HOME
DETAILS

യൂത്ത് കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു 

  
January 22, 2026 | 10:14 AM

thiruvananthapuram-youth-congress-protest-sabarimala-gold-smuggling-police-action

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. പൊലിസിന് നേരേ കല്ലേറുണ്ടായതോടെ പൊലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ ജനീഷ്, അബിന്‍ വര്‍ക്കി എന്നിവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. 

കണ്ണീര്‍വാതകം പ്രയോഗിച്ചതോടെ ഒട്ടേറെപ്രവര്‍ത്തകര്‍ക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായി. ഇവരെ ആംബുലന്‍സുകളിലും പൊലിസ് വാഹനത്തിലും ആശുപത്രിയിലേക്ക് മാറ്റി. പിരിഞ്ഞുപോകാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രവര്‍ത്തകര്‍ പിന്‍മാറാന്‍ തയ്യാറാവാതിരുന്നതോടെയാണ് പൊലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. 

ഇതിനിടെ രണ്ട് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. സംഘര്‍ഷത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. 

അതേസമയം, ശബരിമലയില്‍ നടന്നത് കൂട്ടസ്വര്‍ണക്കൊള്ളയെന്ന് വ്യക്തമാകുകയും കോടികളുടെ സാമ്പത്തിക കൈമാറ്റം നടന്നതിന്റെ തെളിവുകള്‍ ലഭിക്കുകയും ചെയ്തതതോടെ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി. പൊലിസിലെ ഉന്നതന്‍, ഉണ്ണിക്കൃഷ്ണന്‍ പോറ്റി, മുന്‍ മന്ത്രിയുടെ പി.എ എന്നിവരെ ഉടന്‍ ചോദ്യം ചെയ്യാന്‍ ഇ.ഡി നീക്കം തുടങ്ങിയിട്ടുണ്ട്. മുന്‍ മന്ത്രിമാരുടെ മക്കള്‍ രാജ്യം വിടാന്‍ ശ്രമം നടത്തുന്നതായ വിവരം ലഭിച്ചതിനു പിന്നാലെ രാജ്യം വിട്ടുപോകാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലുമാണ് ഇ.ഡി.

അതേസമയം ഇ.ഡി റെയ്ഡില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതോടെ കേസില്‍ സി.ബി.ഐ അന്വേഷണത്തിനും സാധ്യതയേറി. എസ്.ഐ.ടി അന്വേഷണം ഉന്നതരാഷ്ട്രീയ പ്രമുഖരിലേക്ക് എത്തുമ്പോള്‍ തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് സൂചനയെ തുടര്‍ന്നാണിത്. ഇക്കാര്യത്തില്‍ ഹൈക്കോടതിക്കും രണ്ടഭിപ്രായമില്ല. നേരത്തെ ശങ്കരദാസിനെ അറസ്റ്റ് ചെയ്യാതെ നീട്ടിക്കൊണ്ടുപോയത് സമ്മര്‍ദം കാരണമാണോയെന്ന് എസ്.ഐ.ടിയോട് കോടതി കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതുകൊണ്ടുതന്നെ ഉന്നത രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്യുക ദുഷ്‌കരമാണെന്ന് എസ്.ഐ.ടിക്കുമറിയാം.

കഴിഞ്ഞദിവസത്തെ റെയ്ഡില്‍ വിദേശത്തെ അക്കൗണ്ടുകളെ കുറിച്ചും, വിസ, യാത്രാ വിവരങ്ങള്‍, പഠന വിവരങ്ങള്‍ ഇവയെല്ലാം ലഭിച്ച തെളിവുകളില്‍ പെടുന്നുണ്ട്. വിദേശത്ത് നിക്ഷേപം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇത് അന്വേഷണം വിദേശത്തേക്കും വ്യാപിപ്പിക്കേണ്ട സാഹചര്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അതുകൊണ്ടുതന്നെ കേസ് സി.ബി.ഐക്ക് കൈമാറുന്ന ഹര്‍ജികളില്‍ കോടതി ഉടന്‍ തീരുമാനമെടുത്തേക്കും.

 

Clashes erupted during a Youth Congress protest march in Thiruvananthapuram against the Kerala government over the Sabarimala gold smuggling case. Police used water cannons to disperse protesters after the march turned violent.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാനവികതയുടെ മഹാസാഗരം; ശൈഖ് സായിദിന്റെ സ്മരണയിലലിഞ്ഞ് യുഎഇ

uae
  •  2 days ago
No Image

ഫൈനലിൽ കൊടുങ്കാറ്റായി അഭിഷേക് ; ലോകകപ്പിൽ ഇനി ഒന്നാമൻ

Cricket
  •  2 days ago
No Image

അടിച്ച ഒറ്റ സിക്സർ പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്; ലോകകപ്പിൽ ഒന്നാമനായി സഞ്ജു

Cricket
  •  2 days ago
No Image

മൂന്ന് മാസം നീണ്ട രഹസ്യ നീക്കം, ഒടുവിൽ 'ഓപ്പറേഷൻ കൽക്കി'; രാജ്യത്തെ വിറപ്പിച്ച ലഹരി മാഫിയയെ പൂട്ടി എൻസിബി ദൗത്യം

crime
  •  2 days ago
No Image

കൊല്ലത്ത് കടലിൽ കപ്പലും ബോട്ടും കൂട്ടിയിടിച്ച അപകടം: ഷിപ്പിങ് ഡയറക്ടർ ജനറൽ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  2 days ago
No Image

ഒറ്റ റൺസിൽ ഇതിഹാസ നേട്ടം; ടി-20യിൽ ചരിത്രം സൃഷ്ടിച്ച് സഞ്ജു സാംസൺ

Cricket
  •  2 days ago
No Image

വിദേശത്ത് നഴ്സായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ലക്ഷങ്ങളുടെ തട്ടിപ്പും: ഒളിവിലായിരുന്ന പാസ്റ്റർ ഒടുവിൽ പൊലിസ് പിടിയിൽ

crime
  •  2 days ago
No Image

സഞ്ജുവേ...മിന്നിച്ചേക്കണേ; കലാശപ്പോരിൽ കിവീസിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്

Cricket
  •  2 days ago
No Image

ഈദിന് മുന്നോടിയായി വേതനം നല്‍കണം; സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ഒമാന്‍ തൊഴില്‍ മന്ത്രാലയം

oman
  •  2 days ago
No Image

ബഹ്‌റൈനില്‍ പത്ത് എമര്‍ജന്‍സി ഷെല്‍ട്ടറുകള്‍ പ്രവര്‍ത്തനസജ്ജമാക്കി

bahrain
  •  2 days ago