HOME
DETAILS

യുവജനങ്ങള്‍ക്ക് കൈത്താങ്ങായി 'മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക്' പദ്ധതി; ഉദ്ഘാടനം ജനുവരി 21ന്

  
January 20, 2026 | 2:52 AM

kerala launches connect to work scheme

 


തിരുവനന്തപുരം: കേരളത്തിലെ ഉദ്യോഗാര്‍ഥികളുടെ തൊഴില്‍ സ്വപ്നങ്ങള്‍ക്ക് കരുത്തുപകരാന്‍ ലക്ഷ്യമിട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പദ്ധതിയായ 'മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക്' (Connect to Work) ജനുവരി 21ന് ആരംഭിക്കുന്നു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.

തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വഴിയാണ് ഈ ബൃഹത്തായ പദ്ധതി നടപ്പാക്കുന്നത്. നൈപുണ്യ വികസനത്തിനായി പരിശീലനം നേടുന്നവര്‍ക്കും വിവിധ മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ക്കും സാമ്പത്തിക പിന്തുണ നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പ്രധാന പ്രത്യേകതകള്‍
സാമ്പത്തിക സഹായം: പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതിമാസം 1,000 രൂപ വീതം ഒരു വര്‍ഷക്കാലം ധനസഹായമായി ലഭിക്കും.

യോഗ്യത: പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം എന്നിവ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി: 18നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്കായിരിക്കും ആനുകൂല്യം.

വരുമാന പരിധി: അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 5 ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം.

നിബന്ധന: നിലവില്‍ ഏതെങ്കിലും നൈപുണ്യ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോ മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകര്‍.

അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് eemployment.kerala.gov.in എന്ന ഔദ്യോഗിക പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷാ നടപടികളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ സമീപിക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

 

The Kerala government will launch the ‘Chief Minister’s Connect to Work’ scheme on January 21 to provide ₹1,000 per month for one year to eligible unemployed youth aged 18–30 who are undergoing skill training or preparing for competitive exams.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: പ്രതികളുടെ വീടുകളില്‍ റെയ്ഡ്, ഇഡിയുടെ നിര്‍ണായക നീക്കം; 21 ഇടങ്ങളില്‍ പരിശോധന

Kerala
  •  4 hours ago
No Image

കുരുന്നിന് കാവലായി പൊലിസ്; കിണറ്റില്‍ വീണ നാല് വയസുകാരനെ ജീവന്‍ പണയം വച്ച് രക്ഷപ്പെടുത്തി എസ്.ഐ

Kerala
  •  4 hours ago
No Image

സംഭലിൽ അഞ്ചുപേരെ വെടിവെച്ചുകൊന്ന സംഭവം: പൊലിസിന്റെ റിപ്പോർട്ടും മെഡിക്കൽ രേഖകളും തമ്മിൽ വൈരുധ്യം, വിമർശിച്ച് കോടതി

National
  •  4 hours ago
No Image

നഴ്‌സുമാരടക്കം പതിനായിരത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 37 കോടി രൂപയുടെ സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്

uae
  •  5 hours ago
No Image

ദീപക്കിന്റെ വീഡിയോ പകർത്തിയ ഷിംജിത ഒളിവിൽ, വിദേശത്തേക്ക് കടന്നതായി സൂചന; അന്വേഷണം ഊർജിതമാക്കി പൊലിസ്

Kerala
  •  5 hours ago
No Image

ഗസ്സ സമാധാന സമിതിയിൽ റഷ്യയെയും ക്ഷണിച്ച് ട്രംപ്; ലക്ഷ്യം യു.എന്നിന് സമാന്തരമായ കൂട്ടായ്മയോ?

International
  •  5 hours ago
No Image

വാക്കിൽ മതേതരത്വം, സി.പി.എമ്മിനും സ്ഥാനാർഥി യോഗ്യത മതം! കണക്കുകൾ ഇങ്ങനെ...

Kerala
  •  6 hours ago
No Image

രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ഗവർണർക്ക് വിയോജിപ്പ് 

Kerala
  •  6 hours ago
No Image

എൻ.ഡി.ടി.വി കേസിൽ പ്രണോയ് റോയ്ക്കും രാധിക റോയ്ക്കുമെതിരായ നടപടികൾ റദ്ദാക്കി; ആദായനികുതി വകുപ്പിന്റേത് അധികാര ദുർവിനിയോഗമെന്ന് ഡൽഹി ഹൈക്കോടതി

National
  •  6 hours ago
No Image

ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.4 ശതമാനമായി കുറയും: ഐ.എം.എഫ്

Economy
  •  6 hours ago