HOME
DETAILS

ഉറങ്ങുകയാണെന്ന് കരുതി, വിളിച്ചപ്പോള്‍ എണീറ്റില്ല; കൊച്ചിയില്‍ ട്രെയിനിനുള്ളില്‍ യുവതി മരിച്ച നിലയില്‍, ട്രെയിനുകള്‍ വൈകി ഓടുന്നു

  
January 22, 2026 | 7:19 AM

kochi-ernakulam-south-railway-station-woman-found-dead-inside-train

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് നാഗപട്ടണം സ്വദേശിനിയായ ഇസൈവാണി കുഞ്ഞിപ്പിള്ള(40) എന്ന യുവതിയാണ് മരിച്ചത്. കാരയ്ക്കല്‍ എറണാകുളം എകസ്പ്രസിലെ കോച്ചിനുള്ളിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

പുതുച്ചേരി കാരയ്ക്കല്‍ നിന്ന് വൈകിട്ട് 4.30ന് പുറപ്പെടുന്ന ട്രെയിനിലാണ് ഇസൈവാണി യാത്ര ചെയ്തിരുന്നത്. ട്രെയിന്‍ സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇവരെ റെയില്‍വേ പൊലിസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ട്രെയിന്‍ എറണാകുളത്ത് എത്തിയ ശേഷം കോച്ചില്‍ കയറിയ യാത്രക്കാരാണ് യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉറങ്ങുകയാണെന്ന് ആദ്യം കരുതി പിന്നീട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മരിച്ച വിവരം തിരിച്ചറിഞ്ഞത്. 

ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇസൈവാണിയ്ക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതായി പൊലിസ് പറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂ. 

അതേസമയം, സംഭവത്തെ തുടര്‍ന്ന് രാവിലെ സര്‍വീസ് നടത്തുന്ന പല ട്രെയിനുകളും വൈകി. ഒരു മണിക്കൂറോളം വൈകിയാണ് ട്രെയിന്‍ യാത്ര പുറപ്പെട്ടത്. ഇതോടെ തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. 

 

A 40-year-old woman was found dead inside a train at Ernakulam South Railway Station in Kochi, causing delays to several train services. The deceased has been identified as Isaiwani Kunjipillai, a native of Nagapattinam, Tamil Nadu. She was traveling on the Karaikal–Ernakulam Express, which departed from Puducherry’s Karaikal at 4.30 pm.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിലും രാജാവ്; ഒറ്റ ഗോളിൽ അൽ നസറിന്റെ ചരിത്ര പുരുഷനായി റൊണാൾഡോ

Football
  •  2 hours ago
No Image

'ദൈവത്തെ കൊള്ളയടിക്കുകയാണോ?'; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എന്‍ വാസുവിന് തിരിച്ചടി, ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

Kerala
  •  3 hours ago
No Image

ഇന്ത്യൻ ടീമിൽ അവന് ഏത് റോളിലും കളിക്കാൻ സാധിക്കും: സൂപ്പർതാരത്തെ പുകഴ്ത്തി രഹാനെ

Cricket
  •  3 hours ago
No Image

കാണാതാകുന്ന കുട്ടികളെ വേഗത്തില്‍ കണ്ടെത്തുന്നതിന് മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ സുപ്രിംകോടതി

National
  •  3 hours ago
No Image

ഒന്നര വയസുകാരനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊന്ന കേസ്: അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം

Kerala
  •  3 hours ago
No Image

ലണ്ടനും പാരീസും വിട്ട് ലോകത്തെ അതിസമ്പന്നര്‍ ദുബൈയിലേക്ക്; യുഎഇ ലോകത്തിന്റെ 'വെല്‍ത്ത് ഹബ്ബ്' ആകുന്നതിന് പിന്നിലെ 8 കാരണങ്ങള്‍

Business
  •  3 hours ago
No Image

സഞ്ജുവും രോഹിത്തും ഒരുമിച്ച് വീണു; ഇന്ത്യക്കാരിൽ ഒന്നാമനായി അഭിഷേക് ശർമ്മ

Cricket
  •  4 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: സോണിയാ ഗാന്ധിയുടെ വീട്ടില്‍ സ്വര്‍ണമുണ്ട്, അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം: വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

സഭയില്‍ പാരഡി മേളം; 'സ്വര്‍ണ കട്ടവനാരപ്പാ' പാടി പ്രതിപക്ഷം; 'കോണ്‍ഗ്രസാണേ അയ്യപ്പാ' തിരിച്ചു പാടി ഭരണപക്ഷം; സഭയില്‍ അസാധാരണ നീക്കങ്ങള്‍, ഇന്നത്തേക്ക് പിരിഞ്ഞു   

Kerala
  •  4 hours ago
No Image

വിദ്യാർഥികൾക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ കാര്യവട്ടത്ത് ഇന്ത്യയുടെ കളി കാണാം; ചെയ്യേണ്ടത് ഇത്രമാത്രം

Cricket
  •  4 hours ago