HOME
DETAILS

ഖത്തര്‍ ഫൗണ്ടേഷനില്‍ നിന്ന് വായ്പയെടുത്ത ബിരുദധാരികള്‍ക്ക് തലബാത്തില്‍ ജോലി ചെയ്ത് ലോണ്‍ തിരിച്ചടയ്ക്കാം; അടിപൊളി സംവിധാനം

  
Web Desk
January 20, 2026 | 5:14 AM

talabat partners with QF to support student loan repayment

ദോഹ: ഖത്തറിലെ യുവപ്രതിഭകളെ പിന്തുണയ്ക്കുന്നതിനായി പ്രമുഖ ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്‌ഫോമായ തലബാത്ത് (talabat) പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഖത്തര്‍ ഫൗണ്ടേഷനില്‍ (Qatar Foundation) നിന്ന് വിദ്യാഭ്യാസ വായ്പയെടുത്ത് പഠനം പൂര്‍ത്തിയാക്കിയ ബിരുദധാരികള്‍ക്ക് തലബാത്തില്‍ ജോലി ചെയ്തുകൊണ്ട് തങ്ങളുടെ വായ്പ തിരിച്ചടയ്ക്കാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്.
ബിരുദ പഠനകാലത്ത് ലോണ്‍ എടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ജോലിയില്‍ പ്രവേശിക്കുമ്പോള്‍ സാമ്പത്തിക ഭാരം കുറയ്ക്കാന്‍ ഖത്തര്‍ ഫൗണ്ടേഷന്റെ 'സ്റ്റുഡന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്' രൂപകല്‍പ്പന ചെയ്ത പദ്ധതിയാണിത്. ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററിന്റെ ലൈസന്‍സുള്ള സ്ഥാപനമായതിനാല്‍, തലാബാത്തിനെ ഈ പദ്ധതിയുടെ അംഗീകൃത സേവന ദാതാവായി നിശ്ചയിച്ചിട്ടുണ്ട്. 2025ല്‍ ഉള്‍പ്പെടെ മൂന്ന് തവണ 'ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്' (Great Place to Work) അംഗീകാരം നേടിയ തലാബാത്തിന്റെ മികച്ച തൊഴില്‍ സാഹചര്യം യുവാക്കള്‍ക്ക് പ്രയോജനപ്പെടുത്താം.

യുവതലന്തുകളെ പിന്തുണയ്ക്കുന്നത് തലാബാത്തിന്റെ പ്രധാന മൂല്യങ്ങളില്‍ ഒന്നാണെന്ന് തലാബാത്ത് ഖത്തര്‍ മാനേജിംഗ് ഡയറക്ടര്‍ ഫ്രാന്‍സിസ്‌കോ മിഗ്വല്‍ ഡി സൂസ പറഞ്ഞു. ഖത്തര്‍ ഫൗണ്ടേഷന്റെ ഈ പദ്ധതിയില്‍ പങ്കാളികളാകുന്നതിലൂടെ ബിരുദധാരികള്‍ക്ക് ആത്മവിശ്വാസത്തോടെ കരിയര്‍ ആരംഭിക്കാനുള്ള പാതയൊരുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നൊവേഷനും കരിയര്‍ വളര്‍ച്ചയും ലക്ഷ്യമിടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് തലാബാത്തിനെ ഒരു മികച്ച തൊഴിലിടമായി തിരഞ്ഞെടുക്കാം.

എങ്ങനെ അപേക്ഷിക്കാം?

തലാബാത്തിൽ ജോലി ചെയ്യാൻ താല്പര്യമുള്ള ബിരുദധാരികൾക്ക് താഴെ പറയുന്ന ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്: 🔗 careers.deliveryhero.com/talabat

ഉപഭോക്താക്കൾക്ക് തലാബാത്ത് ആപ്പ് iOS ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ഹുവാവേ ആപ്പ് ഗാലറി എന്നിവയിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

English Summary: talabat, the leading on-demand delivery platform in the MENA region, is proud to reaffirm its commitment to supporting young talent in Qatar. talabat is recognised as an approved provider of paid service opportunities due to its licensing by the Qatar Financial Centre (QFC) which allows Qatar Foundation graduates who received student loans during their undergraduate studies to repay those loans by working at talabat .

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാനന്തവാടിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 days ago
No Image

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ കരാറൊപ്പിട്ട് ഇന്തോനേഷ്യ

National
  •  2 days ago
No Image

200-ലേറെ സാക്ഷികൾ, സ്പെഷ്യൽ പ്രോസിക്യൂട്ടർ; ഇലന്തൂർ നരബലി കേസിൽ നിർണ്ണായക വിചാരണ നടപടികൾക്ക് തുടക്കം

crime
  •  2 days ago
No Image

ഹെൽമറ്റിനുള്ളിൽ ഫോൺ, ചാർജിംഗ് ഓൺ! ഈ 'അതിസാമർത്ഥ്യം' ജീവനെടുക്കും; മുന്നറിയിപ്പുമായി എംവിഡി

Kerala
  •  2 days ago
No Image

വിമാനത്താവള ടെര്‍മിനലില്‍ പ്രവേശനം ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് മാത്രം

oman
  •  2 days ago
No Image

ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ വെളിപ്പെടുത്തൽ: എംഎൽഎ ഓഫിസിലേക്ക് മാർച്ചുമായി ബിജെപി; പത്തനാപുരത്ത് പൊലിസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും

Kerala
  •  2 days ago
No Image

ബൈക്കുകൾ മോഷ്ടിക്കും, രൂപമാറ്റം വരുത്തി തുച്ഛമായ വിലയ്ക്ക് വിൽക്കും; കോഴിക്കോട് 'കുട്ടി മോഷ്ടാക്കൾ' പിടിയിൽ

crime
  •  2 days ago
No Image

പോക്സോ കേസിൽ പ്രതിക്ക് 100 വർഷം തടവ്; അന്വേഷണ സംഘത്തിന് ജില്ലാ പൊലിസ് മേധാവിയുടെ ആദരം

crime
  •  2 days ago
No Image

ചികിത്സാപിഴവ് രോഗിയുടെ മരണത്തിലേക്ക് നയിച്ചു; മലപ്പുറത്തെ സ്വകാര്യ ആശുപത്രിക്കെതിരെ നടപടിയെടുത്ത് ഉപഭോക്തൃ കമ്മീഷൻ; പരാതിക്കാരന് 4.93 ലക്ഷം രൂപ നൽകാൻ ഉത്തരവ്

Kerala
  •  2 days ago
No Image

മെസ്സി ബാഴ്സയിൽ തിരിച്ചെത്തിയാൽ എനിക്കെതിരെ യുദ്ധം പ്രഖ്യാപിക്കും; ലാപോർട്ടയുടെ കള്ളങ്ങൾ പൊളിച്ച് സാവി ഹെർണാണ്ടസ്

Football
  •  2 days ago