കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ടു; പായ വിരിച്ച് സമീപത്ത് ഉറങ്ങി യുവാവ്, കണ്ണുതുറന്നപ്പോള്‍ മുന്നില്‍ പൊലിസ്
കോഴിക്കോട്: ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങിയ യുവാവ് പൊലിസ് പിടിയില്‍. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ കോഴിക്കോട് ബീച്ചിലാണ് സംഭവം.
ബീച്ചിലെ മണയില്‍ പേപ്പര്‍ വിരിച്ച് അതില്‍ കഞ്ചാവ് ഉണക്കാനിട്ട് അതിനൊപ്പം പായവിരിച്ച് കിടന്നുറങ്ങുകയായിരുന്നു യുവാവ്. ബീച്ചില്‍ പ്രഭാതനടത്തിനെത്തിയ നാട്ടുകാര്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഉടന്‍ വെള്ളയില്‍ പൊലിസിനെ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസെത്തി ആളെ വിളിച്ചെഴുന്നേല്‍പ്പിച്ച കസ്റ്റഡിയിലെടുത്തു. ഏകദേശം 370 ഗ്രാം കഞ്ചാവാണ് ഉണക്കാനിട്ട നിലയില്‍ പൊലീസ് പിടികൂടിയത്.
ഷൂ എല്ലാം അഴിച്ചുവച്ചായിരുന്നു യുവാവിന്റെ ഉറക്കം. സ്വന്തമായി ഉപയോഗിക്കാനായാണ് കഞ്ചാവ് ഉണക്കാനിട്ടതെന്നാണ് യുവാവ് മൊഴി നല്‍കിയത്. ഇത് എവിടെ നിന്നാണ് ലഭിച്ചതെന്നടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്. ഇയാള്‍ക്ക് ലഹരിവില്‍പ്പന സംഘങ്ങളുമായി ബന്ധമുണ്ടോ എന്നും പൊലിസ് പരിശോധിക്കുന്നുണ്ട്.
അതേസമയം ഇയാള്‍ കഞ്ചാവ് ഉപയോഗിച്ചിട്ടാണോ കിടന്നെതെന്ന് സ്ഥിരീകരിച്ചിട്ടില്ല. റാഫിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
A youth was arrested by police after he was found drying ganja on Kozhikode Beach and sleeping beside it. The accused, identified as Mohammed Rafi from Vellayil, had spread paper on the sand to dry the ganja and laid a mat nearby before falling asleep in the early hours of the morning. Morning walkers noticed the unusual scene, recorded visuals, and informed the Vellayil police.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."