ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ഗര്‍ഭിണി മരിച്ചു
കാസര്‍കോട്: ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ഗര്‍ഭിണിയായ യുവതി മരിച്ചു. പൊള്ളലേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉത്തര്‍പ്രദേശ് ഝാന്‍സി ഉദ്ദാവ സ്വദേശിനി അസ്റീന (22) ഇന്നലെ രാവിലെയോടെയാണ് മരിച്ചത്.
സംഭവത്തില്‍ അസ്റീനയുടെ ഭര്‍ത്താവ് ലക്നൗ വസീര്ഖഞ്ച് സ്വദേശി നഫീസ് (28) പൊലിസ് പിടിയിലായിട്ടുണ്ട്. ഇയാള്‍ക്കെതിരേ പൊലിസ് കൊലക്കുറ്റത്തിന് കേസെടുത്തു.
അസ്റീനയും ഭര്‍ത്താവും ചാലയിലെ സി.എം ക്വാര്‍ട്ടേഴ്സില്‍ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞദിവസം രാത്രി വാക്കുതര്‍ക്കത്തിനിടെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ബഹളംകേട്ടെത്തിയ പരിസരവാസികളാണ് അസ്റീനയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എട്ടുമാസം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. ഇതിനുശേഷമാണ് ഇവര്‍ ചാലയില്‍ താമസിക്കാനെത്തിയത്. ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതാണെന്ന മൊഴി കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്‍പാകെ യുവതി നല്‍കിയിട്ടുണ്ട്. കാസര്‍കോട് സി.ഐ അബ്ദുല്‍ റഹീമാണ് കേസന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."