HOME
DETAILS

സഭയില്‍ പാരഡി മേളം; 'സ്വര്‍ണ കട്ടവനാരപ്പാ' പാടി പ്രതിപക്ഷം; 'കോണ്‍ഗ്രസാണേ അയ്യപ്പാ' തിരിച്ചു പാടി ഭരണപക്ഷം; സഭയില്‍ അസാധാരണ നീക്കങ്ങള്‍, ഇന്നത്തേക്ക് പിരിഞ്ഞു   

  
Web Desk
January 22, 2026 | 5:08 AM

kerala assembly disrupted on first day of budget session over gold smuggling issue

തിരുവനന്തപുരം: അസാധാരണ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് നിയമസഭ. സഭയുടെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ ബഹളത്തില്‍ മുങ്ങി. ചരമോപചാരത്തിന് പിന്നാലെ തന്നെ  പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് നിയമസഭയില്‍ സ്വര്‍ണക്കൊള്ള ഉയര്‍ത്തി. ശബരിമലയില്‍ നടന്ന സ്വര്‍ണക്കൊള്ളയില്‍ പ്രതിപക്ഷം സമരത്തിലാണെന്നും അതിനാല്‍ സഭാനടപടികളുമായി സഹകരിക്കാന്‍ നിര്‍വാഹമില്ലെന്നും വി.ഡി സതീശന്‍ സ്പീക്കറെ അറിയിച്ചു. തുടര്‍ന്ന് സ്വര്‍ണക്കൊള്ളക്കെതിരായ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി.

ഇതിനൊപ്പം പോറ്റിയെ കേറ്റിയെ പാട്ടും പ്രതിപക്ഷം പാടി. ഇതോടെ ഭരണപക്ഷാംഗങ്ങള്‍ പ്രകോപിതരായി. പോറ്റിയും സോണിയ ഗാന്ധിയും ഒപ്പമുള്ള ചിത്രങ്ങളെ സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിച്ചായി ഭരണപക്ഷത്തിന്റെ പ്രതിരോധം.  വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അടക്കമുള്ള ഇടത് നേതാക്കള്‍ ഇത് ഒരു വിഷയമായി ഉയര്‍ത്തികൊണ്ട് വന്നു. ഭരണപക്ഷം മുദ്രാവാക്യം വിളികളുമായി പുറത്തേക്ക് ഇറങ്ങുകയും ചെയ്തു. കൂടെ പ്രതിപക്ഷവും മുദ്രാവാക്യം വിളിച്ചു. 

പ്രതിപക്ഷം റൂള്‍ 15 പ്രകാരം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കാത്തതിലായിരുന്നു എക്‌സൈസ് മന്ത്രി എം.ബി രാജേഷ് വിമര്‍ശനം ഉന്നയിച്ചത്. ഭീരുത്വം കൊണ്ടാണ് പ്രതിപക്ഷം നോട്ടിസ് നല്‍കാതിരുന്നതെന്നും സ്വര്‍ണക്കൊള്ളയിലെ ചര്‍ച്ചയെ അവര്‍ ഭയക്കുകയാണെന്നും എം.ബി രാജേഷ് ചൂണ്ടിക്കാട്ടി. അസംബന്ധനാടകമാണ് നിയമസഭയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സോണിയക്കെതിരെ ഭരണപക്ഷ ബെഞ്ചുകളില്‍ നിന്ന് മുദ്രവാക്യം ഉയര്‍ന്നു. 

സ്പീക്കറുടെ ഡയസ് മറച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

the kerala legislative assembly witnessed chaotic scenes on the opening day of the budget session as opposition members protested over the sabarimala gold smuggling issue, leading to slogan shouting and walkouts by both sides.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ്, ഇറാൻ രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: ബദൽ മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ചു

International
  •  7 days ago
No Image

തിരുവനന്തപുരത്ത് 65-കാരിയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; പ്രതിക്കായി അന്വേഷണം

Kerala
  •  7 days ago
No Image

ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു; സുഹൃത്തിന് ദുരനുഭവങ്ങൾ വിവരിക്കുന്ന വീഡിയോ അയച്ച ശേഷം ഇരുപതുകാരൻ ജീവനൊടുക്കി

National
  •  7 days ago
No Image

ജെഇഇ മെയിൻ: ഈസ്റ്റർ ദിനത്തിലെ പരീക്ഷയിൽ മാറ്റം; അപേക്ഷിക്കാൻ നാളെ കൂടി സമയം

Kerala
  •  7 days ago
No Image

അവൻ ഓപ്പണറായാൽ ഓറഞ്ച് ക്യാപ്പ് ഉറപ്പ്; ഡൽഹി ക്യാപിറ്റൽസിന് ഉപദേശവുമായി ആർ. അശ്വിൻ

Cricket
  •  7 days ago
No Image

ഓപ്പറേഷൻ എപ്പിക് ഫ്യൂറി: നാലാഴ്ചയ്ക്കിടെ അമേരിക്ക തൊടുത്തത് 850 ടോമാഹോക്കുകൾ; പെന്റഗൺ കടുത്ത സമ്മർദ്ദത്തിൽ

International
  •  7 days ago
No Image

പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം: ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ഇരട്ടക്കുട്ടികൾക്ക് പരിക്ക്

Kerala
  •  7 days ago
No Image

ഗസ്സയിൽ സഹായവുമായി യുഎഇ; നൂറുകണക്കിന് ടൺ വസ്ത്രങ്ങളും അവശ്യവസ്തുക്കളും വിതരണം ചെയ്തു

International
  •  7 days ago
No Image

ലെബനനിലെ അഭയാർഥികൾക്ക് കൈത്താങ്ങായി ദുബൈ; 21.5 ടൺ മെഡിക്കൽ കിറ്റുകളും അവശ്യ മരുന്നുകളും അയച്ചു

International
  •  7 days ago
No Image

വി ഡി സതീശന്റെ അഭിമുഖം നീക്കം ചെയ്തത് മെറ്റയ്ക്ക് സംഭവിച്ച പിഴവ്; വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  7 days ago