ലതേഷ് വധക്കേസ്: ഏഴ് ആര്‍.എസ്.എസ് -ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ
കണ്ണൂര്‍: സി.പി.എം പ്രവര്‍ത്തകന്‍ തലായി ലതേഷ് വധക്കേസില്‍ കുറ്റക്കാരായ ഏഴ് ആര്‍.എസ്.എസ് - ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും 1,40,000 പിഴയും. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. നാല് വകുപ്പുകളിലായി 35 വര്‍ഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
സുമിത്ത്, പ്രജീഷ് ബാബു, നിധിന്‍, സനല്‍, റിജോഷ്, സജീഷ്, ജയേഷ് എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഇവര്‍ കുറ്റക്കാരാണെന്ന് കോടതി ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. ഒന്‍പത് മുതല്‍ 12 വരെ പ്രതികളെ കോടതി വെറുതേവിട്ടു. കേസിന്റെ വിചാരണ കാലയളവില്‍ 8ാം പ്രതി മരിച്ചിരുന്നു.
2008 ഡിസംബര്‍ 31നാണ് തലശ്ശേരി തലായിലെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ 12 പേരാണ് അറസ്റ്റിലായത്. ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷമായിരുന്നു ആക്രമണം. മത്സ്യത്തൊഴിലാളി യൂണിയന്‍(സി.ഐ.ടി.യു) നേതാവും സി.പി.എം തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു ലതേഷ്. ആക്രമത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ മോഹന്‍ലാല്‍ എന്ന ലാലുവിനും സുരേഷ്, മജീദ് എന്നിവര്‍ക്കും പരുക്കേറ്റിരുന്നു.
Seven RSS–BJP workers convicted in the murder case of CPM worker Thalai Lathesh have been sentenced to life imprisonment by the Thalassery Additional District Sessions Court in Kannur. The court also imposed a fine of ₹1,40,000 on the convicts. The sentence includes a total of 35 years of imprisonment under four different charges, to be served concurrently.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."