HOME
DETAILS

'ദൈവത്തെ കൊള്ളയടിക്കുകയാണോ?'; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എന്‍ വാസുവിന് തിരിച്ചടി, ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

  
January 22, 2026 | 6:43 AM

sabarimala-gold-smuggling-case-n-vasu-bail-plea-rejected-supreme-court

ന്യൂഡല്‍ഹി: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു നല്‍കിയ ജാമ്യാപേക്ഷ സുപ്രfംകോടതി തള്ളി. വിശ്വാസി എന്ന് അവകാശപ്പെടുന്ന നിങ്ങള്‍ ദൈവത്തെ കൊള്ളയടിക്കുകയാണോ എന്ന് ജസ്റ്റിസ് ദിപാങ്കര്‍ ദത്തയുടെ അധ്യക്ഷയില്‍ ഉള്ള ബെഞ്ച് ആരാഞ്ഞു. 

കഴിഞ്ഞ 77 ദിവസമായി വാസു ജയിലില്‍ ആണെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഷാജി പി ചാലി കോടതിയില്‍ ചൂണ്ടിക്കാട്ടി. 75 വയസ്സിലധികം പ്രായമായി. വാസു ദേവസ്വം കമ്മിഷണര്‍ ആയിരുന്നുവെന്നും, തിരുവാഭരണം കമ്മിഷണര്‍ ആയിരുന്നില്ലെന്നും അതിനാല്‍ ശബരിമലയിലെ സ്വര്‍ണം പൂശലുമായി വസുവിന് ബന്ധം ഇല്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. 

അതേസമയം, ജാമ്യത്തിനായി വാസുവിന് കീഴ്‌കോടതികളെ സമീപിക്കാമെന്ന് കോടതി അറിയിച്ചു. 

 ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് എന്‍ വാസു അപ്പീല്‍ നല്‍കിയത്. കേസിലെ അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവു ശേഖരണവും അടക്കം പൂര്‍ത്തിയായതിനാല്‍ ഇനി തന്റെ കസ്റ്റഡി അനിവാര്യമില്ലെന്നാണ് വാസു ഉന്നയിച്ചത്. പ്രായവും ആരോഗ്യത്തെയും പരിഗണിച്ച് ജാമ്യം നല്‍കണമെന്നും അപ്പീലില്‍ ആവശ്യപ്പെടുന്നുണ്ട്. 

അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികളായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവര്‍ദ്ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ജസ്റ്റിസ് ബദറുദ്ദീന്‍ ആണ് ജാമ്യാപേക്ഷകള്‍ തള്ളിക്കൊണ്ട് വിധി പുറത്തു വിട്ടത്. 

സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നും ഭരണപരമായ തീരുമാനം എടുക്കുകയും നടപ്പാക്കുകയും മാത്രമാണ് ചെയ്തത് എന്നാണ് പത്മകുമാറും മുരാരി ബാബുവും ഉന്നയിക്കുന്നത്. മറുഭാഗത്ത് ശബരിമലയിലേക്ക് ഒരു കോടി 40 ലക്ഷം രൂപ സ്‌പോണ്‍സര്‍ ചെയ്ത ആളാണ് താനെന്നും സ്വര്‍ണം കവര്‍ന്നെടുക്കേണ്ട കാര്യമില്ലെന്നും ഗോവര്‍ദ്ധന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. 

 

The Supreme Court has rejected the bail plea of N. Vasu, former president of the Travancore Devaswom Board, in connection with the Sabarimala gold smuggling case. During the hearing, a bench led by Justice Dipankar Datta questioned Vasu sharply, asking whether someone claiming to be a devotee was involved in looting a deity.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതാണോ നിങ്ങൾ പറഞ്ഞ നവകേരളം? സർക്കാരിനെതിരെ 'പുതുയുഗ യാത്ര'യിൽ രൂക്ഷവിമർശനം

Kerala
  •  7 days ago
No Image

വെമ്പായം ബസ് അപകടം: കെഎസ്ആർടിസി സിഎംഡി റിപ്പോർട്ട് തേടി; വിജിലൻസ് അന്വേഷണം ആരംഭിച്ചു

Kerala
  •  7 days ago
No Image

വാങ്കഡെയിൽ വിറച്ച് ജയിച്ച് ഇന്ത്യ; അമേരിക്കയ്ക്കെതിരെ 29 റൺസിന് വിജയം

National
  •  7 days ago
No Image

മയക്കുമരുന്ന് മാഫിയക്കെതിരെ കടുത്ത നടപടിയുമായി കുവൈത്ത്; 16 പേർ അറസ്റ്റിൽ, വൻ ലഹരിശേഖരം പിടികൂടി

Kuwait
  •  7 days ago
No Image

പ്രായം തടസ്സമല്ല, പക്ഷേ ഇനി വൈഭവ് സൂര്യവംശി അണ്ടർ-19 ലോകകപ്പ് കളിക്കില്ല; കാരണം ഇതാണ്

Cricket
  •  7 days ago
No Image

പത്തനംതിട്ടയിൽ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ തിരിച്ചറിഞ്ഞു; അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു

Kerala
  •  7 days ago
No Image

യുഎഇയിൽ നാളെ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  7 days ago
No Image

ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം: ജനൽ പൊളിച്ച് അകത്തുകയറിയ പ്രതി പിടിയിൽ

crime
  •  7 days ago
No Image

പള്ളിയിൽ കുടിവെള്ളം പാഴാക്കിയത് ചോദ്യം ചെയ്തു; വയോധികന് ക്രൂരമർദനം: പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

സൂരജ്‌കുണ്ഡ് മേളയിൽ വൻ അപകടം: രക്ഷാപ്രവർത്തനത്തിനിടെ പൊലിസുകാരൻ കൊല്ലപ്പെട്ടു; 13 പേർക്ക് പരിക്ക്

latest
  •  7 days ago