ഇറാനിൽ അടിച്ചമർത്തൽ തുടരുന്നു; സാമ്പത്തിക പരിഷ്കാരങ്ങളുമായി പെസഷ്‌കിയാൻ
തെഹ്‌റാൻ: ഇറാനിലെ ആഭ്യന്തര സംഘർഷങ്ങൾ കുറയുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്. എന്തെന്നാൽ ഇറാനിൽ കൊലപാതകങ്ങൾ കുറയുന്നതായും വധശിക്ഷകൾ നിർത്തിവെച്ചതായും ട്രംപ് അവകാശപ്പെടുന്നു. അതേസമയം ഇതിന് വിരുദ്ധമായാണ് ഗ്രൗണ്ട് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മനുഷ്യാവകാശ സംഘടനകളും റിപ്പോർട്ടിനെ അനുകൂലിക്കുന്നു.
ഇറാനിൽ ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ താൻ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്, ഇർഫാൻ സോൾട്ടാനിയുടെ വധശിക്ഷ മാറ്റിവെച്ചത് ശുഭസൂചനയാണെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. എന്നാൽ സോൾട്ടാനിയുടെ വധശിക്ഷ അന്താരാഷ്ട്ര സമ്മർദ്ദം ഭയന്ന് താൽക്കാലികമായി മാറ്റിവെച്ചതാണെന്ന വാദം ഉയരുന്നു. പ്രക്ഷോഭകർക്കെതിരെയുള്ള കർശന നടപടികളിൽ മാറ്റമില്ലെന്നും പ്രക്ഷോഭകാരികൾ വാദിക്കുന്നു.
ഇറാനിൽ കൊലപാതകങ്ങൾ അവസാനിക്കുന്നതായും ഇത് നല്ല വാർത്തയാണെന്നുമാണ് ട്രംപ് പറയുന്നത്. എന്നാൽ പ്രക്ഷോഭങ്ങളിൽ ഇതുവരെ 2000-ത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇന്റർനെറ്റ് നിരോധനം നിലനിൽക്കുന്നതിനാൽ യഥാർത്ഥ മരണസംഖ്യ ഇതിലും കൂടുതലാകാൻ സാധ്യതയുണ്ടെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള സംഘടനകളും മുന്നറിയിപ്പ് നൽകുന്നു.
മുൻ ഇറാൻ രാജാവ് ഷാ മുഹമ്മദ് റെസ പഹ്‌ലവിയുടെ മകൻ റെസ പഹ്‌ലവിയെ പ്രകീർത്തിച്ച് ട്രംപ് രംഗത്തെത്തി. പക്ഷേ അദ്ദേഹത്തെ ഇറാൻ ജനത അംഗീകരിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വവും ട്രംപ് പ്രകടിപ്പിച്ചു. പഹ്‌ലവിയുമായി കൂടിക്കാഴ്ച നടത്താൻ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കിയതിലൂടെ ഇറാനിലെ പ്രതിപക്ഷ ഐക്യത്തെ ട്രംപ് തുരങ്കം വെക്കുകയാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ പ്രധാന കാരണം തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയാണെന്ന് തിരിച്ചറിഞ്ഞ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. സർക്കാർ തലത്തിലുള്ള അഴിമതി അവസാനിപ്പിക്കാൻ കർശന നടപടികൾ സ്വീകരിക്കും. വിദേശനാണ്യ വിനിമയത്തിൽ റിയാലിന്റെ ഇടിവ് തടയാൻ ഇടപെടൽ നടത്തും. പാവപ്പെട്ടവരിലേക്ക് നേരിട്ട് സാമ്പത്തിക സഹായം എത്തിക്കുമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ, പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ രാജിയെന്ന രാഷ്ട്രീയ ആവശ്യത്തിൽ നിന്ന് പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ ഈ സാമ്പത്തിക വാഗ്ദാനങ്ങൾ മതിയോ എന്ന് കണ്ടറിയണം. നിലവിൽ ഇറാനിലെ 180 നഗരങ്ങളിലും പ്രതിഷേധം തുടരുകയാണ്. ഇന്റർനെറ്റ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ആശയവിനിമയം പരിമിതമാണ്.
Human rights organizations have publicly challenged recent statements made by Donald Trump regarding the situation in Iran. While President Masoud Pezeshkian is attempting to implement new economic reforms to stabilize the country, reports indicate that internal crackdowns and the suppression of dissent by Iranian authorities remain widespread.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."