HOME
DETAILS
MAL
വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയില്‍
backup
September 10 2016 | 19:09 PM
കോട്ടയം: വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി പിടിയില്‍. കോട്ടയം അണ്ണാമല ഭാഗത്ത് കൊറോണിക്ക അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന ലക്ഷ്മി നാരായണനെയാണ് ഗാന്ധിനഗര്‍ പൊലിസ് പിടികൂടിയത്. വിദേശ രാജ്യങ്ങളില്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിമൂന്നുപേര്‍ യുവതിയുടെ തട്ടിപ്പിനിരയായെന്ന് പൊലിസ് പറഞ്ഞു. ഒരാളില്‍ നിന്ന് 60,000 രൂപ വീതമാണ് ഇവര്‍ തട്ടിയെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അഡ്വാന്‍സ് തുക നല്കി നിശ്ചിത കാലാവധി കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് പലര്‍ക്കും സംശയംതോന്നിത്തുടങ്ങിയത്. തട്ടിപ്പിനിരയായവര്‍ പരാതി നല്‍കിയെന്നറിഞ്ഞതോടെ യുവതി ഒളിവില്‍ കഴിയുകയായിരുന്നു.
കൊല്ലം സ്വദേശി ദീപേഷ് കുമാറാണ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."