മുന്നണിമാറ്റ ചര്‍ച്ചകള്‍ക്ക് വിരാമമിടാന്‍ കേരള കോണ്‍ഗ്രസ് എം; ജോസ് കെ മാണി ഇന്ന് മാധ്യമങ്ങളെ കാണും
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിമാറ്റം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ ജോസ് കെ മാണി ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ 11.30 ന് കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫിസിലാണ് വാര്‍ത്താസമ്മേളനം.
അതേസമയം, ഇടതുമുന്നണിക്കൊപ്പമെന്ന് കഴിഞ്ഞ ദിവസം ജോസ് കെ മാണി ഫേസ്ബുക്കില്‍ പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധമില്ലെന്നും കേരള കോണ്‍ഗ്രസ് എം ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കേരള കോണ്‍ഗ്രസ് എമ്മിനെ മുസ്ലിം ലീഗ് അടക്കം യു.ഡി.എഫിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ഒരു കാരണവുമില്ലാതെ അപമാനിച്ച് ഇറക്കിവിട്ടെന്നും ഒരിക്കലും യു.ഡി.എഫിനൊപ്പമില്ലെന്നും കേരള കോണ്‍ഗ്രസ് നിലപാടെടുത്തു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലായിലടക്കം കേരള കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടതോടെയാണ് മുന്നണി മാറ്റ ചര്‍ച്ചകള്‍ വീണ്ടും സജീവമായത്.
മുന്നണിമാറ്റ അഭ്യൂഹങ്ങള്‍ക്കിടെ 16 ന് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ്ങ് കമ്മിറ്റി യോഗം വിളിച്ചിരിക്കുന്നത്. യു.ഡി.എഫ് മനസുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്. ഇടതിനൊപ്പം നിന്നാല്‍ ഒരു സീറ്റും കിട്ടില്ലെന്നും ജോസ് വിഭാഗം പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായപ്പെട്ടെന്നാണ് സൂചന. സി.പി.എം സഹായിച്ചില്ലെന്ന് വരെ ജോസ് പറഞ്ഞെന്നാണ് വിവരം. അതേസമയം, ജില്ലാ പ്രസിഡന്റുമാരെയും ജില്ലാ ഭാരവാഹികളെയും ഒപ്പം നിര്‍ത്താന്‍ റോഷിയുടെ വിഭാഗവും ജോസിന്റെ വിഭാഗവും നീക്കം തുടങ്ങിയിട്ടുണ്ട്.
എല്‍.ഡി.എഫില്‍ തുടരുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോകാന്‍ കാരണമാകുമെന്നാണ് കത്തോലിക്കാ സഭ ഭയപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ജോസ് തിരികെ വരണമെന്ന് സഭ നിര്‍ബന്ധം പിടിക്കുമ്പോള്‍, സ്വന്തം എം.എല്‍.എമാരെ കൂടെ നിര്‍ത്തുക എന്നത് ജോസ് കെ. മാണിക്ക് അഗ്നിപരീക്ഷയാകും.
അതേസമയം, കേരളാ കോണ്‍ഗ്രസ് എം യു.ഡി.എഫില്‍ തിരിച്ചെത്തിയാല്‍ മധ്യതിരുവിതാംകൂറില്‍,വിശേഷിച്ച് കോട്ടയം,ഇടുക്കി,പത്തനംതിട്ട ജില്ലകളില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് കാരണമാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യതിരുവിതാംകൂറിലെ 24 സീറ്റുകളില്‍ വെറും 5 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഈ തകര്‍ച്ചയ്ക്ക് കാരണം ജോസ് കെ. മാണി മുന്നണി വിട്ടതിനെ തുടര്‍ന്നായിരുന്നു എന്നാണ് ഒടുവില്‍ കോണ്‍ഗ്രസ് വിലയിരുത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാന്‍ മാണി ഗ്രൂപ്പിനെ തിരികെ എത്തിക്കണമെന്നണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മാസ്റ്റര്‍പ്ലാനിലുള്ളത്. എന്നാല്‍ യു.ഡി.എഫില്‍ ജോസ് കെ. മാണി തിരിച്ചെത്തിയാല്‍ തങ്ങളുടെ പ്രസക്തി കുറയുമെന്നാണ് പി.ജെ ജോസഫ് ഭയപ്പെടുന്നത്. സീറ്റ് വിഭജനത്തില്‍ ജോസഫ് ഗ്രൂപ്പിന് വലിയ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുമെന്ന് മാത്രമല്ല,രണ്ട് കേരള കോണ്‍ഗ്രസുകള്‍ ഒരു മുന്നണിയില്‍ വരുന്നത് സീറ്റ് തര്‍ക്കങ്ങള്‍ക്കും ഗ്രൂപ്പ് പോരിനും വഴിവയ്ക്കുമെന്ന പ്രതിഷേധവും ജോസഫ് വിഭാഗം ഉയര്‍ത്തുന്നുണ്ട്.
കത്തോലിക്കാ സഭയുടെ ശക്തമായ ഇടപെടലും മുസ് ലിം ലീഗിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടും കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നീക്കത്തിന് പിന്നിലുണ്ട്. മുന്നണി മാറ്റമുണ്ടായാല്‍ സൃഷ്ടിക്കപ്പെടുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ കേരളത്തില്‍ പുതിയ ധ്രുവീകരണത്തിനും കാരണമാകും. മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ ഏകീകരിക്കാനും സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള യു.ഡി.എഫിനെ ശക്തിപ്പെടുത്താനും കത്തോലിക്കാ സഭ ലക്ഷ്യമിടുന്നു.
എല്‍.ഡി.എഫില്‍ തുടരുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമാകില്ലെന്ന വിലയിരുത്തലില്‍, ജോസ് കെ. മാണിയെ യു.ഡി.എഫിലേക്ക് തിരികെ എത്തിക്കാന്‍ സഭാനേതൃത്വം ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. മന്ത്രി റോഷി അഗസ്റ്റിനും പ്രമോദ് നാരായണന്‍ എം.എല്‍.എയും എല്‍.ഡി.എഫ് വിടുന്നതിനോട് വിമുഖത കാണിക്കുന്നുണ്ട്. പക്ഷേ കത്തോലിക്കാ സഭയുടെ നിലപാട് നിര്‍ണായകമായതിനാല്‍ ഇക്കാര്യം റോഷിയ്ക്ക് തള്ളിക്കളയാന്‍ കഴിയില്ല.. രാഷ്ട്രീയ കൂടുമാറ്റത്തിനപ്പുറം കത്തോലിക്കാ സഭയുടെ ശക്തമായ ഇടപെടലുകളും പുതിയ സാമുദായിക സമവാക്യങ്ങളുമാണ് ജോസ് കെ മാണിയെ സ്വാധീനിക്കുന്നത്. േ
ജാസ് കെ. മാണിയുടെ വരവിനെ ഏറ്റവും കൂടുതല്‍ സ്വാഗതം ചെയ്യുന്നത് മുസ്ലിം ലീഗാണ്. യു.ഡി.എഫിനെ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി തങ്ങളുടെ കൈവശമുള്ള തിരുവമ്പാടി സീറ്റ് കേരള കോണ്‍ഗ്രസിന് (എം) വിട്ടുകൊടുക്കാന്‍ പോലും ലീഗ് തയ്യാറായെന്നാണ് അറിയുന്നത്. അങ്ങനെ വന്നാല്‍ മലബാറില്‍ മാണി ഗ്രൂപ്പിന് സ്വാധീനമുണ്ടാക്കാന്‍ കഴിയും.
Amid growing speculation over a possible political realignment, Kerala Congress (M) leader Jose K. Mani will address the media today at 11:30 AM at the party’s state committee office in Kottayam. The press conference is expected to clarify the party’s stance and put an end to rumors about a shift in alliances.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."