ഫലസ്തീന്‍ വിഷയത്തില്‍ അറബ് നാടുകളുടെ നിലപാടുകളെ വിമര്‍ശിച്ചു; ബഹ്‌റൈനില്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഇബ്രാഹിം ശരീഫിന് ആറുമാസം തടവ്
മനാമ: ഫലസ്തീന്‍ വിഷയത്തില്‍ അറബ് നാടുകളുടെ നിലപാടുകളെ വിമര്‍ശിച്ച ബഹ്‌റൈനിലെ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഇബ്രാഹിം ശരീഫിന് ആറുമാസം തടവ്. ലബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ വെച്ച് സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളുടെ പേരിലാണ് ബഹ്‌റൈന്‍ കോടതിയുടെ നടപടി. തടവുശിക്ഷയ്ക്ക് പുറമെ 530 ഡോളര്‍ പിഴയും കോടതി വിധിച്ചിട്ടുണ്ട്. രാജ്യത്തെ ഇടതു, ലിബറല്‍ കൂട്ടായ്മയായി അറിയപ്പെടുന്ന 'വാദ്' പാര്‍ട്ടിയുടെ മുന്‍ നേതാവായ ഇബ്രാഹിം ശരീഫ് മുന്‍പും സമാനമായ രീതിയില്‍ നിയമനടപടികള്‍ നേരിട്ടിട്ടുണ്ട്. 2011ലെ അറബ് വസന്തത്തിന് ശേഷം പത്താം തവണയാണ് ഇദ്ദേഹം അറസ്റ്റോ വിചാരണയോ നേരിടുന്നത്. 2020ല്‍ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ച രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈന്‍.
A court in Bahrain sentenced a political activist in the island kingdom to six months in prison and a fine Thursday over an interview he gave in Beirut in which he criticised Arab states and called for more support for the Palestinians.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."