HOME
DETAILS

ഐ.ടി ജോലി ഉപേക്ഷിച്ച് റഷ്യയിൽ തൂപ്പുകാരനായി ഇന്ത്യൻ യുവാവ്; മാസവരുമാനം ലക്ഷങ്ങൾ

  
Web Desk
January 09, 2026 | 1:21 PM

indian youth quits it job to become a sweeper in russia monthly income in lakhs

മോസ്കോ: കോർപ്പറേറ്റ് ജോലികളുടെ സമ്മർദ്ദത്തിൽ നിന്ന് മോചനം തേടി വ്യത്യസ്തമായ തൊഴിൽ വഴികൾ തിരഞ്ഞെടുക്കുന്നവരുടെ കഥകൾ നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്. എന്നാൽ ഇന്ത്യയിൽ നിന്നുള്ള 26-കാരനായ മുകേഷ് മണ്ഡലിന്റെ കഥ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ഇന്ത്യയിൽ സോഫ്റ്റ്‌വെയർ ഡെവലപ്പറായിരുന്ന മുകേഷ് ഇന്ന് റഷ്യയിലെ സെൻ്റ് പീറ്റേഴ്‌സ്‌ബർഗ് തെരുവുകൾ വൃത്തിയാക്കുന്ന സ്വീപ്പറാണ്.

റഷ്യൻ വാർത്താ ഏജൻസിയായ 'ഫോണ്ടാൻക' (Fontanka) ആണ് മുകേഷിന്റെ ഈ അപൂർവ്വ ജീവിതകഥ പുറത്തുവിട്ടത്. മൈക്രോസോഫ്റ്റ് പോലുള്ള പ്രമുഖ കമ്പനികളിൽ ഡെവലപ്പറായി ജോലി ചെയ്തിരുന്ന മുകേഷ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ചാറ്റ് ജിപിടി തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളിൽ പ്രാവീണ്യമുള്ളയാളും കൂടിയാണ് എന്നതാണ് അതിശയം.

അടിസ്ഥാനപരമായി ഒരു ഡെവലപ്പറാണ്. മൈക്രോസോഫ്റ്റ് പോലുള്ള കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ സെൻ്റ് പീറ്റേഴ്‌സ്‌ബർഗിലെ തെരുവുകൾ വൃത്തിയാക്കുന്ന ജോലിയാണ് ചെയ്യുന്നത്, അതിൽ സന്തോഷമുണ്ടെന്നും മുകേഷ് മണ്ഡൽ പറഞ്ഞു.

റഷ്യയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായുള്ള പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് മുകേഷ് ഉൾപ്പെടെയുള്ള 17 അംഗ ഇന്ത്യൻ സംഘം സെന്റ് പീറ്റേഴ്‌സ്‌ബർഗിലെത്തിയത്. ഒരു റഷ്യൻ റോഡ് മെയിൻ്റനൻസ് കമ്പനിയാണ് ഇവരെ നിയമിച്ചിരിക്കുന്നത്. ന​ഗരത്തിലെ തെരുവുകൾ വൃത്തിയാക്കുന്നതാണ് ജോലി. പ്രതിമാസം ഏകദേശം 1,00,000 റൂബിൾ (ഏകദേശം 1,13,669 രൂപ) ആണ് മുകേഷ് മണ്ഡൽ സമ്പാ​ദിക്കുന്നത്. താമസസൗകര്യം, ഭക്ഷണം, ജോലിസ്ഥലത്തേക്കുള്ള യാത്ര, പ്രത്യേക സുരക്ഷാ വസ്ത്രങ്ങൾ എന്നിവ കമ്പനി നൽകുന്നു.

മുകേഷിനെ കൂടാതെ വിവിധ പ്രൊഫഷണൽ മേഖലകളിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളവർ. ആർക്കിടെക്റ്റുകൾ, ഇവൻ്റ് ഓർഗനൈസർമാർ, ടെക്നീഷ്യൻമാർ, ഡ്രൈവർമാർ, കർഷകർ എന്നിവരെല്ലാം ഈ സംഘത്തിലുണ്ട്. മെച്ചപ്പെട്ട വരുമാനം ലക്ഷ്യമിട്ട് സ്വന്തം ഇഷ്ടപ്രകാരമാണ് എല്ലാവരും റഷ്യയിലെത്തിയത്.

"ജോലി ദൈവത്തിന് തുല്യം" തന്റെ പുതിയ ജോലിയെക്കുറിച്ച് മുകേഷിന് കൃത്യമായ കാഴ്ചപ്പാടുണ്ട്. "ഏത് ജോലിയാണെന്നതിലല്ല, അത് എത്രത്തോളം നന്നായി ചെയ്യുന്നു എന്നതിലാണ് കാര്യം. ടോയ്‌ലറ്റിലായാലും തെരുവിലായാലും ജോലി ചെയ്യാം. അത് എന്റെ ഉത്തരവാദിത്തമാണ്," മുകേഷ് വ്യക്തമാക്കുന്നു. വിദേശത്ത് താമസിച്ച് നല്ല രീതിയിൽ പണം സമ്പാദിച്ച് നാട്ടിലേക്ക് മടങ്ങുക എന്ന സാധാരണ പ്രവാസിയുടെ സ്വപ്നം തന്നെയാണ് ഈ മുൻ സോഫ്റ്റ്‌വെയർ എൻജിനീയർക്കുമുള്ളത്.

 

 

 

Mukesh Mandal, a 26-year-old software engineer from India who previously worked with tech giants like Microsoft, has swapped his coding career for street cleaning in St. Petersburg, Russia. Part of a 17-member Indian group hired to tackle local labor shortages, Mukesh now earns over 100,000 Rubles (approx. ₹1.13 lakh) per month.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേറിവാടാ മക്കളേ..'; വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറന്നു; ലക്ഷക്കണക്കിന് കുരുന്നുകൾ അക്ഷരമുറ്റത്തേക്ക്

Kerala
  •  6 days ago
No Image

ഓപറേഷൻ തൂഫാൻ സംസ്ഥാനതല ഉദ്ഘാടനം നാളെ

Kerala
  •  6 days ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു: ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ബുധനാഴ്ച മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  6 days ago
No Image

വാണിജ്യ സിലിണ്ടർ വില വീണ്ടും കൂട്ടി; ചെറുകിട കച്ചവടക്കാർ പ്രതിസന്ധിയിൽ, ഹോട്ടൽ ഭക്ഷണത്തിന് വില കൂടിയേക്കും

National
  •  6 days ago
No Image

ഷുഹൈബ് വധക്കേസ്: വിചാരണക്കോടതി മാറ്റണമെന്ന ഹർജിയിൽ തലശ്ശേരി സെഷൻസ് കോടതി ഇന്ന് വിധി പറയും

Kerala
  •  6 days ago
No Image

'ഇഡി വേട്ടയിൽ പാർട്ടിയും മുന്നണിയും കൂടെനിന്നു; കടന്നാക്രമണങ്ങളെ ഒരുമിച്ച് നേരിടും': പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  6 days ago
No Image

തോട്ടപ്പള്ളി സന്ദർശനം: അമ്പലപ്പുഴയിൽ യു.ഡി.എഫ് എം.എൽ.എമാർ തമ്മിൽ വാക്പോര്; സുധാകരന് മറുപടിയുമായി റെജി ചെറിയാൻ

Kerala
  •  6 days ago
No Image

സംസ്ഥാനത്ത് നാളെ മുതൽ പാൽ, തൈര് വില വർദ്ധിക്കും

Kerala
  •  6 days ago
No Image

തമിഴ്‌നാട്ടിൽ വഴിയിൽ കുടുങ്ങിയ മലയാളി യാത്രക്കാർക്ക് തുണയായി ആഭ്യന്തരമന്ത്രി; സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കി

Kerala
  •  6 days ago
No Image

വിമാനത്താവളത്തിൽ വെച്ച് 16 ലക്ഷം രൂപയും 150 ​ഗ്രാം സ്വർണവും അടങ്ങിയ ബാ​ഗ് നഷ്ടപ്പെട്ടു; യുവതിക്ക് രക്ഷകരായി ദുബൈ പൊലിസ്

uae
  •  6 days ago