HOME
DETAILS

രണ്ടാണ്ടോളം നീണ്ട യാതനകള്‍...പോരാട്ടം; നീതി ലഭിക്കാതെ ഒടുവില്‍ അവള്‍ മരണത്തിന് കീഴടങ്ങി; മണിപ്പൂര്‍ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു

  
Web Desk
January 18, 2026 | 5:18 AM

manipur violence rape survivor dies after long struggle for justice12

മണിപ്പൂര്‍: രണ്ടാണ്ടോളം നീണ്ട യാതനകള്‍..നീതിക്കായുള്ള പോരാട്ടം... മണിപ്പൂര്‍ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ യുവതി ഒടുവില്‍ മരണത്തിന് കീഴടങ്ങി. ശാരീരികവും മാനസികവും ആയ പരുക്കുകളെ തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയിലായിരുന്ന 20 വയസുകാരിയാണ് മരിച്ചത്. 

2023ല്‍ മണിപ്പൂരിലുണ്ടായ കലാപത്തിനിടെ നിരവധി പെണ്‍കുട്ടികളാണ് ക്രൂരബലാത്സംഗത്തിന് ഇരയായത്. രണ്ട് പെണ്‍കുട്ടികള്‍ അപമാനിതരായി ആള്‍ക്കൂട്ടത്തിന് നടുവിലൂടെ നടന്നു നീങ്ങുന്നതുള്‍പെടെ നിരവധി ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും അന്ന് പുറത്തുവന്നിരുന്നു. ഇത്തരത്തില്‍ ഇംഫാലില്‍ നടന്ന  സംഭവത്തിലെ ഇരയായ 20കാരിയായ പെണ്‍കുട്ടിയാണ് മരിച്ചത്.  മെയ്തി തീവ്രവിഭാഗത്തില്‍പെട്ട 4 പേരുടെ സംഘമാണ് യുവതിയെ ബലാത്സംഗം ചെയ്തത്. യുവതിയെ സംഘം കുന്നിന്‍മുകളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഒരു രാത്രി മുഴുവന്‍ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. 

അവിടെ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട യുവതി വിവസ്ത്രയായിട്ടാണ് നഗരത്തില്‍ എത്തുന്നത്. പിന്നീട് പച്ചക്കറി കൊണ്ടുവന്ന ഓട്ടോയില്‍ രക്ഷപ്പെടുകയായിരുന്നു. ഇത്രയും നാള്‍ കൊഹിമയില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി.  ശാരീരിക പരിക്കുകളില്‍ നിന്നും മാനസിക ആഘാതങ്ങളില്‍ നിന്നും യുവതി പിന്നീട് കരകയറിയില്ലെന്ന് കുടുംബം പറഞ്ഞു. ശാരീരിക പരിക്കുകള്‍ കാരണം ശ്വസന പ്രശ്‌നങ്ങള്‍ ഉണ്ടായതായും യുവതിയുടെ അമ്മ ലിന്‍ഗ്‌നെയ് ഹാവോകിപ് ന്യൂസ് ലോണ്‍ട്രിയോട് പറഞ്ഞു.'

പരാതിപ്പെട്ടെങ്കിലും പൊലീസ് നടപടിയെടുത്തിരുന്നില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം ഇടപെട്ട സംഭവത്തില്‍ പക്ഷേ യുവതിക്ക് നീതി ലഭ്യമാക്കാനായിരുന്നില്ല.

കുക്കി വിഭാഗത്തില്‍പെട്ട യുവതിയെ മെയ്‌തെയ് വിഭാഗത്തിലുള്ളവരാണ് ക്രൂരപീഡനത്തിനിരയാക്കിയത്. കറുത്ത ഷര്‍ട്ടുകള്‍ ധരിച്ച നാല് ആയുധധാരികളായ പുരുഷന്മാര്‍ ഒരു കുന്നിന്‍ പ്രദേശത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.  കലാപത്തില്‍ ആക്രമണത്തിന് നേതൃത്വം കൊടുത്ത മെയ്‌തെയ് ഗ്രൂപ്പിലെ അരാംബായ് ടെങ്കോള്‍ അംഗങ്ങളാണ് കറുത്ത ഷര്‍ട്ടുകള്‍ ധരിച്ചിരുന്നത്.

സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷം ജൂലൈ 21നാണ് പൊലിസില്‍ പരാതി നല്‍കിയത്. 2023 ജൂലൈ 22ന് കേസ് സി.ബി.ഐക്ക് കൈമാറി. എന്നാല്‍ സംഭവം നടന്ന് രണ്ട് വര്‍ഷത്തിലേറെയായിട്ടും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 

ഇംഫാലിലെ ന്യൂ ചെക്കണ്‍ പ്രദേശത്തുള്ള സീകം സ്‌കൂളിലെ എടിഎം ബൂത്തിന് സമീപത്ത് നിന്ന്പര്‍പ്പിള്‍ നിറത്തിലുള്ള മാരുതി സ്വിഫ്റ്റിലാണ് യുവതിയെ തട്ടിക്കൊണ്ടുപോയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായാണ് എഫ്.ഐ.ആറിലുള്ളത്.

a young woman who was a gang rape survivor during the manipur violence succumbs to injuries after two years as justice remains elusive



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് പെണ്‍കുട്ടികളെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പിതാവ് കസ്റ്റഡിയില്‍; പ്രതി കുറ്റം സമ്മതിച്ചതായി സൂചന 

National
  •  3 days ago
No Image

ഡല്‍ഹി-ഗോവ വിമാനത്തില്‍ ബീഡി വലിച്ച് യുവാവ്; അറസ്റ്റ് 

National
  •  3 days ago
No Image

വിമാനയാത്ര മാറ്റാം പിഴയില്ലാതെ; ഇളവുമായി സലാം എയര്‍

oman
  •  3 days ago
No Image

യുകെയില്‍ ബിസിനസും വിസയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; നിര്‍മാതാവ് ജോബി ജോര്‍ജിന് 4 വര്‍ഷം തടവും, 66 ലക്ഷം രൂപ പിഴയും 

Kerala
  •  3 days ago
No Image

ലോകം കീഴടക്കി ഇന്ത്യ; കിവികളുടെ ചിറകരിഞ്ഞ് മൂന്നാം ടി-20 കിരീടം

Cricket
  •  3 days ago
No Image

ഇറാൻ ആക്രമണം: സഊദിയിൽ പാർപ്പിട കേന്ദ്രത്തിൽ പ്രൊജക്‌ടൈൽ പതിച്ച് ഇന്ത്യക്കാരൻ അടക്കം രണ്ട് മരണം; 12 പേർക്ക് പരിക്ക്

Saudi-arabia
  •  3 days ago
No Image

അവഗണനയുടെ കനൽവഴികൾ പിന്നിട്ട് കിരീടപ്പോരിലെ നായകൻ; ഇനി ഇന്ത്യൻ ക്രിക്കറ്റിലെ 'അൺസ്റ്റോപ്പബിൾ' ബ്രാൻഡ് സഞ്ജു!

Cricket
  •  3 days ago
No Image

അന്താരാഷ്ട്ര പ്ലാറ്റിനം അംഗീകാരം വീണ്ടും നേടി റോയല്‍ ആശുപത്രി

oman
  •  3 days ago
No Image

സായിദ് മാനുഷിക ദിനം: മാനുഷിക മൂല്യങ്ങളുടെ സന്ദേശവുമായി ദുബൈ ജി.ഡി.ആർ.എഫ്.എ

uae
  •  3 days ago
No Image

കുടുംബവഴക്കിനെ തുടർന്ന് അമ്മായിയമ്മയുടെ മൂക്ക് പൊതുവഴിയിൽ വെച്ച് മരുമകൻ മുറിച്ചു; മുറിച്ച ഭാഗവുമായി പ്രതി കടന്നുകളഞ്ഞു

crime
  •  3 days ago