HOME
DETAILS

സംസ്ഥാനത്ത് നാളെ മുതൽ മഴക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

  
January 08, 2026 | 1:18 AM

Rain likely in Kerala from tomorrow Yellow alert in two districts

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്തുകൊണ്ട് ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി  എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ജനുവരി  9, 10, 11 തീയതികളിൽ നേരിയതോതിലോ ഇടത്തരം മഴക്കോ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. 

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായുള്ള ശക്തി കൂടിയ ന്യൂനമർദ്ദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കുകയും തുടർന്നുള്ള 24 മണിക്കൂറിൽ ഇത് കൂടുതൽ ശക്തിപ്പെട്ട അതിതീവ്ര ന്യൂനമർദമായി മാറാനാണ് സാധ്യതയുള്ളത്. അടുത്ത 48 മണിക്കൂറിനിടെ ഇത് പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണക്കൊള്ള: മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ് ബൈജുവും പുറത്തേക്ക്: വിധി ഇന്ന്

Kerala
  •  5 days ago
No Image

സി.പി.എം സ്ഥാനാർത്ഥി നിർണ്ണയം: പി.ബി യോഗം ഇന്ന്; ആകാംക്ഷയോടെ കേരളം

Kerala
  •  5 days ago
No Image

മന്ത്രി വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ചു; കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ് 

Kerala
  •  5 days ago
No Image

ട്രൈബ്യൂണലുകൾ കേന്ദ്രത്തിന്റെ സൃഷ്ടി, ഇപ്പോൾ വലിയ തലവേദന; അറ്റോർണി ജനറലിനോട് സുപ്രിംകോടതി

National
  •  5 days ago
No Image

'നേരത്തെ പണമടയ്ക്കൂ.. തീര്‍ച്ചയായും നേടൂ' അബൂദബിയില്‍ ട്രാഫിക് പിഴകളില്‍ 35% വരെ കിഴിവ്

uae
  •  5 days ago
No Image

കശ്മീർ വിഷയം: 'പാകിസ്ഥാൻ മായാലോകത്തുനിന്ന് പുറത്തുവരണം'; യു.എന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ

latest
  •  5 days ago
No Image

രാഷ്ട്രീയപ്പാർട്ടികളുടെ തെരഞ്ഞെടുപ്പ് ചെലവിൽ നിയന്ത്രണമില്ല; ഹരജിയിൽ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മിഷനും സുപ്രിംകോടതി നോട്ടീസ്

National
  •  5 days ago
No Image

മരണക്കടലായി മെഡിറ്ററേനിയൻ: കഴിഞ്ഞ വർഷം മാത്രം പൊലിഞ്ഞത് എണ്ണായിരത്തിലേറെ കുടിയേറ്റക്കാരുടെ ജീവൻ; കൂടുതലും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർ

International
  •  5 days ago
No Image

ജുഡിഷ്യറിയിൽ അഴിമതിയെന്ന പാഠഭാഗം: വിദ്യാഭ്യാസ മന്ത്രാലയത്തിനും എൻസിഇആർടി ഡയറക്ടർക്കും സുപ്രിംകോടതിയുടെ കാരണം കാണിക്കൽ നോട്ടീസ്

National
  •  5 days ago
No Image

ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

Kerala
  •  5 days ago