഒക്ടോബറില്‍ ഒരു ദിവസം മാത്രം രേഖപ്പെടുത്തിയിരുന്ന 823 അനധികൃത ഓവര്‍ടേക്കിംഗ് ലംഘനങ്ങള്‍ ജനുവരി 5 ന് 45 ആയി കുറഞ്ഞതായി അധികൃതര്‍ കണ്ടെത്തി. കൃത്യതയോടെ ഫീല്‍ഡ് ക്യാമ്പയിനുകള്‍ ശക്തമാക്കിയതും ട്രാഫിക് പോലീസിനെ നഗരത്തില്‍ വ്യാപകമായി വിന്യസിച്ചതുമാണ് ഈ നേട്ടത്തിന് കാരണം.

അപകടകരമായ ഓവര്‍ടേക്കിംഗ് പലപ്പോഴും ഗതാഗതം തടസ്സപ്പെടുത്തുന്നതിനും റോഡ് അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമമനുസരിച്ച് അനധികൃത ഓവര്‍ടേക്കിംഗ് ലംഘനത്തിന് 15 കുവൈത്തി ദിനാര്‍ പിഴയും, ഗതാഗതം തടസ്സപ്പെടുത്തുന്നവര്‍ക്ക് 20 കുവൈത്തി ദിനാര്‍ പിഴയും ഈടാക്കും. തുടര്‍ച്ചയായ ലംഘനങ്ങള്‍ക്ക് രണ്ടുമാസം വരെ വാഹനം പിടിച്ചുവെക്കാനും കേസ് ട്രാഫിക് കോടതിയിലേക്ക് കൈമാറാനും നിയമമുണ്ട്.


പുതുവത്സര ദിനത്തില്‍ നടത്തിയ പരിശോധനകളില്‍ നിയമലംഘനത്തെ തുടര്‍ന്ന് 60 ഡ്രൈവര്‍മാര്‍ പിടിയിലായി. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 19,000 ട്രാഫിക് നോട്ടീസുകള്‍ നിയമലംഘകര്‍ക്ക് നല്‍കിയിട്ടുണ്ട്. 254 വാഹനങ്ങള്‍ പിടിച്ചുവെച്ചിട്ടുണ്ട്. കൂടാതെ 11 പേര്‍ റെസിഡന്‍സി നിയമലംഘനത്തിന്റെ പേരില്‍ അറസ്റ്റിലായതായും, 1,302 റോഡ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും അധികൃതര്‍ അറിയിച്ചു. ഇതില്‍ 242 കേസുകളില്‍ പരുക്കുകള്‍ രേഖപ്പെടുത്തി. റോഡുകളില്‍ സുരക്ഷ ഉറപ്പാക്കാനും നിയമലംഘനങ്ങള്‍ തടയാനുമായി പരിശോധനകള്‍ തുടരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

 

Traffic violations across Kuwait have significantly decreased, according to authorities. The decline is attributed to tsricter law enforcement, advanced smart surveillance ്യെേെems, increased േൃമffic monitoring, and continuous public awareness campaigns. Officials stated that these measures aim to enhance road saftey, reduce accidents, and promote responsible driving behavior, with efforts set to continue in the coming period.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

National
  •  17 hours ago
No Image

രാഷ്ട്രത്തലവന്‍ പദവി മഡുറോയ്ക്ക് തുണയാകും; തട്ടിക്കൊണ്ടുവന്നെങ്കിലും കേസ് തെളിയിക്കല്‍ യു.എസിന് വെല്ലുവിളി; പ്രോസിക്യൂഷന്‍ പ്രതിരോധത്തില്‍

International
  •  16 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്; പത്മകുമാറിന്റെയും ഗോവർദ്ധന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Kerala
  •  17 hours ago
No Image

സംസ്ഥാനത്ത് നാളെ മുതൽ മഴക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  17 hours ago
No Image

ചെങ്ങന്നൂർ മാന്നാർ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ബിജെപിക്ക് വോട്ട് നൽകി സിപിഎം അംഗങ്ങൾ

Kerala
  •  a day ago
No Image

വീടുപണിയിൽ വഞ്ചന: 56 ചാക്ക് സിമന്റ് കട്ടപിടിച്ചു: കരാറുകാരന് വൻതുക പിഴയിട്ട് എറണാകുളം ഉപഭോക്തൃ കമ്മിഷൻ

Kerala
  •  a day ago
No Image

മൂന്നാം തവണയും അധികാരം പിടിക്കാൻ പദ്ധതിയുമായി മുഖ്യമന്ത്രി; 110 മണ്ഡലത്തിൽ വിജയിക്കാനുള്ള പദ്ധതി മന്ത്രിമാർക്ക് മുന്നിൽ അവതരിപ്പിച്ചു

Kerala
  •  a day ago
No Image

പ്രവേശനം നേടിയ വിദ്യാർഥികളിൽ 90 ശതമാനവും മുസ്‌ലിംകൾ; തീവ്ര ഹിന്ദുത്വവാദികളുടെ പ്രതിഷേധത്തെത്തുടർന്ന് വൈഷ്‌ണോദേവി മെഡിക്കൽ കോളജിലെ കോഴ്‌സിന്റെ അംഗീകാരം റദ്ദാക്കി

National
  •  a day ago
No Image

ഇസ്റാഈൽ ചാരനെ തൂക്കിലേറ്റി ഇറാൻ; നടപടി ക്രിപ്‌റ്റോകറൻസി വാങ്ങി വിവരങ്ങൾ ചോർത്തിയതിന്

International
  •  a day ago
No Image

ഫലസ്തീനിലെ ബിർസിറ്റ് സർവകലാശാലയിൽ ഇസ്റാഈൽ ആക്രമണം; 11 വിദ്യാർഥികൾക്ക് പരുക്ക്

International
  •  a day ago