രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം: 'എന്നെ തകര്‍ക്കാന്‍ ഫെന്നി നൈനാന്‍ ചാറ്റുകള്‍ വളച്ചൊടിച്ചു' വെളിപ്പെടുത്തലുമായി അതിജീവിത
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതി, തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കും ഫെന്നി നൈനാന്റെ വെളിപ്പെടുത്തലുകള്‍ക്കുമെതിരെ രംഗത്ത്. പുറത്തുവന്ന വാട്‌സാപ്പ് ചാറ്റുകള്‍ അപൂര്‍ണമാണെന്നും തന്നെ വ്യക്തിഹത്യ ചെയ്യാനായി അവ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും അതിജീവിത ആരോപിച്ചു. തന്റെ പോരാട്ടം ഇനിയൊരു പെണ്‍കുട്ടിക്കും ഈ ഗതി വരാതിരിക്കാനാണെന്നും അവര്‍ വ്യക്തമാക്കി.
മാനിപുലേഷനും മാനസിക പീഡനവും
ഫെന്നി നൈനാനുമായുള്ള സൗഹൃദത്തെക്കുറിച്ചും രാഹുലില്‍ നിന്നുണ്ടായ ദുരനുഭവങ്ങളെക്കുറിച്ചും അതിജീവിത പറയുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്:
2024 മെയ് മാസത്തില്‍ തനിക്ക് ഗര്‍ഭച്ഛിദ്രം സംഭവിച്ചു. രാഹുല്‍ നല്‍കിയ അമിതമായ മാനസിക സമ്മര്‍ദ്ദവും ശാരീരിക പീഡനവുമാണ് ഇതിന് കാരണമായത്. ജീവിതത്തിലെ ഏറ്റവും കഠിനമായ ആ ഘട്ടത്തിലാണ് ഫെന്നി നൈനാനെ പരിചയപ്പെടുന്നത്.
ചൂരല്‍മല ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ടാണ് ഫെന്നി തന്നെ സമീപിച്ചത്. രാഹുലിനോടുള്ള വൈകാരിക അടുപ്പം (Trauma Bond) മുതലെടുത്ത് ഫെന്നി തന്നെ മാനിപുലേറ്റ് ചെയ്തു. രാഹുലിന് കോടികളുടെ ബാധ്യതയുണ്ടെന്ന് വിശ്വസിപ്പിക്കുകയും പല ആവശ്യങ്ങള്‍ക്കായി പണം കൈപ്പറ്റുകയും ചെയ്തു.
പാലക്കാട് കൂടിക്കാഴ്ചയുടെ സത്യാവസ്ഥ
പുറത്തുവന്ന ചാറ്റുകളിലെ 'ഏകാന്തമായ സ്ഥലം വേണം' എന്ന പരാമര്‍ശത്തിന് അതിജീവിത വ്യക്തമായ മറുപടി നല്‍കി.
'രാഹുലുമായി വീണ്ടും ശാരീരിക ബന്ധം സ്ഥാപിക്കാനല്ല ഞാന്‍ സമയം ചോദിച്ചത്. ഞങ്ങളുടെ ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ഒരു വ്യക്തത (Closure) വരുത്താനായിരുന്നു അത്. ആളുകള്‍ ഇല്ലാത്ത സുരക്ഷിതമായ സ്ഥലം വേണമെന്ന് പറഞ്ഞത് സ്വകാര്യ കാര്യങ്ങള്‍ സംസാരിക്കാനായതുകൊണ്ടാണ്. ഒരാളെ കൂടെക്കൂട്ടിയാണ് താന്‍ പാലക്കാട്ടേക്ക് പോയത്.'
രാഹുലിനെ കാണാന്‍ പാലക്കാട് എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സ്റ്റാഫ് തന്നെ ഒരു ദിവസം മുഴുവന്‍ വഴിതെറ്റിച്ചു വിട്ടു എന്നും അന്ന് നേരിട്ട് കണ്ട് സംസാരിച്ചിരുന്നെങ്കില്‍ മറ്റ് രണ്ട് പെണ്‍കുട്ടികള്‍ക്ക് ഈ ദുരനുഭവം ഉണ്ടാകുമായിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാവില്ല'
ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ചാറ്റുകള്‍ക്ക് തലയും വാലുമില്ലെന്നും പരാതി നല്‍കുന്നവരെ തടയാനുള്ള ആസൂത്രിത നീക്കമാണിതെന്നും അതിജീവിത ആരോപിക്കുന്നു. ഫെന്നി നൈനാന്റെ സൈബര്‍ അധിക്ഷേപങ്ങളെ നിയമപരമായി നേരിടുമെന്നും ഏതറ്റം വരെ പോകാനും താന്‍ തയ്യാറാണെന്നും അതിജീവിത പ്രതികരിച്ചു.
The woman who filed a complaint against Youth Congress state president Rahul Mankootathil said leaked WhatsApp chats are incomplete and misinterpreted to defame her, alleging manipulation, mental abuse, and cyber attacks aimed at intimidating her into withdrawing her complaint.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."