കുരുന്നിന് കാവലായി പൊലിസ്; കിണറ്റില്‍ വീണ നാല് വയസുകാരനെ ജീവന്‍ പണയം വച്ച് രക്ഷപ്പെടുത്തി എസ്.ഐ
മൂവാറ്റുപുഴ: കിണറ്റില്‍ വീണ് മരണത്തെ മുഖാമുഖം കണ്ട നാല് വയസുകാരന് പൊലിസിന്റെ സമയോചിതമായ ഇടപെടലില്‍ പുനര്‍ജന്മം. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പുഞ്ചേരി ഭാഗത്ത് ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മൂവാറ്റുപുഴ എസ്.ഐ അതുല്‍ പ്രേം ഉണ്ണിയും സംഘവുമാണ് സ്വന്തം ജീവന്‍ പണയം വച്ച് കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തിയത്.
പുഞ്ചേരി ഭാഗത്ത് ഒരു പരാതി അന്വേഷിക്കാനായി എത്തിയതായിരുന്നു എസ്.ഐയും സംഘവും. ഈ സമയത്താണ് സമീപത്തെ വീട്ടില്‍ നിന്നും വീട്ടുകാരുടെ കൂട്ടനിലവിളി കേട്ടത്. ഉടന്‍ തന്നെ പൊലിസ് ജീപ്പ് നിര്‍ത്തി ഓടിയെത്തിയപ്പോഴാണ് നാല് വയസുകാരന്‍ കിണറ്റില്‍ വീണ വിവരം അറിയുന്നത്.
കുട്ടി വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട എസ്.ഐ അതുല്‍ പ്രേം ഉണ്ണി ഒട്ടും വൈകാതെ കിണറ്റിലേക്ക് എടുത്തുചാടി. കിണറിന്റെ ആഴത്തിലേക്ക് പോയ കുട്ടിയെ അദ്ദേഹം സാഹസികമായി കോരിയെടുക്കുകയായിരുന്നു. എസ്.ഐയെ സഹായിക്കാനായി സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ രഞ്ജിത്ത് രാജനും ഉടന്‍ തന്നെ കിണറ്റിലിറങ്ങി. ഈ സമയം പൊലിസ് സംഘത്തിലുണ്ടായിരുന്ന എ.എസ്.ഐ നാട്ടുകാരെ വിളിച്ചുകൂട്ടി കയറും ഗോവണിയും എത്തിച്ച് രക്ഷാപ്രവര്‍ത്തനത്തിന് വേഗം കൂട്ടി.
അത്ഭുത രക്ഷപ്പെടല്‍
കിണറ്റില്‍ നിന്നു പുറത്തെത്തിച്ച കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുഞ്ചേരി താന്നിച്ചുവട്ടില്‍ ഷിഹാബിന്റെ മകനാണ് അപകടത്തില്‍പ്പെട്ടത്. പൊലിസിന്റെ മിന്നല്‍വേഗത്തിലുള്ള ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. കൃത്യസമയത്ത് സ്ഥലത്തെത്താനും മടി കൂടാതെ കിണറ്റിലിറങ്ങാനും കാണിച്ച മനക്കരുത്തിന് എസ്.ഐയെയും സംഘത്തെയും നാട്ടുകാര്‍ അഭിനന്ദിച്ചു.
A four-year-old boy who fell into a well in Moovattupuzha was rescued alive after Sub-Inspector Atul Prem Unni and his police team bravely jumped into the well and carried out a timely life-saving operation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."