'ബോർഡ് ഓഫ് പീസിൽ' യുഎഇയും അംഗമാകും; ട്രംപിന്റെ ക്ഷണം സ്വീകരിച്ച് പ്രസിഡന്റ് ശൈഖ് മുഹമ്മദ്
അബുദബി: ഗസ്സയ്ക്കായി രൂപീകരിച്ച ബോര്‍ഡ് ഓഫ് പീസില്‍ ചേരാനുള്ള അമേരിക്കയുടെ ക്ഷണം സ്വീകരിച്ച് യുഎഇ. ട്രംപിന്റെ ക്ഷണം പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചതായി ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനാണ് പ്രഖ്യാപിച്ചത്.
ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ സാക്ഷാത്കരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ഇരപതിന സമാധാന പദ്ധതി നടപ്പാക്കേണ്ടതിന്റെ പ്രധാന്യമാണ് യുഎഇയുടെ തീരുമാനം പ്രതിപലിപ്പിക്കുന്നതെന്ന് ശൈഖ് അബ്ദുല്ല ബിന്‍ സായിദ് വ്യക്തമാക്കി.
സഹകരണം, സമൃദ്ധി, സ്ഥിരത എന്നീ കാര്യങ്ങളെ പിന്തുണക്കുന്നതിലൂടെ ബോര്‍ഡ് ഓഫ് പീസിന്റെ ദൗത്യത്തില്‍ ഇടപടാനുള്ള സന്നദ്ധതയും ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ വ്യക്തമാക്കി.
uae will become a member of the united nations security council after president sheikh mohammed accepted former president trump’s invitation, marking a significant diplomatic milestone and strengthening the country’s global political influence
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."