HOME
DETAILS

തായ്‌ലന്‍ഡില്‍ ട്രെയിനിന് മുകളിലേക്ക് ക്രെയിന്‍ തകര്‍ന്നുവീണു; പാളം തെറ്റി, തീപിടിച്ചു;  22 പേര്‍ കൊല്ലപ്പെട്ടു

  
January 14, 2026 | 10:45 AM

thailand-train-accident-crane-collapse-derailment-fire-22-killed

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ ട്രെയിനുമുകളിലേക്ക് ക്രെയിന്‍ വീണ് 22 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബാങ്കോക്കില്‍ നിന്ന് തായ്ലന്‍ഡിന്റെ വടക്കുകിഴക്കന്‍ പ്രവിശ്യയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പെട്ടത്. 80 ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ബാങ്കോക്കിന് 230 കിലോമീറ്റര്‍ (143 മൈല്‍) വടക്കുകിഴക്കായി നഖോണ്‍ റാച്ചസിമ പ്രവിശ്യയിലെ സിഖിയോ ജില്ലയില്‍ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

തായ്ലന്‍ഡിലെ ഉബോണ്‍ റാച്ചസിമ പ്രവിശ്യയിലേക്ക് പോകുകയായിരുന്ന ട്രെയിന്‍. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് ഹൈ- സ്പീഡ് റെയില്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നുണ്ടായിരുന്നു. ഇതിന്റെ നിര്‍മാണപ്രവര്‍ത്തിക്കായി എത്തിച്ച കണ്‍സ്ട്രക്ഷന്‍ ക്രെയിനാണ് ട്രെയിനിന് മുകളിലേക്ക് വീണത്. പിന്നാലെ ട്രെയിന്‍ പാളം തെറ്റുകയും തീപിടിക്കുകയും ചെയ്തു. 

പാളം തെറ്റിയ കോച്ചുകള്‍ക്കുള്ളിലെ യാത്രക്കാരെ ഏറെ നേരം പണിപ്പെട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചത്. ഏകദേശം 195 യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് തായ്‌ലന്‍ഡ് പ്രധാനമന്ത്രി ഫിപാത് രചകിത്പ്രാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായും മന്ത്രി അറിയിച്ചു. 

 

 

At least 22 people were killed and more than 80 injured after a construction crane collapsed onto a passenger train in Thailand, triggering a derailment and fire. The tragic accident occurred on Wednesday morning in Sikhio district of Nakhon Ratchasima province, about 230 kilometres northeast of Bangkok.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡിൽ കയർ കെട്ടി കെണിയൊരുക്കി; കോതമംഗലത്ത് സി.പി.എം നേതാവിനെ അപായപ്പെടുത്താൻ ശ്രമം; പൊലിസ് അന്വേഷണം ഊർജിതം

Kerala
  •  5 days ago
No Image

ഇക്കിളിയാക്കിയതിനെച്ചൊല്ലി തർക്കം; പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം

Kerala
  •  5 days ago
No Image

നടക്കാവിലെ ലോഡ്ജിൽ എംഡിഎംഎ വേട്ട; നാല് യുവാക്കൾ പിടിയിൽ, പിടിയിലായത് ലഹരി പാക്ക് ചെയ്യുന്നതിനിടെ

crime
  •  5 days ago
No Image

യുഎഇയിലെ സ്കൂൾ നിയമങ്ങളിൽ നിർണായക മാറ്റം; ലഞ്ച് ബോക്സിൽ ഈ ഭക്ഷണങ്ങൾ പാടില്ല

uae
  •  5 days ago
No Image

സർവീസ് റോഡില്ല, ഓവർബ്രിഡ്ജില്ല; ജനങ്ങളെ ദുരിതത്തിലാക്കി ദേശീയപാത നിർമ്മാണം; കാഞ്ഞങ്ങാട്ട് നിർമ്മാണക്കമ്പനിയെ ഉപരോധിച്ച് ജനകീയ പ്രതിഷേധം

Kerala
  •  5 days ago
No Image

20 രൂപ കൈക്കൂലി കേസ്: 30 വർഷത്തിന് ശേഷം നിരപരാധിയെന്ന് കോടതി; വിധി വന്ന് പിറ്റേന്ന് മുൻ പൊലിസ് കോൺസ്റ്റബിൾ അന്തരിച്ചു

National
  •  5 days ago
No Image

കഞ്ചാവുമായി അന്യസംസ്ഥാന കമിതാക്കൾ പിടിയിൽ; എക്സൈസിനെ വെട്ടിച്ച് ഓടിയ പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തി

crime
  •  5 days ago
No Image

യുഎഇയിൽ നേത്ര രോഗങ്ങൾ പടരുന്നു, സ്വയം ചികിത്സിക്കുന്നത് കാഴ്ച നഷ്ടപ്പെടുത്തിയേക്കാം; മുന്നറിയിപ്പുമായി ആരോ​ഗ്യ വിദ​ഗ്ധർ

uae
  •  5 days ago
No Image

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

2014-ലേക്ക് പോകാൻ ജീവിതത്തിൽ ഒരവസരം ലഭിച്ചാൽ ആദ്യം മാറ്റുക പ്രധാനമന്ത്രിയെ; വിദ്വേഷം വിറ്റാണ് അവർ അധികാരത്തിലെത്തിയത്; മോദിക്കെതിരെ തുറന്നടിച്ച് കിഷോർ

National
  •  5 days ago