HOME
DETAILS

ഇസ്റാഈൽ ചാരനെ തൂക്കിലേറ്റി ഇറാൻ; നടപടി ക്രിപ്‌റ്റോകറൻസി വാങ്ങി വിവരങ്ങൾ ചോർത്തിയതിന്

  
January 07, 2026 | 5:20 PM

iran executes israeli spy accused of leaking information using cryptocurrency

തെഹ്‌റാൻ: ഇസ്റാഈൽ ചാരസംഘടനയായ മൊസാദിന് (Mossad) വേണ്ടി വിവരങ്ങൾ ചോർത്തി നൽകിയ ഇറാൻ പൗരനെ വധശിക്ഷയ്ക്ക് വിധേയനാക്കി. അലി അർഡെസ്റ്റാനി എന്നയാളെയാണ് തൂക്കിലേറ്റിയതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ 'മിസാൻ' റിപ്പോർട്ട് ചെയ്തു.

ഇറാനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളുടെയും ആണവ നിലയങ്ങളുടെയും വിവരങ്ങളും ചിത്രങ്ങളും ഇസ്റാഈലിന് കൈമാറിയെന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം. ഇതിന് പകരമായി ക്രിപ്‌റ്റോകറൻസി രൂപത്തിൽ ഇയാൾ പ്രതിഫലം കൈപ്പറ്റിയതായും ഇറാൻ ജുഡീഷ്യറി വ്യക്തമാക്കി. കഴിഞ്ഞ ജൂണിൽ ഇസ്റഈലുമായി ഉണ്ടായ 12 ദിവസത്തെ യുദ്ധത്തിന് ശേഷം ചാരവൃത്തി ആരോപിക്കപ്പെടുന്നവർക്കെതിരെയുള്ള നടപടികൾ ഇറാൻ ശക്തമാക്കിയിട്ടുണ്ട്.

മനുഷ്യാവകാശ സംഘടനകളുടെ കണക്കുകൾ പ്രകാരം ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്ന രാജ്യം ഇറാനാണ്. കഴിഞ്ഞ വർഷം മാത്രം കുറഞ്ഞത് 1,500 പേരെ ഇറാനിൽ തൂക്കിലേറ്റിയതായാണ് വിവരം. ജൂണിലെ സംഘർഷത്തിന് ശേഷം ഇസ്റാഈൽ ചാരവൃത്തി ആരോപിച്ച് ഇറാൻ വധശിക്ഷയ്ക്ക് വിധേയനാക്കുന്ന പന്ത്രണ്ടാമത്തെ വ്യക്തിയാണ് അർഡെസ്റ്റാനി.

iran carried out the execution of an alleged israeli spy accused of obtaining and leaking sensitive information through cryptocurrency transactions, according to official reports.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോൺഗ്രസുമായി ബി.ജെ.പിക്ക് സഖ്യം; മഹാരാഷ്ട്രയിൽ ശിവസേന ഇടയുന്നു

National
  •  18 hours ago
No Image

റഷ്യൻ കപ്പലടക്കം രണ്ട് എണ്ണ ടാങ്കറുകൾ യു.എസ് പിടിച്ചെടുത്തു

International
  •  18 hours ago
No Image

വേണുവിന്റെ മരണം: ചവറ മുതല്‍ മെഡിക്കല്‍ കോളജ് വരെ നീളുന്ന വന്‍ അനാസ്ഥ; അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

Kerala
  •  18 hours ago
No Image

സിറോ മലബാർ സഭ ആസ്ഥാനത്തെത്തി വി.ഡി സതീശൻ; സഭാ നേതൃത്വവുമായി നിർണായക ചർച്ച 

Kerala
  •  18 hours ago
No Image

ലുക്കൗട്ട് നോട്ടീസ് നിലനില്‍ക്കെ വിദേശത്തുനിന്നെത്തി; മൂവാറ്റുപുഴ സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍

Kerala
  •  18 hours ago
No Image

UAE Weather: റാസല്‍ഖൈമയിലും ഫുജൈറയിലും കനത്ത മഴ; ജബല്‍ ജെയ്‌സില്‍ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി 

Weather
  •  18 hours ago
No Image

ബി.എൽ.ഒമാരായി പോയ അധ്യാപകർക്ക് പകരം ആളില്ല; വി.എച്ച്.എസ്.എസുകളിൽ പഠനം താളംതെറ്റി

Kerala
  •  18 hours ago
No Image

ഉർദു ഭാഷാ പഠനം നേരിടുന്നത് കടുത്ത അവഗണന; അധ്യാപക നിയമനങ്ങൾ അനിശ്ചിതത്വത്തിൽ

Kerala
  •  18 hours ago
No Image

ലോകത്തെ ഏറ്റവും മനോഹര ബീച്ചാവാന്‍ ജുമൈറ ബീച്ച്1; പദ്ധതിയുടെ 95% പൂര്‍ത്തിയായി

uae
  •  19 hours ago
No Image

10.43 കോടിയുടെ അനുമതി; ടൈഗർ റിസർവുകളിലേക്ക് 3,868 കാമറ ട്രാപ്പുകൾ

Kerala
  •  19 hours ago