ഐ.എസിനുള്ള മറുപടി
ആക്രമണോത്സുകതയുടെ അതിപൈശാചികത കൊണ്ട് ആഗോളതലത്തില്‍ സഗൗരവം ചര്‍ച്ചചെയ്യപ്പെടുന്ന ഐ.എസ് എന്ന ഭീകര സംഘടനയെ സമഗ്രമായി വിമര്‍ശന വിധേയമാക്കുകയാണ് മോയിന്‍ ഹുദവി മലയമ്മയുടെ 'ഐ.എസിന്റെ അടിവേരുകള്‍ തേടുമ്പോള്‍'. 2014ല്‍ പിറവിയെടുത്തതു മുതല്‍ തന്നെ ഐ.എസിനെ കുറിച്ചു നിരവധി പഠനങ്ങളും ഗവേഷണങ്ങളും ആഗോളതലത്തില്‍ നടക്കുന്നുണ്ട്. അവയോരോന്നും വ്യത്യസ്തമായ വീക്ഷണങ്ങള്‍ അവതരിപ്പിക്കുകയും പുതിയ കാര്യങ്ങള്‍ വെളിച്ചത്തു കൊണ്ടുവരികയും ചെയ്തതുമാണ്. ഈ പഠന-ഗവേഷണ ധാരയില്‍ നടന്ന ശ്രദ്ധേയമായ ഒരു ഐ.എസ് അന്വേഷണമായി ഈ പുസ്തകത്തെ വിലയിരുത്താനാകും.
സഊദി കേന്ദ്രിത യാഥാസ്ഥിതിക വഹാബിസം, ഈജിപ്ഷ്യന്‍ പശ്ചാത്തലത്തിലുള്ള സയ്യിദ് ഖുത്ത്ബിന്റെ ചിന്തകള്‍, ഇസ്രാഈല്‍-അമേരിക്കന്‍ കൊളോനിയല്‍ താല്‍പര്യങ്ങള്‍ തുടങ്ങിയവയാണ് ഐ.എസിന്റെ അടിവേരുകള്‍ തേടുമ്പോള്‍ പ്രചോദനകേന്ദ്രങ്ങളായി കാണാന്‍ കഴിയുന്നതെന്നും അവ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളും അജണ്ടകളുമാണ് ഐ.എസിനെ നയിക്കുന്നതെന്നും പുസ്തകം ആകെക്കൂടി പറഞ്ഞുവയ്ക്കുന്നു. ഐ.എസിന്റെ ഉത്ഭവ ചരിത്രം മുതല്‍ പറയുന്ന പുസ്തകം അതിന്റെ ആക്രമണോത്സുകതയുടെ ഭീകരചിത്രങ്ങള്‍ വായനക്കാരനു മുന്‍പില്‍ വരച്ചിടുന്നുണ്ട്. ഐ.എസിന്റെ ആശയങ്ങല്‍ ഒരു നിലയിലും ഇസ്‌ലാമിനോട് ഒത്തുപോകാത്തതാണെന്നും എന്താണ് ഇസ്‌ലാമിക സമീപനമെന്നും പുസ്തകം വൃത്തിയായി തന്നെ അവതരിപ്പിക്കുന്നു.
ഐ.എസുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങള്‍ക്കു വലിയൊരളവില്‍ തന്നെ ഈ പുസ്തകത്തില്‍ മറുപടിയുണ്ട്. ഐ.എസിനെ കുറിച്ചു മലയാളത്തിലിറങ്ങിയ ആദ്യത്തെ സമഗ്ര പഠനമാണെന്ന പ്രത്യേകതയും പുസ്തകത്തിന് അവകാശപ്പെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."