HOME
DETAILS

സംസ്ഥാനത്ത് വന്‍ ഡ്രൈവിങ് ലൈസന്‍സ് തട്ടിപ്പ്: ടെസ്റ്റില്ലാതെ ലൈസന്‍സ് സ്വന്തമാക്കാന്‍ 'മൈസൂരു കണക്ഷന്‍'

  
January 20, 2026 | 3:45 AM

fake driving licence racket uncovered in kerala

 

കൊച്ചി: കേരളത്തില്‍ ഡ്രൈവിങ് ടെസ്റ്റ് നിബന്ധനകള്‍ കടുപ്പിച്ചതോടെ, നിയമങ്ങളെ കാറ്റില്‍ പറത്തി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യാജമായി ലൈസന്‍സ് സ്വന്തമാക്കുന്ന വന്‍ മാഫിയ സംഘം സജീവമാകുന്നു. ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാതെ തന്നെ കര്‍ണാടകയിലെ മൈസൂരുവില്‍ നിന്ന് ലൈസന്‍സ് നേടിയെടുത്ത്, പിന്നീട് അത് കേരള ലൈസന്‍സാക്കി മാറ്റുന്ന തട്ടിപ്പാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ (MVD) അന്വേഷണത്തില്‍ പുറത്തുവന്നിരിക്കുന്നത്.

തട്ടിപ്പിന്റെ രീതി ഇങ്ങനെ

കേരളത്തിലെ ഡ്രൈവിങ് ടെസ്റ്റുകളില്‍ പരാജയപ്പെടുന്നവരേയും ടെസ്റ്റിന് ഹാജരാകാന്‍ മടിയുള്ളവരേയുമാണ് തട്ടിപ്പ് സംഘം പ്രധാനമായും ലക്ഷ്യമിടുന്നത്. ഉദ്യോഗാര്‍ഥികളെ മൈസൂരുവിലെത്തിച്ച് അവിടെ താത്ക്കാലിക താമസം ഉണ്ടെന്ന് കാണിക്കുന്ന വ്യാജ വാടക കരാറുകളും തിരിച്ചറിയല്‍ രേഖകളും നിര്‍മിക്കുന്നു.

അവിടെയുള്ള ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ടെസ്റ്റില്‍ പങ്കെടുക്കാതെ തന്നെ ലൈസന്‍സ് നേടിയെടുക്കുന്നു.
മാസങ്ങള്‍ക്ക് ശേഷം ഈ ലൈസന്‍സ് കേരളത്തിലെ അഡ്രസ്സിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കി നിയമപരമായി കേരള ലൈസന്‍സ് കൈക്കലാക്കുന്നു.

 

നിയമ നടപടികള്‍ കര്‍ശനമാക്കി എം.വി.ഡി

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ മോട്ടോര്‍ വാഹന വകുപ്പ് പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു ലൈസന്‍സ് മാറ്റി വരുന്ന അപേക്ഷകരുടെ രേഖകള്‍ അതീവ ജാഗ്രതയോടെ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. താമസരേഖകളില്‍ സംശയമുള്ള പക്ഷം പൊലിസ് വെരിഫിക്കേഷന്‍ നടത്തും.

തട്ടിപ്പ് കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുന്നതിനൊപ്പം ഇടനിലക്കാര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കുമെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കും.

അംഗീകൃതമായ പരിശീലനം ലഭിക്കാതെ ഇത്തരം കുറുക്കുവഴികളിലൂടെ ലൈസന്‍സ് നേടുന്നത് റോഡപകടങ്ങള്‍ വര്‍ധിപ്പിക്കുമെന്നും പൊതുജനങ്ങള്‍ ഇത്തരം കെണികളില്‍ വീഴരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

 

The Motor Vehicles Department has uncovered a racket in which candidates bypass Kerala’s strict driving tests by fraudulently obtaining licences from Mysuru in Karnataka and later converting them to Kerala licences, prompting stricter checks and criminal action.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആർ; പശ്ചിമ ബംഗാളിൽ അപലേറ്റ് ട്രെബ്യുണലുകൾ രൂപവൽക്കരിക്കണം; നിർദേശവുമായി സുപ്രീം കോടതി 

National
  •  15 hours ago
No Image

ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  16 hours ago
No Image

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala
  •  16 hours ago
No Image

കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

crime
  •  17 hours ago
No Image

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

Cricket
  •  17 hours ago
No Image

കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Kerala
  •  17 hours ago
No Image

എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും

International
  •  18 hours ago
No Image

ഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ

Cricket
  •  18 hours ago
No Image

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

National
  •  18 hours ago
No Image

നാട്ടിക സീറ്റ് പേയ്മെന്റ് സീറ്റാക്കിയെന്ന് ആരോപണം, പിന്നാലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപനം; സി.സി മുകുന്ദൻ എംഎൽഎയെ പുറത്താക്കി സിപിഐ

Kerala
  •  19 hours ago