'എന്തു ചെയ്തിട്ടാണ് താാന്‍ തീവ്രവാദിയായത്': കേന്ദ്ര സര്‍ക്കാരിന് സാക്കിര്‍ നായികിന്റെ തുറന്ന കത്ത്
ദുബൈ: എന്തുചെയ്തിട്ടാണ് താന്‍ തീവ്രവാദിയായതെന്ന് കേന്ദ്ര സര്‍ക്കാരിനോട് പ്രബോധകന് സാക്കിര്‍ നായിക്. കേന്ദ്ര സര്ക്കാരിനെഴുത്തിയ നാല് പേജുള്ള തുറന്ന കത്തിലാണ് ഇതടക്കം അഞ്ച് ചോദ്യങ്ങള്‍ സാക്കിര്‍ നായിക് ഉന്നയിക്കുന്നത്.
കാല്‍നൂറ്റാണ്ടു കാലമായി രാജ്യത്തിനകത്തും പുറത്തും മതപ്രഭാഷണം നടത്തുന്ന താന്‍ എങ്ങനെ ഇപ്പോള്‍ തീവ്രവാദ പ്രഭാഷകനും തീവ്രവാദി ഡോക്ടറുമായി മാറിയെന്ന് കത്തില്‍ സാകിര്‍ നായിക് ചോദിക്കുന്നു.
എന്തു ചെയ്തിട്ടാണ് ഈ തീവ്രവാദി പട്ടം നിങ്ങളെനിക്ക് ചാര്‍ത്തി തന്നത്. 150ലേറെ രാജ്യങ്ങളില്‍ അംഗീകരിപ്പെടുന്ന ഒരു മതപ്രഭാഷകനാണ് താന്‍. എന്നാല്‍ സ്വന്തം നാട്ടില്‍ തീവ്രവാദ പ്രചാരകനായി എന്നെ മുദ്ര കുത്തിയിരിക്കുന്നു.
പലതരം അന്വേഷണങ്ങള്‍ നടത്തിയിട്ടും എന്തെങ്കിലും തരത്തിലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ നടത്തിയതായി കണ്ടെത്താന്‍ ഒരു സര്‍ക്കാര്‍ ഏജന്‍സിക്കും സാധിച്ചിട്ടില്ല. പക്ഷേ അന്വേഷണം തുടരണമെന്നാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതെന്നും കത്തില്‍ നായിക് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."