HOME
DETAILS

ആർത്തവത്തെച്ചൊല്ലി വിദ്യാർഥിനികളോട് അശ്ലീല പരാമർശം: കോളേജ് അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സാനിറ്ററി നാപ്കിനുകൾ ഉയർത്തി പ്രതിഷേധം

  
Web Desk
January 09, 2026 | 5:01 PM

protest with sanitary napkins demanding dismissal of college professor over obscene remarks about menstruation to female students

തിരുവനന്തപുരം: വിദ്യാർഥിനികൾക്കെതിരെ അശ്ലീലച്ചുവയുള്ളതും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയ അധ്യാപകനെതിരെ തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിൽ വിദ്യാർഥികളുടെ വൻ പ്രതിഷേധം. ചരിത്രവിഭാഗം മേധാവി ഡോ. രമേശിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സാനിറ്ററി നാപ്കിനുകൾ ഉയർത്തിപ്പിടിച്ചാണ് പെൺകുട്ടികൾ പ്രതിഷേധിച്ചത്.

കഴിഞ്ഞ കോളേജിലെ നാഷണൽ സർവീസ് സ്കീം (NSS) ക്യാമ്പിനിടെയാണ് വിവാദ സംഭവങ്ങൾ ഉണ്ടായത്. ക്യാമ്പിലെ മത്സരങ്ങളിൽ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം പങ്കെടുക്കാതിരുന്ന വിദ്യാർഥിനികളെ അധ്യാപകർ പരസ്യമായി അധിക്ഷേപിച്ചെന്നാണ് പരാതി. ചരിത്ര വിഭാഗം മേധാവി ഡോ. രമേഷ്, ഡോ. പ്രിയ എന്നിവർക്കെതിരെ 14 വിദ്യാർഥിനികൾ പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു.

"നിങ്ങൾക്ക് ആർത്തവമാണോ എന്ന് അറിയാൻ വസ്ത്രം ഊരി നോക്കാൻ കഴിയില്ലല്ലോ" എന്ന് പറഞ്ഞ് അധ്യാപകർ പരിഹസിച്ചതായും, "ആത്മാഭിമാനമില്ലാത്ത നിനക്കൊക്കെ പോയി ചത്തൂടേ" എന്ന് ചോദിച്ച് മാനസികമായി തളർത്താൻ ശ്രമിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു.

അധ്യാപകരുടെ ഭാ​ഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തിനെതിരെ വിദ്യാർഥികൾ ഓഫീസ് പൂട്ടിയിട്ട് സമരം ചെയ്തതോടെ സ്ഥിതിഗതികൾ വഷളായി. തുടർന്ന് പൊലിസ് സ്ഥലത്തെത്തി മാനേജ്‌മെന്റുമായി ചർച്ച നടത്തി. പ്രതിഷേധം ശക്തമായതോടെ ബുധനാഴ്ച വരെ അധ്യാപകനെ കോളേജിൽ നിന്ന് മാറ്റിനിർത്താൻ അധികൃതർ തീരുമാനിച്ചു.

വിഷയത്തിൽ കോളേജ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ചയ്ക്ക് ശേഷം കൂടുതൽ കർശനമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പിലാണ് വിദ്യാർഥികൾ താൽക്കാലികമായി സമരം അവസാനിപ്പിച്ചത്. വിദ്യാർഥിനികളുടെ അന്തസ്സിനെ ചോദ്യം ചെയ്ത അധ്യാപകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് രക്ഷിതാക്കളും വിദ്യാർഥികളും.

 

 

Students at a college launched a unique protest by holding up sanitary napkins, demanding the immediate dismissal of a professor. The action follows allegations that the teacher made obscene and derogatory remarks regarding menstruation toward female students. The protesters stated that such behavior is unacceptable and creates a hostile environment on campus.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാട്ടാക്കടയിലെ രണ്ടരവയസ്സുകാരിയുടെ മരണം: ചികിത്സാപ്പിഴവെന്ന് കുടുംബം; ന്യൂമോണിയയെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Kerala
  •  8 days ago
No Image

വൈറ്റിലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

Kerala
  •  8 days ago
No Image

ഒരിടത്ത് ആക്രമണം, മറ്റൊരിടത്ത് സംഭാവന; ബീഫ് കയറ്റുമതിക്കാരിൽ ബി.ജെ.പിക്ക് ലഭിച്ചത് കോടികളുടെ സംഭാവന

National
  •  8 days ago
No Image

ഇനി വിട്ടുവീഴ്ചയില്ല; ഭീകരതയെ പിഴുതെറിയാൻ 'പ്രഹാർ' പദ്ധതിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

National
  •  8 days ago
No Image

പ്രദർശനാനുമതി നൽകരുത്, സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം; കേരള സ്റ്റോറി ടുവിനെതിരായ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Kerala
  •  8 days ago
No Image

റാഞ്ചിയിൽ എയർ ആംബുലൻസ് അപകടം: രോഗിയും ഡോക്ടറുമടക്കം ഏഴുപേർക്ക് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

വിദ്യാർത്ഥികളുടെ ഫ്ലാറ്റിൽ 'വിരുന്നുകാരായി' ലഹരി കടത്തുകാർ; എക്സൈസിന്റെ മിന്നൽ പരിശോധന കുടുങ്ങി വിതരണക്കാർ

crime
  •  8 days ago
No Image

പനത്തുറ ക്ഷേത്രോത്സവത്തിനിടെ കത്തിക്കുത്ത്; നാല് പ്രതികൾ പിടിയിൽ, ആക്രമണം മുൻവൈരാഗ്യം മൂലം

crime
  •  8 days ago
No Image

പിഞ്ചുകുട്ടിയോട് ക്രൂരത; 71-കാരനായ സുന്ദരേശന് 8 വർഷം കഠിനതടവ്; പത്തനംതിട്ടയിൽ അതിവേഗ വിധി

crime
  •  8 days ago
No Image

എഡ്വിൻ ലട്യൻസ് പടിക്ക് പുറത്ത്; രാഷ്ട്രപതി ഭവന്റെ മുറ്റത്ത് ഇനി രാജാജിയുടെ പ്രതിമ

National
  •  8 days ago