HOME
DETAILS

ഓൺലൈൻ ലുഡോ കളിയിലെ പണമിടപാടിനെച്ചൊല്ലി തർക്കം; സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

  
January 11, 2026 | 2:19 PM

man arrested for assualting friend over online ludo dispute in aligarh

ലഖ്നൗ: ആഗ്രയിലെ അലിഗഡിൽ ഓൺലൈൻ ലുഡോ കളിയിലെ പണമിടപാടിനെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ദിനേഷ് കുമാർ എന്ന യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ സുഹൃത്തായ വിഷ്ണുവിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. 

നവംബർ 5-ന് ജോലി സംബന്ധമായ ആവശ്യത്തിനായി വീട്ടിൽ നിന്നിറങ്ങിയ ദിനേഷിനെ കാണാതാവുകയായിരുന്നു. തുടർന്ന്, വീട്ടുകാരുടെ പരാതിയിൽ പൊലിസ് അന്വേഷമം ആരംഭിച്ചു. 

പിന്നീട്, നവംബർ 13ന് ഒരു കനാലിന് സമീപത്തുനിന്ന് ദിനേഷിന്റെ അസ്ഥികൂടവും വസ്ത്രങ്ങളും കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷമത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 

സ്ഥിരമായി പണം വച്ച് ഓൺലൈൻ ലുഡോ കളിക്കുന്നവരായിരുന്നു ദിനേഷും വിഷ്ണുവും. 

ആദ്യഘട്ടത്തിൽ വിഷ്ണു ജയിച്ച 7,000 രൂപ നൽകാൻ ദിനേഷ് തയ്യാറായില്ല. പിന്നീട് വീണ്ടും കളിച്ചപ്പോൾ വീണ്ടും ദിനേഷ് തോറ്റു. ഇതോടെ കടം  17,000 രൂപയായി മാറി. ഈ തുകയെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

പണം ചോദിച്ചപ്പോൾ ദിനേഷ് തന്നെ അധിക്ഷേപിച്ചതിന്റെ പ്രതികാരമായിരുന്നു കൊലപാതകമെന്ന് പ്രതി മൊഴി നൽകി. ദിനേഷിനെ കനാലിനടത്തുള്ള പാലത്തിനടുത്തെത്തിച്ച് ചുറ്റികയും വടിയും ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തുകയായിരുന്നു. 

തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനായി പ്രതി, മൃതദേഹം കനാലിന് സമീപം ഉപേക്ഷിച്ചു. കൂടാതെ, ദിനേഷിന്റെ ബൈക്ക് കാട്ടിനുള്ളിൽ ഒളിപ്പിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും കേന്ദ്രീകരിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

Police in Aligarh have arrested a man named Vishnu for the brutal murder of his friend, Dinesh Kumar, following a dispute over money lost in an online Ludo game. The confrontation escalated when the accused allegedly struck the victim on the head with a hammer, resulting in his death. Authorities took the suspect into custody shortly after the incident was reported.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലണ്ടനിലെ ഇറാൻ എംബസിയിൽ പ്രതിഷേധം; ഔദ്യോഗിക പതാക വലിച്ചെറിഞ്ഞ് പഴയ പതാക ഉയർത്തി

International
  •  11 hours ago
No Image

അനധികൃത കാർ വിൽപ്പന തടയാൻ കുവൈത്ത്; വരുന്നു അത്യാധുനിക ലേല സംവിധാനം

Kuwait
  •  11 hours ago
No Image

ഒമാന്‍ എയര്‍ റവാണ്ടയിലെ കിഗാലിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചു

oman
  •  11 hours ago
No Image

അഭിനവ ചിന്താധാരകളിലേക്ക് പോവാതെ സമുദായത്തെ സംരക്ഷിച്ചത് സമസ്ത: സാദിഖലി തങ്ങൾ

organization
  •  12 hours ago
No Image

യാത്രക്കാരെ ദുരിതത്തിലാക്കി ഇൻഡിഗോ; ഉച്ചയ്ക്ക് 1.20-ന് പുറപ്പെടേണ്ട വിമാനം വൈകിയത് നാല് മണിക്കൂറുകളോളം

uae
  •  12 hours ago
No Image

പൂജയ്ക്ക് പണം നൽകാൻ വിസമ്മതിച്ചു; ത്രിപുരയിൽ മുസ്‌ലിം വീടുകൾക്കും പള്ളിക്കും നേരെ ആക്രമണം; നിരോധനാജ്ഞ പ്രഖ്യാപിച്ചു

National
  •  12 hours ago
No Image

പ്രക്ഷോഭത്തിൽ ഉലഞ്ഞ് ഇറാൻ; വ്യോമഗതാഗതം അനിശ്ചിതത്വത്തിൽ, പ്രമുഖ വിമാനക്കമ്പനികൾ സർവീസ് റദ്ദാക്കുന്നത് തുടരുന്നു

uae
  •  12 hours ago
No Image

വീണ്ടും ലോക റെക്കോർഡ്; തകർത്തടിച്ച് ചരിത്രത്തിലേക്ക് പറന്ന് ഹിറ്റ്മാൻ

Cricket
  •  12 hours ago
No Image

സഊദിയിലെ ഏഴ് രാജാക്കന്മാരുടെ ഭരണം കണ്ട മുത്തച്ഛൻ ഇനി ഓർമ; അന്ത്യം 142-ാം വയസ്സിൽ

Saudi-arabia
  •  12 hours ago
No Image

തട്ടിപ്പ് തടയാൻ 'എഐ കണ്ണുകൾ'; ഉദ്യോ​ഗാർഥികളുടെ ഫേസ് ഓതന്റിക്കേഷൻ നടത്താൻ യുപിഎസ്‌സി

Kerala
  •  12 hours ago