HOME
DETAILS

15 പവൻ കവർന്ന കള്ളൻ 10 പവൻ അടുക്കളയിൽ മറന്നുവെച്ചു; മാറനല്ലൂരിൽ നാലു മാസത്തിനിടെ നഷ്ടപ്പെട്ടത് ഒരുകോടിയിലധികം രൂപ

  
Web Desk
January 11, 2026 | 7:40 AM

thief steals 15 sovereigns of gold but leaves 10 sovereigns in the kitchen over one crore rupees looted in maranalloor within four months

തിരുവനന്തപുരം: വീട് കുത്തിത്തുറന്ന് 15 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയും കവർന്ന മോഷ്ടാവ്, എടുത്ത സ്വർണ്ണത്തിൽ ഒരു ഭാഗം വീട്ടിൽത്തന്നെ മറന്നുവെച്ച് കടന്നുകളഞ്ഞു. ഊരൂട്ടമ്പലം ഗോവിന്ദമംഗലം കട്ടറക്കുഴി നന്ദാവനത്തിൽ പ്രതാപചന്ദ്രൻ നായരുടെ വീട്ടിലാണ് വിചിത്രമായ ഈ മോഷണം നടന്നത്. 15 പവൻ മോഷ്ടിച്ചെങ്കിലും ഇതിൽ 10 പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ അടുക്കളയിലെ സ്ലാബിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വർക്‌ഷോപ്പ് ജീവനക്കാരനായ പ്രതാപചന്ദ്രൻ നായരും കുടുംബവും മക്കളുടെ സ്കൂൾ വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ പോയ സമയത്താണ് മോഷണം നടന്നത്. രാത്രി ഒൻപത് മണിയോടെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് പിൻവാതിൽ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. ഇതിൽ തുണിയിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന 10 പവൻ സ്വർണ്ണം അടുക്കളയിലെ സ്ലാബിൽ വെച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

പിൻവാതിൽ വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് സ്വർണ്ണപ്പൊതി അടുക്കളയിൽ മറന്നുവെച്ചതാകാമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മാറനല്ലൂർ പൊലിസ്, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

മാറനല്ലൂർ പ്രദേശം അടുത്ത കാലത്തായി മോഷണ പരമ്പരകളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ നാല് മാസത്തിനിടെ മാത്രം ഈ പ്രദേശത്ത് ഒരുകോടിയിലധികം രൂപയുടെ കവർച്ച നടന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇത്രയധികം മോഷണങ്ങൾ നടന്നിട്ടും ഒരു പ്രതിയെപ്പോലും പിടികൂടാൻ പൊലിസിന് സാധിക്കാത്തതിൽ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധം നിലനിൽക്കുന്നുണ്ട്.

 

 

In a bizarre incident at Maranalloor, Thiruvananthapuram, a thief broke into the house of a workshop employee and stole 15 sovereigns of gold and ₹1 lakh in cash while the family was away at a school function. However, in a stroke of luck for the homeowners, the thief forgot 10 sovereigns of the stolen gold on the kitchen slab while escaping through the back door. The incident highlights a worrying trend, as the Maranalloor region has witnessed several robberies totaling over ₹1 crore in the last four months. Local residents are in fear as the police are yet to make any significant arrests in these ongoing cases.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിഥിയുടെ സ്വകാര്യത ലംഘിച്ചു: ഉദയ്പൂർ ലീല പാലസിന് 10 ലക്ഷം രൂപ പിഴ

National
  •  6 hours ago
No Image

പുറത്തിറങ്ങിയാല്‍ അതിജീവിതമാരെ അപായപ്പെടുത്തും, അന്വേഷണത്തോട് സഹകരിക്കുന്നില്ല: റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

Kerala
  •  6 hours ago
No Image

ഇന്ത്യയെ വീഴ്ത്താൻ കിവീസ് നിരയിൽ 'തമിഴ് പയ്യൻ' ആദിത്യ അശോക്

Cricket
  •  6 hours ago
No Image

അനിയന്റെ ജന്മദിനത്തിന് പോലും പോകാൻ കഴിഞ്ഞില്ല: 2.7 കോടിയുടെ ശമ്പളം വേണ്ട, 'സ്വപ്നജോലി' വലിച്ചെറിഞ്ഞ് 22-കാരൻ

International
  •  6 hours ago
No Image

രാത്രി മുഴുവന്‍ ഗസ്സയില്‍ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍; മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു; ഏഴ് ദിവസം പ്രായമുള്ള കുഞ്ഞ് തണുത്ത് മരിച്ചു

International
  •  7 hours ago
No Image

പേര് ചോദിച്ചുറപ്പിച്ചു, പിന്നാലെ തലയിലേക്ക് പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ വെടിയുതിർത്തു; യുവതിയുടെ കൊലപാതകത്തിന് പിന്നിൽ പകപോക്കലോ?

crime
  •  7 hours ago
No Image

വിഴിഞ്ഞം നാളെ പോളിംഗ് ബൂത്തിലേക്ക്; പോരാട്ടം കടുപ്പിച്ച് എൽഡിഎഫും യുഡിഎഫും

Kerala
  •  7 hours ago
No Image

തളരാൻ എനിക്ക് കഴിയില്ല, മക്കൾക്കായി ഞാൻ ഈ പോരാട്ടവും ജയിക്കും; വിവാഹമോചനത്തെക്കുറിച്ച് ഇന്ത്യൻ ബോക്‌സിങ് ഇതിഹാസം മേരി കോം

Others
  •  7 hours ago
No Image

മടങ്ങിവരവിൽ വീണ്ടും വിധി വില്ലനായി; പരിശീലനത്തിനിടെ പരുക്ക്, കണ്ണീരോടെ പന്ത് കളം വിടുന്നു

Cricket
  •  8 hours ago
No Image

മിനിറ്റുകൾ കൊണ്ട് എത്തേണ്ട ദൂരം, പിന്നിട്ടത് 16 വർഷം; 2010-ൽ ഓർഡർ ചെയ്ത നോക്കിയ ഫോണുകൾ ഒടുവിൽ ഉടമയുടെ കൈകളിൽ

International
  •  8 hours ago