HOME
DETAILS

ഉടമയുടെ മുഖത്ത് പെപ്പര്‍ സ്‌പ്രേ അടിച്ചു, പട്ടാപ്പകള്‍ ജ്വല്ലറിയില്‍ മോഷണം നടത്തിയ സഹോദരങ്ങള്‍ അറസ്റ്റില്‍

  
Web Desk
January 22, 2026 | 9:34 AM

kalamassery-jewellery-robbery-pepper-spray-attack-brothers-arrested

കളമശ്ശേരി: കളമശ്ശേരിയില്‍ ജ്വല്ലറിയില്‍ നിന്ന് മാല മോഷ്ടിച്ച പ്രതികള്‍ പിടിയില്‍. സഹോദരങ്ങളായ തോമസ്, മാത്യു എന്നിവരാണ് പിടിയിലായത്. ഉടമയ്ക്ക് നേരെ പെപ്പര്‍ സ്പ്രേ അടിച്ചാണ് മാല മോഷ്ടിച്ചത്. സംഭവത്തിന്റെ സി.സിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇടപ്പള്ളി ടോളിലുള്ള സാറ ഗോള്‍ഡ് ജ്വല്ലറിയില്‍ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. 

ആവശ്യാനുസരണം ആഭരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ജ്വല്ലറിയായതിനാല്‍ റോള്‍ഡ് ഗോള്‍ഡ് മാതൃകകളാണ് ഇവിടെ ഉണ്ടായിരുന്നത്. കടയുടമ സന്തോഷിന്റെ ഭാര്യ ബിന്ദു മാത്രമാണ് ജ്വല്ലറിയിലുണ്ടായിരുന്നത്. ജ്വല്ലറിയില്‍ കയറിയതിന് പിന്നാലെ പ്രതികളില്‍ ഒരാള്‍ ഉടന്‍ തന്നെ ബിന്ദുവിന് നേരെ പെപ്പര്‍ സ്പ്രേ അടിക്കുകയായിരുന്നു. പിന്നാലെ മാല എടുത്തു കടന്നുകളഞ്ഞു. യുവതി ബഹളം വെച്ചെങ്കിലും പ്രതികള്‍ അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു. 

പുത്തംകുരിശ് ഭാഗത്തുനിന്ന് ഒരു ഇരുചക്രവാഹനം മോഷ്ടിച്ചാണ് ഇവര്‍ ഈ ജ്വല്ലറിയിലെത്തിയത്. മാലയുമെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ ബൈക്ക് മറ്റൊരു സ്‌കൂട്ടറുമായി കൂട്ടിയിച്ചു. ഇതിന്റെ പേരില്‍ തര്‍ക്കം നടക്കുന്നതിനിടെയാണ് ബിന്ദു ഓടിയെത്തിയത്. ഇതോടെ ഇവരെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മലപ്പുറം എടക്കര സ്വദേശികളാണ് പ്രതികളെന്നാണ് പൊലിസ് നല്‍കുന്ന വിവരം. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലിസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

 

Police have arrested two brothers for robbing a gold chain from a jewellery shop in Kalamassery, Ernakulam district. The accused, identified as Thomas and Mathew, carried out the robbery by spraying pepper spray on the shop owner’s face before fleeing with the chain. CCTV visuals of the incident have emerged.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മ്യാൻമറിൽ ശക്തമായ ഭൂചലനം; കൊൽക്കത്തയിലും ധാക്കയിലും പ്രകമ്പനം

National
  •  4 days ago
No Image

തൃശൂരിൽ കാട്ടാന ആക്രമണം: യുവാവിന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

മുംബൈ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ- ഇന്‍ഡിഗോ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം

National
  •  4 days ago
No Image

മാവൂരിൽ സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം: പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

In Depth Story | ജാതിവിവേചനത്തിനെതിരായ യു.ജി.സി ചട്ടം: പിന്നാക്ക വോട്ടുബാങ്ക് ലക്ഷ്യംവച്ചുള്ള ബി.ജെ.പി നീക്കം; സവര്‍ണര്‍ വെയിലുകൊണ്ടപ്പോള്‍ അധികൃതര്‍ക്ക് പൊള്ളി

National
  •  4 days ago
No Image

കേരളത്തിന്റെ സ്വന്തം നേറ്റിവിറ്റി കാര്‍ഡ്; ആര്‍ക്കൊക്കെ ലഭിക്കും? മാനദണ്ഡങ്ങള്‍ ഇങ്ങനെ 

Kerala
  •  4 days ago
No Image

നിങ്ങളുടെ മനസ്സിലുണ്ടോ നല്ലൊരു പേര്?  വിദ്യാർഥി ഇൻഷുറൻസ് പദ്ധതിക്ക് ആകർഷകമായ പേര് നിർദ്ദേശിക്കാം, സമ്മാനം നേടാം

Kerala
  •  4 days ago
No Image

കണ്ണൂര്‍ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത നിര്‍ദേശം 

Kerala
  •  4 days ago
No Image

പഠനം മാറ്റിവെച്ച് റീൽസ് വേണ്ട: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയമനിർമ്മാണത്തിന് കേരളവും; പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

Kerala
  •  4 days ago
No Image

ഇത് ജനങ്ങളുടെ വിജയം; പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ കാസര്‍ഗോഡ് കുമ്പളയിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കി കേന്ദ്രം 

Kerala
  •  4 days ago